Shruti Haasan, M M Keeravani ഇൻസ്റ്റ​ഗ്രാം‌
Entertainment

'പെട്ടെന്നാണ് അത് അപ്പയുടെ പാട്ടാണെന്ന് മനസ്സിലായത്; ആ നിമിഷം വളരെ സ്പെഷ്യൽ ആയിരുന്നു'

ഞാൻ നിശബ്ദമായി ഇരുന്ന് സാർ കീബോർഡ് വായിക്കുന്നത് കേൾക്കുകയായിരുന്നു.

സമകാലിക മലയാളം ഡെസ്ക്

മഹേഷ് ബാബുവിനെ നായകനാക്കി രാജമൗലി ഒരുക്കുന്ന ചിത്രമാണ് എസ്എസ്എംബി 29. കഴിഞ്ഞ ദിവസം ചിത്രത്തിലെ പൃഥ്വിരാജിന്റെ കാരക്ടർ പോസ്റ്റർ അണിയറപ്രവർത്തകർ പുറത്തുവിട്ടിരുന്നു. എംഎം കീരവാണിയാണ് ചിത്രത്തിന് സം​ഗീതമൊരുക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിനായി ഒരു ​ഗാനം ആലപിക്കാൻ കഴിഞ്ഞതിന്റെ സന്തോഷം പങ്കുവയ്ക്കുകയാണ് നടി ശ്രുതി ഹാസൻ.

ഗ്ലോബ്ട്രോട്ടർ എന്ന പേരിൽ പുറത്തിറങ്ങിയ ഗാനമാണ് ശ്രുതി ആലപിച്ചത്. കീരവാണിയുടെ ഈണത്തിൽ ഒരു പാട്ടു പാടാൻ കഴിഞ്ഞതിലുള്ള സന്തോഷവും ശ്രുതി പങ്കുവെച്ചു. ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത വിഡിയോക്കൊപ്പം ഒരു കുറിപ്പും ശ്രുതി പങ്കുവച്ചിട്ടുണ്ട്. സംഗീത സംവിധായകൻ എംഎം കീരവാണി കീബോർഡിൽ ഒരു ഗാനം വായിക്കുന്നതാണ് വിഡിയോയിലുള്ളത്.

ശ്രുതി ഹാസൻ സമീപത്തിരുന്ന് അത് ആസ്വദിക്കുകയാണ്. കമൽ ഹാസന്റെ ഹിറ്റ് ഗാനമായ 'തെൻപാണ്ടി സീമയിലെ' ആണ് കീരവാണി വായിക്കുന്നത്. ഇതേക്കുറിച്ചാണ് ശ്രുതി ഹാസൻ ഹൃദയസ്പർശിയായ കുറിപ്പെഴുതിയിരിക്കുന്നത്. "എംഎം കീരവാണി സാറിന്റെ സംഗീതത്തിന് പാടാൻ കഴിഞ്ഞതിൽ വളരെ സന്തോഷം. എന്തൊരു പവർഫുൾ ട്രാക്ക്... ലെറ്റ് ഇറ്റ് ബാങ്, ഗ്ലോബെട്രോട്ടർ.

ഞാൻ നിശബ്ദമായി ഇരുന്ന് സാർ കീബോർഡ് വായിക്കുന്നത് കേൾക്കുകയായിരുന്നു. അദ്ദേഹം സാധാരണയായി വിഘ്നേശ്വര മന്ത്രത്തോടെയാണ് സെഷനുകൾ ആരംഭിക്കുന്നതെന്ന് പറഞ്ഞിരുന്നു, അതിനാൽ അദ്ദേഹം വായിക്കുന്നത് അതാണെന്ന് ഞാൻ കരുതി. പെട്ടെന്നാണ് അത് അപ്പയുടെ പാട്ടാണെന്ന് ഞാൻ തിരിച്ചറിഞ്ഞത്. ആ നിമിഷം വളരെ സ്പെഷ്യൽ ആയിരുന്നു. സാർ, താങ്കളുടെ ദയയ്ക്കും ടീമിലെ എല്ലാവരുടെയും ഊഷ്മളമായ പെരുമാറ്റത്തിനും നന്ദി." -ശ്രുതി ഹാസൻ കുറിച്ചു.

ട്രാക്ക് കേൾക്കാനായി കാത്തിരിക്കാൻ വയ്യ. എന്നും ശ്രുതി കൂട്ടിച്ചേർത്തു. അതേസമയം പ്രിയങ്ക ചോപ്രയാണ് എസ്എസ്എംബി 29ൽ നായികയായെത്തുന്നത്. കുംഭ എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ പൃഥ്വിരാജ് അവതരിപ്പിക്കുന്നത്. നവംബർ 15 ന് ആയിരിക്കും ചിത്രത്തിന്റെ യഥാർഥ പേര് അണിയറപ്രവർത്തകർ പുറത്തുവിടുക എന്നാണ് വിവരം. ആർആർആർ എന്ന സൂപ്പർ ഹിറ്റിന് ശേഷം രാജമൗലി സംവിധാനം ചെയ്യുന്ന ചിത്രമാണ് എസ്എസ്എംബി 29.

Cinema News: Actress Shruti Haasan's vocals for globe trotter.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇവിടെ ബുള്‍ഡോസര്‍ രാജ് ഇല്ല; കര്‍ണാടകയുടെ ആഭ്യന്തരകാര്യങ്ങളില്‍ ഇടപെടരുത്'; പിണറായിക്ക് മറുപടി

മണ്ഡല മഹോത്സവത്തിന് പരിസമാപ്തി; മകരവിളക്ക് ഉത്സവത്തിനായി 30ന് നട തുറക്കും

മുട്ടം മെട്രോ സ്‌റ്റേഷനില്‍ യുവതിയെ കുത്തിപ്പരിക്കേല്‍പ്പിച്ച് ഭര്‍ത്താവ്; പിടിയില്‍

തയ്‌വാനില്‍ വന്‍ ഭൂചലനം; ഒരാഴ്ചയ്ക്കിടെ രണ്ടാം തവണ; തീവ്രത 7.0

കളഭനിറവിൽ ഗുരുവായുരപ്പൻ; ദർശനം തേടി ഭക്തസഹസ്രങ്ങൾ

SCROLL FOR NEXT