സിബി മലയില്‍, ദശരഥം പോസ്റ്റര്‍ ഫയല്‍
Entertainment

'ദശരഥം' വീണ്ടും എത്തുമോ തീയറ്ററുകളില്‍? സിബി മലയില്‍ പറയുന്നു

സമകാലിക മലയാളം ഡെസ്ക്

ലയാള സിനിമയില്‍ ഇതു റീ-റിലീസുകളുടെ കാലമാണ്. സിബിമലയില്‍ - മോഹന്‍ലാല്‍ ചിത്രമായ ദേവദൂതന്‍ വീണ്ടും തീയറ്റുകളില്‍ എത്തിയതിനു പിന്നാലെ സൂപ്പര്‍ ഹിറ്റ് ചിത്രമായ മണിച്ചിത്രത്താഴ് റീ റിലീസിന്റെ 4കെ ട്രെയ്‌ലറും സോഷ്യല്‍ മീഡിയയില്‍ തരംഗമായി. ഈ പശ്ചാത്തലത്തില്‍, തന്റെ പഴയ ചിത്രമായ ദശരഥത്തിന്റെ റി റിലീസ് സാധ്യതകളെക്കുറിച്ചു പറയുകയാണ്, സംവിധായകന്‍ സിബി മലയില്‍.

''ദശരഥത്തിന് വലിയ റീ റിലീസ് സാധ്യതയാണുള്ളത്. എന്നാല്‍ അത് എത്രത്തോളം യാഥാര്‍ഥ്യമാക്കാനാവും എന്നതില്‍ ഉറപ്പില്ല. അതിന്റെ ഒറിജിനല്‍ പ്രിന്റ് എവിടെയാണെന്നു കണ്ടെത്താനാവുമോയെന്നറിയില്ല. മാത്രമല്ല, ദശരഥം മോണോ സൗണ്ട് ട്രാക്കിലാണ് ചെയ്തത്. അതിപ്പോള്‍ വീണ്ടും തീയറ്റുകളില്‍ റിലീസ് ചെയ്യുകയെന്നത് വെല്ലുവിളിയാവും.''- ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസുമായുള്ള അഭിമുഖത്തില്‍ സിബി മലയില്‍ പറഞ്ഞു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

1989ല്‍ പുറത്തിറങ്ങിയ ദശരഥത്തിനു തുടക്കത്തില്‍ തണുത്ത പ്രതികരമായിരുന്നു തീയറ്റുകളില്‍ ലഭിച്ചത്. എന്നാല്‍ പിന്നീട് ഇതൊരു കള്‍ട്ട് ഫിലിം ആയി മാറി. ടെലിവിഷനില്‍ കണ്ട ഒട്ടേറെപ്പേര്‍ മികച്ച മലയാളം സിനിമയുടെ പട്ടികയില്‍ ദശരഥത്തെ ഉള്‍പ്പെടുത്തുകയും ചെയ്തു.

ലോഹിതദാസ് രചന നിര്‍വഹിച്ച ദശരഥത്തില്‍ മോഹന്‍ലാലാണ് പ്രധാന വേഷത്തില്‍ എത്തിയത്. രേഖ, മുരളി തുടങ്ങിയവരായിരുന്നു മറ്റു മുഖ്യ വേഷങ്ങളില്‍.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇന്ത്യയുടെ ഭൂപടത്തില്‍ കേരളവുമുണ്ടെന്ന വസ്തുത ധനമന്ത്രി വിസ്മരിച്ചു'; ബജറ്റിനെതിരെ മുഖ്യമന്ത്രി

50MP കാമറ, 6,500mAh ബാറ്ററി; വിവോ വി70 സീരീസ് ലോഞ്ച് ഈ മാസം

കാട്ടുപോത്ത് വിരണ്ടോടി ബൈക്ക് ഷോറൂമിലേക്ക് പാഞ്ഞുകയറി; ചില്ലും ഫർണിച്ചറുകളും തകർത്തു (വിഡിയോ)

ഒരു ലക്ഷം രൂപയില്‍ താഴെ വില; ഡിയോ 125 എക്‌സ് എഡിഷന്‍, അറിയാം ഫീച്ചറുകള്‍

'എന്റെ പേരില്‍ അവാര്‍ഡോ സ്മാരകമോ പാടില്ല, ബസ് സ്റ്റോപ്പിന് പേരിടരുത്'; ശ്രീനിവാസന്‍ പറഞ്ഞത് വെളിപ്പെടുത്തി സത്യന്‍ അന്തിക്കാട്

SCROLL FOR NEXT