Shylaja P Ambu, Manju Warrier 
Entertainment

'ഏറ്റവും പ്രിയപ്പെട്ടവരോട് മഞ്ജു ഉറപ്പായും അതൊക്കെ പറയുന്നുണ്ടാവും'; ശൈലജ പി അംബുവിന്റെ വാക്കുകള്‍

മഞ്ജു വാര്യരെ പോലെ സെലിബ്രിറ്റിയായ ഒരു നടി , ജീവിതത്തോട് സ്വയം പോരാടി മുന്നോട്ടു വരുമ്പോള്‍

സമകാലിക മലയാളം ഡെസ്ക്

നടി മഞ്ജു വാര്യരെക്കുറിച്ചുള്ള നടന്‍ കൂട്ടിക്കല്‍ ജയചന്ദ്രന്റെ കുറിപ്പ് കഴിഞ്ഞ ദിവസം വൈറലായിരുന്നു. മഞ്ജുവിനെ പ്രശംസിക്കുന്ന കുറിപ്പില്‍ കൂട്ടിക്കല്‍ ജയചന്ദ്രന്‍ നടത്തിയ പരാമര്‍ശങ്ങള്‍ക്കെതിരെ വിമര്‍ശനം ഉയര്‍ന്നു വന്നിരുന്നു. സ്ത്രീവിരുദ്ധത പരാമര്‍ശങ്ങളുടെ പേരിലാണ് കൂട്ടിക്കല്‍ ജയചന്ദ്രന്‍ വിമര്‍ശം നേരിട്ടത്. ഇപ്പോഴിതാ കൂട്ടിക്കല്‍ ജയചന്ദ്രന് മറുപടി നല്‍കുകയാണ് നടി ശൈലജ പി അംബു. ആ വാക്കുകളിലേക്ക്:

മഞ്ജു വാര്യരുടെ ബി എം ഡബ്ലിയു പോലെ കൂട്ടിക്കല്‍ ജയചന്ദ്രന്‍ പോസ്റ്റും പറക്കുകയാണ്. കൗമാരപ്രായം മുതല്‍ ഇങ്ങോട്ട് മാസംതോറും 'ആയതിന്റെയും ആവാത്തതിന്റെയും ' കുറവ് അനുഭവിച്ച് തന്നെയാണ് പണ്ട് പുരാതന കാലംതൊട്ട് സ്ത്രീകള്‍ ജീവിക്കുന്നത്. അടുക്കളയിലെ ചൂടേല്‍ക്കുന്നത്. സ്ത്രീത്വത്തിന്റെ മാഹാത്മ്യതിലകം തൊട്ട് അടിവസ്ത്രം കഴുകുന്നത്. പല മേഖലയില്‍ പണിയെടുക്കുന്നത്.

ഐടി ,സര്‍ക്കാര്‍ ഉദ്യോഗം ,ദിവസക്കൂലി തൊഴിലുറപ്പ് അങ്ങനെ പലതും. ബഹുഭൂരിപക്ഷത്തിനും ഒരു രൂപ വരുമാനമില്ലാത്ത ,കണക്കില്ലാത്ത കണക്കില്‍പ്പെടുത്താത്ത അടുക്കള പണിയും. എല്ലാ പുരുഷന്‍മ്മാരും കൂട്ടിക്കല്‍ ജയചന്ദ്രനെ പോലെ തമാശക്കാര്‍ ആകാത്തത് പോലെ ഓരോ സ്ത്രീകളും വ്യത്യസ്തരാണ്.

മഞ്ജു വാര്യരെ പോലെ സെലിബ്രിറ്റിയായ ഒരു നടി , ജീവിതത്തോട് സ്വയം പോരാടി മുന്നോട്ടു വരുമ്പോള്‍ അവര്‍ക്ക് കൂടുതല്‍ കയ്യടി കിട്ടുന്നത് സ്വാഭാവികമാണ്. അതെ അവര്‍ മലയാളി സ്ത്രീകള്‍ക്ക് അഭിമാനമാണ്. നാളെ മഞ്ജുവാര്യര്‍ക്ക് ഉണ്ടായേക്കാവുന്ന ഒരു ചെറിയ പിഴവ് പോലും ഭീകരമായി ജനം ആഘോഷിക്കുകയും ചെയ്യും.

ബഹു: കൂട്ടികല്‍ ജയചന്ദ്രന്‍ പറയാതെ വിട്ടുപോയ ഒരു കാര്യമുണ്ട്. അത് 40 കഴിയുന്ന സ്ത്രീകളില്‍ ഉണ്ടാകുന്ന ആര്‍ത്തവവിരാമമാണ്. അക്കാലഘട്ടത്തിലെ പ്രശ്‌നങ്ങള്‍ മാസമുറയുടെ കുറവ് കൂടുതലുകളെക്കാള്‍ കുറച്ചേറെ കഠിനവും ആണ്. ഏറ്റവും പ്രിയപ്പെട്ടവരോട് മഞ്ജുവാര്യരും ഉറപ്പായും അതൊക്കെ പറയുന്നുണ്ടാവും.

അതൊന്നും പൊതുസമൂഹം അത്ര ചര്‍ച്ച ചെയ്തു തുടങ്ങിയിട്ടില്ല. അതെങ്ങനെയാണ്. ആര്‍ത്തവം എന്ന വാക്ക് പോലും ഉറക്കെ നമ്മള്‍ ഒന്നു പറഞ്ഞു തുടങ്ങിയത് ശബരിമലയിലെ സ്ത്രീ പ്രവേശന സമയത്താണ്. സാനിറ്ററി നാപ്കിന്‍ ഇപ്പോഴും പത്രത്തില്‍ പൊതിഞ്ഞല്ലേ വാങ്ങുന്നത്?

മറ്റൊരിടത്ത് കൂട്ടിക്കല്‍ ജയചന്ദ്രനോട് അഭിപ്രായവ്യത്യാസം ഉള്ളവര്‍ക്ക് അദ്ദേഹത്തിന്റെ ഭാര്യ വോയിസ് നോട്ട് അയക്കുന്നുണ്ടത്രേ. 'മോളേ നിനക്ക് ക്യാന്‍സര്‍ വരും ' എന്നൊക്കെ പ് രാകുന്നു. ജയചന്ദ്രന്റെ കോമഡി കേട്ട് കഴിയുന്ന അവരുടെ ഹോര്‍മോണ്‍ വ്യതിയാനത്തെ പറ്റി കൂടി ചിന്തിക്കുന്നതുകൊണ്ട് എനിക്കതിലൊന്നും പറയാനില്ല.

Shylaja P Ambu about Manju Warrier, Gives reply to Koottickal Jayachandran's sexist remarks.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'തന്ത്രി ആചാര ലംഘനത്തിന് കൂട്ടുനിന്നു'; കണ്ഠരര് രാജീവര് റിമാൻഡില്‍, കട്ടിളപ്പാളി കേസില്‍ 13-ാം പ്രതി

'അറിഞ്ഞുകൊണ്ട് അയ്യപ്പന് ഒരു ദോഷവും ചെയ്യില്ല'; തന്ത്രിയെ പിന്തുണച്ച് ആര്‍ ശ്രീലേഖ, ചര്‍ച്ചയായതിന് പിന്നാലെ പോസ്റ്റ് പിന്‍വലിച്ചു

ഗുരുവായൂര്‍ ദേവസ്വം നിയമനം: ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡിന്റെ അധികാരം റദ്ദ് ചെയ്ത് ഹൈക്കോടതി

ഹിമാചല്‍ പ്രദേശില്‍ ബസ് കൊക്കയിലേക്ക് പതിച്ച് അപകടം, 9 മരണം; നിരവധി പേര്‍ക്ക് പരിക്ക്

ശമ്പളവും മറ്റ് അനുകൂല്യങ്ങളും ഖജനാവിലേക്ക് തിരിച്ചടച്ചു, 'ഇടതു നിരീക്ഷകന്‍ ' പദവി രാജിവെച്ചു; പരിഹാസ പോസ്റ്റുമായി ഹസ്‌കര്‍

SCROLL FOR NEXT