ശ്വേതാ മേനോൻ ഫെയ്സ്ബുക്ക്
Entertainment

'പവർ​ഗ്രൂപ്പിൽ പെണ്ണുങ്ങളുമുണ്ട്, കരാർ ഒപ്പിട്ട ഒൻപതു സിനിമകൾ എനിക്ക് നഷ്ടപ്പെട്ടു': ശ്വേതാ മേനോൻ

'സ്ത്രീകൾ തന്നെയാണ് സ്ത്രീകളുടെ ഏറ്റവും വലിയ ശത്രു'

സമകാലിക മലയാളം ഡെസ്ക്

ഹേമ കമ്മീഷൻ റിപ്പോർട്ടിൽ പരാമർശിച്ച പവർ ​ഗ്രൂപ്പിൽ പെണ്ണുങ്ങളും ഉണ്ടാകാമെന്ന് നടി ശ്വേത മേനോൻ. താനും വിലക്ക് നേരിട്ടുണ്ടെന്നും താരം പറഞ്ഞു. കരാര്‍ ഒപ്പിട്ടശേഷം ഒന്‍പത് സിനിമകള്‍ തനിക്ക് നഷ്ടപ്പെട്ടിട്ടുണ്ടെന്നും ശ്വേത മേനോൻ പറഞ്ഞു.

'അനധികൃത വിലക്ക് എനിക്കും നേരിട്ടിട്ടുണ്ട്. കരാർ ഒപ്പിട്ട ഒൻപത് സിനിമകൾ ഒരുസുപ്രഭാതത്തിൽ ഇല്ലാതായത് അതിന്റെ ഭാഗമാകും. കരാർ ഒപ്പിട്ട സമയത്ത് ലഭിച്ച പൈസ എനിക്കു കിട്ടി. പക്ഷേ സിനിമകളൊന്നും നടന്നില്ല. പിന്നെ അതിനെക്കുറിച്ച് ആലോചിച്ച് വിഷമിച്ചിട്ടുമില്ല. പവർഗ്രൂപ്പ് സിനിമയിൽ ഉണ്ടാകാം, അതില്‍ ആണുങ്ങൾ മാത്രമല്ല പെണ്ണുങ്ങളും ഉണ്ടാകും. അവർ ചിലരുടെ അവസരങ്ങൾ നഷ്ടപ്പെടുത്തുന്നുമുണ്ട്.'- ടെലിവിഷൻ മാധ്യമത്തോട് ശ്വേത പറഞ്ഞു.

സ്ത്രീകൾക്ക് പ്രശ്നങ്ങളുണ്ടെന്ന് താൻ കുറേ വർഷങ്ങളായി പറയുന്നുണ്ട്. ഇതിനെതിരെ നമ്മൾ സ്വന്തമായി പോരാടണമെന്നും ഇക്കാര്യത്തിൽ നമുക്കൊപ്പം ആരുമുണ്ടാതില്ലെന്നും ശ്വേത കൂട്ടിച്ചേർത്തു. 'സ്ത്രീകൾ തന്നെയാണ് സ്ത്രീകളുടെ ഏറ്റവും വലിയ ശത്രുവെന്ന് ഞാന്‍ വിശ്വസിക്കുന്നു. അവർ പരസ്പരം പിന്തുണച്ചാൽ ഈ ബുദ്ധിമുട്ട് അനുഭവിക്കുന്നവർ പുറത്തുവന്ന് പലതും തുറന്നുപറഞ്ഞേക്കും. ഞാൻ തന്നെ പത്ത് പന്ത്രണ്ട് കേസുകളിൽ പോരാടുന്ന ആളാണ്. നോ പറയേണ്ടടത്ത് നോ പറയണം. എല്ലാവരും നല്ല കുടുംബത്തിൽ നിന്നൊക്കെ വരുന്ന ആളുകളാണ്. നോ പറയാത്തതുകൊണ്ടു വരുന്ന പ്രശ്നങ്ങളാണിതൊക്കെ. എല്ലാവരുടെയും സാഹചര്യം നമുക്ക് അറിയില്ലല്ലോ?'.- ശ്വേത പറഞ്ഞു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

'ഒരുപാട് സ്ത്രീകൾ നേരിട്ട ബുദ്ധിമുട്ടുകൾ എനിക്ക് നേരിട്ടറിയാം. വേതനത്തിന്റെയും സമയത്തിന്റെയും ലൊക്കേഷന്റെയും കാര്യത്തിൽ പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്. ബോളിവുഡിലൊക്കെ അഭിനയിച്ചു വന്ന അനുഭവം ഉണ്ടായതുകൊണ്ട് ഞാനിതൊക്കെ ചോദിക്കും. പക്ഷേ മറ്റുള്ളവർക്ക് ഇതുപോലുള്ള ബുദ്ധിമുട്ടുകൾ ഉണ്ടായിട്ടുണ്ട്. സ്ത്രീകൾ ചോദ്യവുമായി മുന്നോട്ടുവരണം. എടാ പോടാ ബന്ധമാണ് ഞാനുമായി എല്ലാവർക്കുമുള്ളത്. മോശമായ കാര്യങ്ങളുണ്ടായാൽ നോ പറയാനുള്ള ധൈര്യം പണ്ടുമുതലേ ഉണ്ട്.'

‘അമ്മ’യില്‍ വൈസ് പ്രസിഡന്റ് ആയിരുന്ന സമയത്ത് മൈക്കിലൂടെ ഞാൻ ചോദിക്കാറുണ്ട്, ആർക്കെങ്കിലും എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ തുറന്നു പറയൂ എന്ന്. കാരണം ഈ ചാൻസ് എപ്പോഴും കിട്ടില്ല. പക്ഷേ ആരും മുന്നോട്ടു വന്നിട്ടില്ല. സ്ത്രീകൾക്കു വേണ്ടി എപ്പോഴും ശക്തമായി കൂടെ നിന്നിട്ടുള്ള ആളാണ് ഞാൻ. വർഷങ്ങളായി സിനിമ കിട്ടാതിരുന്നതും അതിനുദാഹരണമാണ്.'- ശ്വേത മേനോൻ കൂട്ടിച്ചേർത്തു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അര്‍ജന്റീന ടീം മാര്‍ച്ചില്‍ വരും; അറിയിപ്പ് കിട്ടിയെന്ന് മന്ത്രി

ഈ ഭക്ഷണങ്ങൾ തുടർച്ചയായി ചൂടാക്കി കഴിക്കാറുണ്ടോ? അപകടമാണ്

കാർഷിക സർവകലാശാലയിലെ ഫീസുകൾ കുറച്ചു; ഡി​ഗ്രിക്ക് 24,000 രൂപ

'മുപ്പത് കഴിഞ്ഞാൽ പിന്നെ "തള്ളച്ചികൾ " ആയി, കാലമൊക്കെ മാറി, കൂപമണ്ഡൂകങ്ങളേ'; കുറിപ്പ്

പ്രതിമാസം 10,000 രൂപ വീതം നിക്ഷേപിച്ചാല്‍ 15 വര്‍ഷത്തിന് ശേഷം കൂടുതല്‍ നേട്ടം എവിടെ?; ഇപിഎഫ് vs പിപിഎഫ് താരതമ്യം

SCROLL FOR NEXT