Dose ഫെയ്സ്ബുക്ക്
Entertainment

'ഡോസു'മായി സിജു വിൽസൺ; ക്രൈം ത്രില്ലർ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്

മെഡിക്കൽ ക്രൈമുകളിൽ നിന്നും കണ്ടെത്തിയ സംഭവങ്ങളിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് 'ഡോസ്' ഒരുക്കിയിട്ടുള്ളത്.

സമകാലിക മലയാളം ഡെസ്ക്

സിജു വിൽസൺ നായകനാകുന്ന മെഡിക്കൽ ത്രില്ലർ ഡോസിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പ്രശസ്ത സംവിധായകൻ ബ്ലെസ്സിയും പദ്മകുമാറും ചേർന്ന് പുറത്തിറക്കി. നവാഗതനായ അഭിലാഷ് ആര്‍ നായര്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രം എസിനിമാറ്റിക്ക് പിക്‌ചേഴ്‌സിൻ്റെ ബാനറിൽ വണ്ടർ മൂഡ്‌ പ്രൊഡക്ഷന്സിനൊപ്പം ചേർന്ന് ഷാന്റോ തോമസ് ആണ് നിർമിക്കുന്നത്.

ഡോസില്‍ ജഗദീഷ്, അശ്വിന്‍ കുമാര്‍, ദൃശ്യ രഘുനാഥ്, കൃഷ കുറുപ്പ്, റോണി ഡേവിഡ്, കൃഷ്ണ ശങ്കർ എന്നിവരും പ്രധാനവേഷങ്ങളിൽ എത്തുന്നുണ്ട്. ഒരു ആശുപത്രിയുടെ പശ്ചാത്തലത്തിൽ നടക്കുന്ന ക്രൈമും അതിനെ ചുറ്റിപ്പറ്റിയുള്ള അന്വേഷണങ്ങളും നിഗൂഢതകളുമാണ് ഡോസ് കൈകാര്യം ചെയ്യുന്നത്.

ലോകമെമ്പാടുമുള്ള മെഡിക്കൽ ക്രൈമുകളിൽ നിന്നും കണ്ടെത്തിയ സംഭവങ്ങളിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് 'ഡോസ്' ഒരുക്കിയിട്ടുള്ളത്. അങ്കിത് ത്രിവേദിയാണ് ഡോസിൻറെ കോ പ്രൊഡ്യൂസർ. മസ്ക്കറ്റ് മൂവി മേക്കേഴ്സ്, സിനിമ നെറ്റ്വർക്ക്, വിൽസൺ പിക്ചേഴ്സ്, കുര്യൻ സി മാത്യു എന്നിവരാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്. മ്യൂസിക് - ഗോപി സുന്ദർ, ഛായാഗ്രഹണം - വിഷ്ണുപ്രസാദ്, എഡിറ്റിംഗ് - ശ്യാം ശശിധരൻ ആക്ഷൻ - ഫീനിക്സ് പ്രഭു, പ്രൊഡക്ഷൻ ഡിസൈൻ- അപ്പുമാരായി, ഡി ഐ - ലിജു പ്രഭാകർ,

മേക്കപ്പ് - പ്രണവ് വാസൻ, കോസ്റ്റ്യും ഡിസൈൻ - സുൽത്താനാ റസാഖ്, ഓഡിയോഗ്രഫിക് ജിജു ടി ബ്രൂസ്, പ്രൊജക്റ്റ് ഡിസൈൻ - മനോജ്‌ കുമാർ പറപ്പിള്ളിൽ, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ - അജയ് ചന്ദ്രിക, പ്രശാന്ത് ഈഴവൻ, തൻവിൻ നസീർ, പ്രൊജക്റ്റ് കോ -ഓർഡിനേറ്റർ - ഭാഗ്യരാജ് പെഴുംപാറ, കാസ്റ്റിംഗ് - സൂപ്പർ ഷിബു, പ്രൊഡക്ഷൻ കൺട്രോളർ - പ്രസാദ് നമ്പ്യൻകാവ്, പി.ആർ.ഓ - റോജിൻ കെ റോയ്, സതീഷ് എരിയാളത്ത് ഡിജിറ്റൽ മാർക്കറ്റിങ് - ടാഗ് 360, ഡിസൈൻ- യെല്ലോ ടൂത്ത്.

Cinema News: Siju Wilson starrer Dose movie First Look Poster.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സര്‍ക്കാരും ഗവര്‍ണറും ധാരണയായി; സിസ തോമസിന് നിയമനം; സജി ഗോപിനാഥ് ഡിജിറ്റല്‍ സര്‍വകലാശാല വിസി

വയോധികയെ വീടിനുള്ളില്‍ കെട്ടിയിട്ട് ഒന്നരപ്പവനും പണവും കവര്‍ന്നു; പ്രതികള്‍ക്കായി അന്വേഷണം

ബോണ്ടി ബീച്ചില്‍ വെടിവെപ്പ് നടത്തിയ സാജിദ് അക്രം ഹൈദരാബാദ് സ്വദേശി; ഓസ്ട്രേലിയയില്‍ എത്തിയത് വിദ്യാര്‍ഥി വിസയില്‍

ഓഹരി വിപണിയില്‍ പണം നിക്ഷേപിച്ച് ലാഭ വാഗ്ദാനം; 76.35 ലക്ഷം തട്ടി, പ്രതി പിടിയില്‍

കടുവ ജനവാസമേഖലയില്‍ തുടരുന്നു; മയക്കുവെടി വയ്ക്കാന്‍ ഉത്തരവ്; നാളെയും വിദ്യാലയങ്ങള്‍ക്ക് അവധി

SCROLL FOR NEXT