സിദ്ധാർഥ്/ ട്വിറ്റർ 
Entertainment

'സിദ്ധാർഥ് ചെറുപ്പത്തിലെ മരിച്ചു', വിഡിയോ കണ്ട് ഞെട്ടി താരം; പ്രതികരണം ഇങ്ങനെ

‘ചെറു പ്രായത്തില്‍ തന്നെ മരണപ്പെട്ട 10 തെന്നിന്ത്യന്‍ താരങ്ങള്‍’  എന്ന ക്യാപ്ഷനോടെയുള്ള വിഡിയോയിലാണ് താരത്തിന്റെ ചിത്രവും പേരും ഉപയോ​ഗിച്ചിരിക്കുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

മികച്ച അഭിനയത്തിലൂടെ മാത്രമല്ല ശക്തമായ നിലപാടുകൾകൊണ്ടും ശ്രദ്ധേയനായ നടനാണ് സിദ്ധാർഥ്. ലോകത്ത് നടക്കുന്ന അനീതികൾക്കെതിരെ ശബ്ദമുയർത്താൻ താരം മടികാണിക്കാറില്ല. കേന്ദ്ര സർക്കാരിന്റെ പ്രധാന വിമർശകരിൽ ഒരാൾ കൂടിയാണ് സിദ്ധാർത്ഥ് അതിനാൽ രൂക്ഷമായ സോഷ്യൽ മീഡിയ ആക്രമങ്ങൾക്കും താരം ഇരയാവാറുണ്ട്. ഇപ്പോൾ തന്നെക്കുറിച്ചുള്ള ഒരു യൂട്യൂബ് വിഡിയോ കണ്ട് ഞെട്ടിയിരിക്കുകയാണ് താരം. 

സിദ്ധാർത്ഥ് ചെറുപ്പത്തിൽ മരിച്ചുപോയെന്നു പറഞ്ഞുകൊണ്ടാണ് വിഡിയോ. ‘ചെറു പ്രായത്തില്‍ തന്നെ മരണപ്പെട്ട 10 തെന്നിന്ത്യന്‍ താരങ്ങള്‍’  എന്ന ക്യാപ്ഷനോടെയുള്ള വിഡിയോയിലാണ് താരത്തിന്റെ ചിത്രവും പേരും ഉപയോ​ഗിച്ചിരിക്കുന്നത്. സിദ്ധാർത്ഥിന്റെ ചിത്രത്തിന്റെ തമ്പ് നെയിലിനൊപ്പമാണ് വിഡിയോ. ആരാധകർ താരത്തെ മെൻഷൻ ചെയ്തുകൊണ്ട് വിഡിയോ പങ്കുവെക്കാൻ തുടങ്ങിയതിന് പിന്നാലെ പ്രതികരണവുമായി താരം എത്തി. വിഡിയോയെക്കുറിച്ച് യൂട്യൂബ് നൽകിയ മറുപടിയാണ് സിദ്ധാർഥ് കുറിച്ചത്.

‘ഞാന്‍ മരണപ്പെട്ടു‘ എന്നു പറയുന്ന ഈ യൂട്യൂബ് വിഡിയോയ്ക്കെതിരെ വർഷങ്ങൾക്കു മുമ്പ് റിപ്പോർട്ട് ചെയ്തിരുന്നു. ‘ക്ഷമിക്കണം, ഈ വീഡിയോയില്‍ ഒരു പ്രശ്‌നവുമില്ലെന്ന് തോന്നുന്നു’ എന്നായിരുന്നു യൂട്യൂബിന്റെ ഭാഗത്തുനിന്നുള്ള മറുപടി.’സിദ്ധാർഥ് ട്വീറ്റ് ചെയ്തു. ഈ വീഡിയോയോക്കൊപ്പം നടിമാരായ സൗന്ദര്യ, ആര്‍ത്തി അഗര്‍വാള്‍ എന്നിവരുടെ ചിത്രമാണ് നല്‍കിയിരിക്കുന്നത്. ഇരുവരും വര്‍ഷങ്ങള്‍ക്ക് മുമ്പ് മരിച്ചവരാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

​Jantar Mantar Protest: രാഹുല്‍ ഗാന്ധി കസ്റ്റഡിയില്‍, നടുറോഡിൽ കിടന്ന് പ്രിയങ്ക; തലസ്ഥാനം സംഘർഷ ഭരിതം

മാസം ഏഴായിരം രൂപ നിക്ഷേപിക്കാമോ? പത്തുവര്‍ഷം കൊണ്ട് 12 ലക്ഷം രൂപ; പെന്‍ഷനാക്കി മാറ്റാനും അവസരം

'തെറ്റു ചെയ്തത് എത്ര ഉന്നതർ ആയാലും നടപടി ഉറപ്പ്, ഇനിയും ഓര്‍ക്കാത്തവർ ഉണ്ടെങ്കില്‍ വിനാശകാലെ വിപരീതബുദ്ധി'

കേന്ദ്ര സർവകലാശാലയിൽ വിദ്യാർഥി പ്രതിഷേധം ഇരമ്പി; വന്ദേമാതരം സെമിനാർ നിർത്തിവെച്ചു

റിട്ടയര്‍ ആയോ?, കൈയില്‍ വലിയ തുക ഉണ്ടോ?; എങ്ങനെ നിക്ഷേപിക്കണം എന്ന കണ്‍ഫ്യൂഷന്‍ വേണ്ട!, ഇതാ ഒരു പ്ലാന്‍