Sindhu Krishna, Ahaana Krishna 
Entertainment

'അമ്മ അച്ഛനെ തല്ലി'; സിസി ടിവി വിഡിയോ പുറത്ത് വിട്ട് സിന്ധു; അഹാന നിന്നത് കുടുംബത്തിന് വേണ്ടി, വെറുപ്പ് അര്‍ഹിച്ചിരുന്നില്ല!

ഇത്രയും ടോക്‌സിക് ആയിട്ടുള്ളൊരു ഗ്രാന്റ് പാരന്റ് ഉണ്ടെങ്കില്‍ അതൊന്നും കേട്ടിരിക്കാന്‍ പറ്റില്ല

Author : സമകാലിക മലയാളം ഡെസ്ക്
Edited By : അബിന്‍ പൊന്നപ്പന്‍

നടന്‍ കൃഷ്ണ കുമാറിന്റെ വീട്ടിലെ സംഭവങ്ങളാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം. അച്ഛന്റെ മരണ ശേഷം സിന്ധു കൃഷ്ണ അമ്മയെ നോക്കുന്നില്ലെന്നായിരുന്നു ആരോപണം. സിന്ധുവിന്റെ സഹോദരിയുടെ മകള്‍ തന്‍വിയുടെ വിഡിയോയോടെയാണ് വിവാദം ആരംഭിക്കുന്നത്. പിന്നാലെ മറുപടിയുമായി അഹാനയുമെത്തി. തുടര്‍ന്ന് അഹാനയ്ക്കും സിന്ധുവിനുമെതിരെ അമ്മ വസന്ത തന്നെ രംഗത്തെത്തി.

വിവാദങ്ങള്‍ക്കിടെ മറുപടിയുമായി ഇന്നലെ സിന്ധു കൃഷ്ണ തന്നെ രംഗത്തെത്തി. സത്യം എന്തെന്ന് തങ്ങളെ അറിയുന്നവര്‍ക്കറിയാം. എല്ലാ തെളിവുകളുമുണ്ട്. എന്നാല്‍ അതൊന്നും പുറത്ത് വിടുന്നില്ലെന്നുമാണ് സിന്ധു പറഞ്ഞത്. തന്റെ അച്ഛനും അമ്മയ്ക്കും വേണ്ടിയാണ് താന്‍ ഇത്രയും നാള്‍ ജീവിച്ചതെന്നും സിന്ധു പറഞ്ഞിരുന്നു. ഇതിന് പിന്നാലെ ഇപ്പോഴിതാ അമ്മയ്‌ക്കെതിരെ തെളിവുകള്‍ പുറത്തു വിട്ടിരിക്കുകയാണ് സിന്ധു കൃഷ്ണ.

ബിഗ് ബോസ് താരവും യൂട്യൂബറുമായ സായ് കൃഷ്ണയാണ് ഇക്കാര്യം പുറത്തു വിട്ടിരിക്കുന്നത്. തന്റെ അച്ഛനെ അമ്മ തല്ലുന്നതിന്റെ വിഡിയോ സിന്ധു കൃഷ്ണ പുറത്ത് വിടുകയാണെന്നാണ് സായ് കൃഷ്ണ പറയുന്നത്. അപരിചിതരായ ആള്‍ക്കാര്‍ക്കാണ് സിന്ധു വിഡിയോ അയച്ചു കൊടുക്കുന്നതെന്നും സായ് പറയുന്നു. കയ്യീന്ന് പോകുന്ന കാര്യങ്ങളാണ് നടക്കുന്നത്. ആരായാലും പ്രതികരിച്ചു പോകുന്നതാണ് അമ്മൂമ്മയുടെ പ്രവര്‍ത്തികളെന്നും സായ് പറയുന്നുണ്ട്. സായ് കൃഷ്ണയുടെ വാക്കുകളിലേക്ക്:

''ഇവരുമായി യാതൊരു ബന്ധവുമില്ലാത്ത ഫോളോവേഴ്‌സ് എന്താണ് പ്രശ്‌നം എന്ന് ചോദിച്ച് മെസേജ് അയക്കുമ്പോഴൊക്കെ അവര്‍ ഒരു സിസി ടിവി ഫൂട്ടേജ് ഫോര്‍വേഡ് ചെയ്യുകയാണ്. എന്താണ് അതിന്റെ ആവശ്യം. പറഞ്ഞ് തീര്‍ത്തതാണെങ്കില്‍ തീര്‍ന്നിട്ട് പോണ്ടേ? അല്ലാതെ നിങ്ങള്‍ അറിയാത്തൊരു വ്യക്തിയുടെ കയ്യില്‍ കിട്ടിയാല്‍ ഇതാകും സംഭവിക്കുക. ഞാന്‍ ആ വിഡിയോ ഇവിടെ പ്ലേ ചെയ്യുന്നില്ല. സിന്ധു കൃഷ്ണയുടെ അച്ഛന്‍ ഇന്ന് ജീവനോടെയില്ല. ഈ അമ്മൂമ്മയോട് ഇനി എനിക്ക് സോഫ്റ്റ് കോര്‍ണര്‍ തോന്നുന്നില്ല. സിന്ധു കൃഷ്ണ പറഞ്ഞ കാര്യങ്ങളും അവര്‍ ഈ വിഡിയോയില്‍ ചെയ്യുന്ന കാര്യങ്ങളും വച്ച്, പ്രായം കാരണം അവരോടുള്ള ബഹുമാനം ഒക്കെ പോയി.

ആ വിഡിയോ ഞാന്‍ പ്ലേ ചെയ്യില്ല. പക്ഷെ വിഡിയോ എന്റെ പക്കലുണ്ട്. ഞാനായിട്ട് പുറത്ത് വിടുന്നില്ല. സിസി ടിവി വിഡിയോയില്‍ അമ്മ അമ്മൂമ്മ മുത്തച്ഛനെ അടിക്കുകയാണ്. ചെരുപ്പോ വേറെ എന്തോ സാധനമോ വച്ചാണ് അടിക്കുന്നത്. സിന്ധു കൃഷ്ണ ഈ വിഡിയോ അയച്ചു കൊടുത്തിട്ട് പറയുന്നത് തന്റെ സര്‍ജറിയ്ക്ക് കുറച്ച് ദിവസം മുമ്പ് എന്റെ അച്ഛനെ തല്ലുകയാണ്. ഇത് എന്നും നടന്നു വന്നതാണ്. അദ്ദേഹത്തെ സംരക്ഷിക്കാന്‍ എനിക്ക് എന്നും അമ്മയുമായി വഴക്കിടേണ്ടി വന്നിരുന്നു എന്നാണ്.

ഇതൊക്കെ വച്ച് നോക്കുമ്പോള്‍ ആരായാലും അവരെ തെറി പറഞ്ഞ് പോകില്ലേ? കയ്യീന്ന് പോകുന്ന കാര്യമാണിത്. ഇതൊക്കെ പുറത്തുവരുമെന്ന് നിങ്ങള്‍ക്ക് അറിയില്ലേ സിന്ധു കൃഷ്ണ. ഇതൊന്നും പുറത്തു പറയാന്‍ താല്പര്യം ഇല്ലെന്നാണ് നിങ്ങള്‍ വീഡിയോയില്‍ പറയാറുള്ളത്. അങ്ങനെ എങ്കില്‍ അങ്ങനെ തന്നെ ചെയ്യണമായിരുന്നു. ഇതില്‍ എഴുതിയിരിക്കുന്ന കാര്യങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടം ചെയ്ത് ഞാനൊന്നും പറയുന്നില്ല. അത്രയും മോശമായ കാര്യങ്ങള്‍ ഒരു അമ്മൂമ്മ മുത്തശ്ശനെയും കൊച്ചുമോളെയും കുറിച്ച് പറഞ്ഞാല്‍ ആരായാലും പ്രതികരിക്കും. അത്രയും മോശപ്പെട്ട കാര്യങ്ങളാണ് പറഞ്ഞിരിക്കുന്നത്.

അഹാന അവര്‍ക്കെതിരെ പറഞ്ഞെങ്കില്‍ തെറ്റ് പറയാനാകുമോ? ഇത്രയും ടോക്‌സിക് ആയിട്ടുള്ളൊരു ഗ്രാന്റ് പാരന്റ് ഉണ്ടെങ്കില്‍ അതൊന്നും കേട്ടിരിക്കാന്‍ പറ്റില്ല. അങ്ങനെ ചില ആളുകളുണ്ട്. വയസിനെ അവര്‍ മുതലെടുക്കും. അവരാതങ്ങള്‍ വിളിച്ച് പറയും. പ്രായം അതായതുകൊണ്ട് ആരും ഒന്നും പറയില്ലെന്ന് കരുതിയിട്ടാകും. ഈ പ്രശ്‌നങ്ങള്‍ നടന്നപ്പോള്‍ അഹാന ആയിരുന്നില്ല സിന്ധു കൃഷ്ണ ആയിരുന്നു പ്രതികരിക്കേണ്ടിയിരുന്നത്. പക്ഷേ നിങ്ങള്‍ കാമറയ്ക്ക് ബാക്കിലിരുന്നു. അഹാന വീണ്ടും കുടുംബത്തിന് വേണ്ടി നിന്നു. ഈ വീഡിയോ ഉള്ളതാണെങ്കില്‍ അമ്മൂമ്മ എത്രമാത്രം ടോക്‌സിക് ആണെന്ന് മനസിലാക്കാന്‍ പറ്റി. എനിക്ക് തോന്നുന്നത് ഇത്രയും സൈബര്‍ ബുള്ളിയിങ്ങിന്റെ ആവശ്യം അഹാനയ്ക്ക് ഇല്ല എന്നാണ്.

Sindhu Krishna shares the video of her mother beating her father. Youtuber Sai Krishna says Ahaana Krishna didn't diserve the hate she got.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കൊച്ചിയില്‍ വീണ്ടും കൂട്ടപ്പിരിച്ചുവിടല്‍; 300 ഓളം ജീവനക്കാര്‍ 'വഴിയാധാരം'; 11 മാസം വരെ ശമ്പള കുടിശ്ശിക, പരാതി

സംസ്ഥാന ഗാനം ആദ്യം; ശേഷം വന്ദേമാതരം, ജനഗണമന: വ്യക്തത വരുത്തി ആഭ്യന്തരമന്ത്രാലയം

കർക്കിടകം കടക്കാൻ 'കോഴിമരുന്ന്', എങ്ങനെ തയ്യാറാക്കാം

'ജൂനിയർ എൻടിആറിനുള്ള പെർഫെക്ട് മറുപടി'; 'തമിഴ് മുരുകനു'മായി ധനുഷും വെട്രിമാരനും, ഫസ്റ്റ് ലുക്ക് പുറത്ത്

ഒന്നിലേറെ ഭാര്യയുണ്ടെങ്കില്‍ സര്‍ക്കാര്‍ ആനുകൂല്യമില്ല, ജീവനക്കാരെ പിരിച്ചുവിടും: അസം ബജറ്റില്‍ പ്രഖ്യാപനം