'കിരീടം തെലുങ്ക് റീമേക്ക് ചെയ്തവര്‍ക്ക് ആ സീന്‍ ശരിയായി എടുക്കാനായില്ല; മോഹന്‍ലാലിന് മാത്രം സാധിക്കുന്നതെന്ന് ഞാന്‍ പറഞ്ഞു'

Mohanlal, Sibi Malayil
Mohanlal, Sibi Malayil
Updated on
1 min read

37 വര്‍ഷങ്ങള്‍ക്ക് ശേഷം കിരീടം വീണ്ടും തിയേറ്ററുകളിലെത്തിയിരിക്കുകയാണ്. സിബി മലയില്‍-മോഹന്‍ലാല്‍-ലോഹിതദാസ് കോമ്പോ ഒരുക്കിയ ക്ലാസിക് മലയാളിയുടെ മനസില്‍ എന്നും ഒരു തീരാ നോവാണ്. വര്‍ഷങ്ങള്‍ക്കിപ്പുറവും സേതു മാധവനും ചീട്ടു കൊട്ടാരം പോലെ തകര്‍ന്നു വീണ അയാളുടെ ജീവിതവുമൊക്കെ നമുക്ക് നൊമ്പരം നല്‍കുകയാണ്.

മറ്റ് പല ഭാഷകളിലേക്കും റീമേക്ക് ചെയ്യപ്പെട്ട ചിത്രം കൂടിയാണ് കിരീടം. എന്നാല്‍ മോഹന്‍ലാലിന്റെ പ്രകടനത്തോട് ചേര്‍ത്ത് വെക്കാന്‍ സാധിക്കുന്ന പ്രകടനം കാഴ്ചവെക്കാന്‍ മറ്റാര്‍ക്കും സാധിച്ചിട്ടില്ലെന്നതാണ് വസ്തുത. ഇപ്പോഴിതാ സിബി മലയിലിന്റെ പഴയൊരു അഭിമുഖം വീണ്ടും വൈറലായിരിക്കുകയാണ്.

കിരീടത്തിന്റെ തെലുങ്ക് റീമേക്കിനെക്കുറിച്ചാണ് സിബി മലയില്‍ സംസാരിക്കുന്നത്. ചിത്രത്തിന്റെ ക്ലൈമാക്‌സ് എത്ര ശ്രമിച്ചിട്ടും മലയാളത്തിലേത് പോലെ വരാത്തതിനെ തുടര്‍ന്ന് തന്നെ വിളിച്ചതിനെക്കുറിച്ചാണ് ക്ലബ് എഫ്എമ്മിന് നല്‍കിയ അഭിമുഖത്തില്‍ സിബി മലയില്‍ പറയുന്നത്.

'എല്ലാ ഭാഷയിലേക്കും കിരീടം റീമേക്ക് ചെയ്തിരുന്നു. തെലുങ്കിലെ അവകാശം വാങ്ങിയത് രാജശേഖര്‍ എന്ന നടനാണ്. തെലുങ്കിലെ ടോപ് സംവിധായകനായ കോദണ്ഡരാമ റെഡ്ഡിയാണ് ചിത്രം സംവിധാനം ചെയ്തത്. അന്നൊക്കെ റീമേക്ക് ചെയ്യുന്നത് നമ്മുടെ പടത്തിന്റെ ടേപ്പ് കണ്ടിട്ട് അതുപോലെ ഷോട്ടുകള്‍ എടുക്കും. കിരീടമൊക്കെ അങ്ങനെ സെയിം ടു സെയിം എടുത്തു വച്ചിട്ടുണ്ടായിരുന്നു' എന്നാണ് സിബി മലയില്‍ പറയുന്നത്.

'ഷൂട്ട് തുടങ്ങി കുറച്ച് ദിവസം കഴിഞ്ഞപ്പോള്‍ അവര്‍ എന്നെ വിളിച്ചു. സാര്‍ എല്ലാം കറക്ടായി ചെയ്യുന്നുണ്ട്, പക്ഷെ ആ സ്ട്രീറ്റ് ഫൈറ്റ് എത്ര നോക്കിയിട്ടും മലയാളത്തിലേത് പോലെ ചെയ്യാന്‍ പറ്റുന്നില്ല. സാര്‍ വന്ന് ഒന്ന് സഹായിക്കണം എന്ന് പറഞ്ഞു. മോഹന്‍ലാല്‍ ചെയ്തതു കൊണ്ട് മാത്രമാണ് എനിക്ക് ആ സീന്‍ എടുക്കാന്‍ പറ്റിയത്. അയാള്‍ക്ക് മാത്രമേ അങ്ങനെ ചെയ്യാന്‍ പറ്റുള്ളൂ എന്ന് പറഞ്ഞ് ഞാന്‍ ഫോണ്‍ കട്ട് ചെയ്തു' എന്നും സിബി മലയില്‍ പറയുന്നു.

Mohanlal, Sibi Malayil
വിസ്മയ മോഹന്‍ലാലിന്റെ 'തുടക്കം'; ആദ്യ ഗാനം പുറത്ത്; ഹൃദയം തൊട്ട് തളിരോമലേ...!
Mohanlal, Sibi Malayil
'ലീലച്ചേച്ചി ഈ രാജ്യത്തല്ലേ ജീവിക്കുന്നത്? അറിവില്ലായ്മ ഒരു തെറ്റല്ല'; കുളപ്പുള്ളി ലീലയ്ക്ക് ഭാഗ്യലക്ഷ്മിയുടെ മറുപടി
Mohanlal, Sibi Malayil
'എന്റെ കുഞ്ഞിനെ തട്ടിയെടുക്കാന്‍ ചിലര്‍ ശ്രമിക്കുന്നു, ഞാന്‍ മരിച്ചാല്‍...'; കെെ കൂപ്പി അഭ്യർത്ഥിച്ച് രേണു സുധി
Summary

Sibi Malayil talks about Kireedam telugu remake. Recalls how they couldn't recreate the magic of Mohanlal.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Mohanlal, Sibi Malayil
Mohanlal, Sibi Malayil
Forest Department reclaims government land from Harrison
Mohanlal, Sibi Malayil
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com