സിദ്ധിഖ് / ഫെയ്‌സ്ബുക്ക്‌ 
Entertainment

കേരള സ്പീക്കറായി കെ സി ജയകുമാര്‍ ; 'വണ്ണി'ലെ സിദ്ധിഖിന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്ത്

മുഖ്യമന്ത്രി കടക്കല്‍ ചന്ദ്രന്‍ എന്ന മുഖ്യ കഥാപാത്രത്തെയാണ് ചിത്രത്തില്‍ മമ്മൂട്ടി അവതരിപ്പിക്കുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

മെഗാസ്റ്റാര്‍ മമ്മൂട്ടി കേരളാ മുഖ്യമന്ത്രിയായി എത്തുന്ന 'വണ്‍' സിനിമയുടെ കൂടുതല്‍ ക്യാരക്ടര്‍ പോസ്റ്ററുകള്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടു. ചിത്രത്തില്‍ നിയമസഭ സ്പീക്കറായി എത്തുന്നത് നടന്‍ സിദ്ധിഖ് ആണ്. കെ സി ജയകുമാര്‍  എന്ന കഥാപാത്രത്തെയാണ് സിദ്ദിഖ് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ഇതിന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തുവിട്ടു. 

മുഖ്യമന്ത്രി കടക്കല്‍ ചന്ദ്രന്‍ എന്ന മുഖ്യ കഥാപാത്രത്തെയാണ് ചിത്രത്തില്‍ മമ്മൂട്ടി അവതരിപ്പിക്കുന്നത്. പൊളിറ്റിക്കല്‍ എന്റര്‍ടെയിനര്‍ സ്വഭാവമുള്ള വണ്‍ സന്തോഷ് വിശ്വനാഥാണ് സംവിധാനം ചെയ്തിരിക്കുന്നത്. ബോബി-സഞ്ജയ് കൂട്ടുകെട്ടിന്റേതാണ് തിരക്കഥ. 

ഏറെ നാളുകള്‍ക്ക് ശേഷമാണ് മമ്മൂട്ടിയുടെ രാഷ്ട്രീയചിത്രം പുറത്തുവരുന്നത്. ചിത്രത്തില്‍ സീനിയര്‍ എസ് പി അനന്തനായി ദിനേശ് പണിക്കര്‍ വേഷമിടുന്നു. ഇതിന്റെ ക്യാരക്ടര്‍ പോസ്റ്ററുകളും പുറത്തുവിട്ടു.

വിജിലന്‍സ് ഡയറക്ടര്‍ അലക്‌സ് തോമസ് ആയി കൃഷ്ണകുമാറും, അഡ്വക്കേറ്റ് ജനറല്‍ വിജയമോഹന്‍ ആയി രഞ്ജിത്തും, ഡിവൈഎസ്പി രാജേഷ് മേനോന്‍ ആയി യദുകൃഷ്ണനും അഭിനയിക്കുന്നു. ജോജു ജോര്‍ജ്, നിമിഷാ സജയന്‍, സലിം കുമാര്‍, ബാലചന്ദ്രമേനോന്‍, മാമുക്കോയ, തുടങ്ങിയ വലിയ താരനിര തന്നെ സിനിമയിലുണ്ട്. 

ഇച്ചായിസ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ശ്രീലക്ഷ്മിയാണ് നിര്‍മ്മാണം. വൈദി സോമസുന്ദരം ക്യാമറയും, ഗോപിസുന്ദര്‍ സംഗീത സംവിധാനവും, രംഗനാഥ് രവി സൗണ്ട് ഡിസൈനും നിര്‍വഹിക്കുന്നു. റഫീഖ് അഹമ്മദിന്റെ വരികള്‍ക്ക് ഈണം നല്‍കുന്നത് ഗോപി സുന്ദറാണ്. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അരമണിക്കൂര്‍ കൊണ്ട് വെള്ളം കയറി, 2018ലേതു പോലെയായി'; പാതിരാത്രിയിലെ പേമാരിയില്‍ മുങ്ങി റാന്നി ടൗണ്‍ - വിഡിയോ

ഇന്ത്യ മൊത്തം വല വിരിച്ച് 'സ്പൈഡർമാൻ'! 100 കോടിയും കടന്ന് കുതിപ്പ്; ബോക്സ് ഓഫീസ് കളക്ഷൻ അറിയാം

കറന്റ് പോയോ, ഈ നമ്പര്‍ സേവ് ചെയ്ത് വെച്ചോളൂ; മെസേജ് അയച്ചാല്‍ ഉടന്‍ പരിഹാരമുണ്ടാകും

അമ്പോ... രോഹിത് ശർമ അല്ലേ ഇത്! 10 വയസ് കുറഞ്ഞെന്ന് ആരാധകർ

തീവ്രമഴ: ഏത് സാഹചര്യവും നേരിടാന്‍ സജ്ജം; സ്ഥിതി ഗതികള്‍ വിലയിരുത്തി മുഖ്യമന്ത്രി