വീഡിയോ ദൃശ്യം 
Entertainment

ഇതെന്ത്! നോളന്റെ സിനിമയോ? സസ്പെൻസ് നിറച്ച് ചിമ്പു, നായികയായി കല്യാണി; മാനാട് ട്രെയിലർ

കഥാപാത്രങ്ങൾ ഒരു പ്രത്യേക ദിവസത്തിൽ കുടുങ്ങിപ്പോകുന്നതാണ് ചിത്രം

Author : സമകാലിക മലയാളം ഡെസ്ക്

ചിമ്പു നായകനായി എത്തുന്ന പുതിയ ചിത്രം മാനാടിന്റെ ട്രെയിലർ പുറത്ത്. പൊളിറ്റിക്കല്‍ ടൈം ലൂപ് ത്രില്ലർ ചിത്രത്തിൽ കല്യാണി പ്രിയദർശനാണ് നായികയായി എത്തുന്നത്. എസ്.ജെ സൂര്യയും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. 

ടൈം ലൂപ്പ് കൺസെപ്റ്റിലൂടെയാണ് കഥ പറയുന്നത്. ഒന്നു രണ്ടു കഥാപാത്രങ്ങൾ ഒരു പ്രത്യേക ദിവസത്തിൽ കുടുങ്ങിപ്പോകുന്നതാണ് ചിത്രം. വി ഹൗസ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുരേഷ് കാമാച്ചി നിര്‍മ്മിച്ച് വെങ്കട്ട് പ്രഭു കഥയെഴുതി സംവിധാനം ചെയ്യുന്നത്. ചിമ്പുവിന്റെ 45ാമത്തെ സിനിമയാണ് മാനാട്. 

യുവന്‍ ശങ്കര്‍ രാജയാണ് സംഗീതം. എസ് എ ചന്ദ്രശേഖര്‍, കരുണാകരന്‍, വൈ ജി മഹേന്ദ്രൻ, വാ​ഗൈ ചന്ദ്രശേഖർ, പ്രേംജി അമരൻ എന്നിവരാണ് ചിത്രത്തിൽ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഛായാഗ്രഹണം റിച്ചര്‍ഡ് എം നാഥൻ നിര്‍വ്വഹിക്കുന്നു. സ്റ്റണ്ട് സിൽവയാണ് ആക്ഷൻ ഡയറക്ടർ.  ദീപാവലിക്ക് ചിത്രം തീയേറ്ററുകളിൽ പ്രദര്‍ശനത്തിനെത്തും. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പെയ്‌തൊഴിയാതെ പേമാരി; ഒന്‍പത് ജില്ലകളില്‍ റെഡ് അലര്‍ട്ട്; അഞ്ച് നദികളില്‍ ഓറഞ്ച് അലര്‍ട്ട്

'ഏത് അമ്മയെന്ന് ജോണ്‍ ബ്രിട്ടാസ്, നിന്റെ അമ്മയെന്ന് തമ്പി ദുരൈ'; വൈറലായി രാജ്യസഭയിലെ ദൃശ്യങ്ങള്‍

അഭിജിത് ദീപ്കെയ്ക്ക് വീണ്ടും ദേഹാസ്വാസ്ഥ്യം

ഇരമ്പിയാര്‍ത്ത് അതിരപ്പിള്ളി; പ്രവേശനത്തിന് വിലക്ക്; ഈരാറ്റുപേട്ട- വാഗമണ്‍ പാതയില്‍ രാത്രി യാത്രക്ക് നിരോധനം

ഞാനും ജയനും ഇണ പിരിയാത്ത ഇരട്ടകളെപ്പോലെ, അവസാനം അവന്റെ മഞ്ഞപ്പിത്തവും എനിക്ക് കിട്ടി: കുഞ്ചാക്കോ ബോബന്‍