പ്രഖ്യാപനം മുതൽ ആരാധകർ ഏറെ കാത്തിരിക്കുന്ന മണിരത്നം ചിത്രമാണ് 'തഗ് ലൈഫ്'. നീണ്ട 37 വർഷങ്ങൾക്ക് ശേഷം ഉലകനായകൻ കമൽ ഹാസനും മണിരത്നവും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. മലയാളത്തിൽ നിന്നും ദുൽഖർ സൽമാൻ, ജോജു ജോർജ്, ഐശ്വര്യ ലക്ഷ്മി, അഭിരാമി, ജയം രവി തുടങ്ങിയ വൻ താര നിരയാണ് ചിത്രത്തിൽ അണിനിരക്കുക എന്നായിരുന്നു റിപ്പോർട്ട്.
എന്നാൽ ഡേറ്റ് പ്രശ്നത്തെ തുടർന്ന് ദുൽഖറും ജയം രവിയും ചിത്രത്തിൽ നിന്നും പിൻമാറിയതായി അണിയറ പ്രവർത്തകർ സ്ഥിരീകരിച്ചു. ദുൽഖറിന് പകരം തെന്നിന്ത്യൻ സൂപ്പർ താരം ചിമ്പുവാണ് എത്തുന്നതെന്ന് അനൗദ്യോഗിക റിപ്പോർട്ടുകൾ പുറത്തു വിട്ടിരുന്നു.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
ഇപ്പോഴിതാ ചിത്രത്തിൽ ചിമ്പുവിന്റെ ഇൻട്രോ വിഡിയോയും ക്യാരക്ടര്‍ പോസ്റ്ററും പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. തീപ്പൊരി ലുക്കിൽ മരുഭൂമിയിൽ കൂടി ബോർഡർ പട്രോൾ വാഹനത്തിൽ പൊടി പാറിച്ചെത്തി, ഷൂട്ട് ചെയ്‌തു കൊണ്ടാണ് ചിമ്പുവിന്റെ മാസ് ഇൻട്രി. 'ന്യൂ തഗ് ഇൻ ടൗൺ' എന്ന ക്യാപ്ഷനോടെയാണ് ഇൻട്രോ വിഡിയോ പുറത്തുവിട്ടിരിക്കുന്നത്. രാജ്കമൽ ഫിലിംസ് ഇന്റർനാഷണൽ, മദ്രാസ് ടാക്കീസ്, റെഡ് ജയന്റ് മൂവീസ്, ആർ മഹേന്ദ്രൻ, ശിവ അനന്ത് എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ നിർമാണം. എആര്‍ റഹ്മാനാണ് സംഗീതം.
നേരത്തെ മണിരത്നത്തിന്റെ കന്നത്തിൽ മുത്തമിട്ടാൽ, ആയുധ എഴുത്ത് എന്നീ ചിത്രങ്ങളിൽ പ്രവർത്തിച്ചിട്ടുള്ള ഛായാഗ്രാഹകൻ രവി കെ ചന്ദ്രനാണ് തഗ് ലൈഫിന്‍റെ കാമറ കൈകാര്യം ചെയ്യുന്നത്. ആക്ഷന് കൂടുതല്‍ പ്രാധാന്യം നല്‍കുന്ന ചിത്രത്തില്‍ അൻപറിവ് മാസ്റ്റേഴ്സ് ആണ് ആക്ഷന്‍ കൊറിയോഗ്രാഫി ചെയ്യുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates