'ലീലച്ചേച്ചി ഈ രാജ്യത്തല്ലേ ജീവിക്കുന്നത്? അറിവില്ലായ്മ ഒരു തെറ്റല്ല'; കുളപ്പുള്ളി ലീലയ്ക്ക് ഭാഗ്യലക്ഷ്മിയുടെ മറുപടി

പ്രായമായ ഒരു സ്ത്രീ. അവരുടെ ബോധ്യങ്ങള്‍ക്കനുസരിച്ചു പറയുന്നു, വിട്ടുകളയുക എന്ന കമന്റിനും ഭാഗ്യലക്ഷ്മി മറുപടി പറയുന്നുണ്ട്
Bhagyalakshmi, Kulappully Leela
Bhagyalakshmi, Kulappully Leela
Updated on
1 min read

കുളപ്പുള്ളി ലീലയ്ക്ക് മറുപടിയുമായി ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. താരസംഘടനയായ അമ്മയുടെ നേതൃത്വത്തിലേക്ക് പുരുഷന്മാര്‍ തന്നെ വരണമെന്ന ലീലയുടെ പ്രസ്താവനയ്‌ക്കെതിരെയാണ് ഭാഗ്യലക്ഷ്മി രംഗത്തെത്തിയിരിക്കുന്നത്. ലീലച്ചേച്ചി ഈ രാജ്യത്തല്ലേ ജീവിക്കുന്നതെന്നാണ് ഭാഗ്യലക്ഷ്മി ചോദിക്കുന്നത്.

''എന്റെ ലീലച്ചേച്ചി ഈ രാജ്യത്തല്ലേ ജീവിക്കുന്നത്. അറിവില്ലായ്മ ഒരു തെറ്റല്ല. ഇന്ത്യയില്‍ ഒരു വനിത പ്രധാന മന്ത്രി ഉണ്ടായിരുന്നു, ഇപ്പോഴും ഒരു വനിതാ രാഷ്ട്രപതി ഉണ്ടെന്നും, വനിതാ മന്ത്രിമാര്‍, വിമാനം പറത്തുന്ന വനിതകള്‍ ഉണ്ടെന്നും പ്രധാനപ്പെട്ട പല പദവികളിലും സ്ത്രീകള്‍ ഉണ്ടെന്നും പിന്നെയാണോ ഒരു ആ AMMA എന്ന് ഇവര്‍ക്ക് ആരെങ്കിലും ഒന്ന് പറഞ്ഞു കൊടുക്കോ'' എന്നായിരുന്നു ഭാഗ്യലക്ഷ്മിയുടെ പ്രതികരണം.

ഇതിനിടെ ഒരാള്‍ ലീലയെ പ്രതിരോധിച്ച് കമന്റ് ബോക്‌സിലെത്തി. 'പ്രായമായ ഒരു സ്ത്രീ. അവരുടെ ബോധ്യങ്ങള്‍ക്കനുസരിച്ചു പറയുന്നു. വിട്ടുകളയുക..അവരെ ഓഡിറ്റ് ചെയ്യുകയോ കറക്റ്റ് ചെയ്യുകയോ വേണ്ടതില്ല' എന്നായിരുന്നു കമന്റ്. ഇതിനും ഭാഗ്യലക്ഷ്മി മറുപടി നല്‍കുന്നുണ്ട്.

''അങ്ങനെ അവര്‍ ഇനി പറയാതിരിക്കാനും കൂടിയാണ് ഈ വിമര്‍ശനം. അല്ലെങ്കില്‍ താനാണ് ശരി എന്ന് കരുതും.. ഈ മാധ്യമം മനഃപൂര്‍വം അവരെ ട്രോളാന്‍ വിട്ടുകൊടുക്കുന്നതാണ്.'' എന്നായിരുന്നു ഭാഗ്യലക്ഷ്മിയുടെ മറുപടി. 'അമ്മ'യില്‍ എപ്പോഴും നേതൃത്വത്തില്‍ ഒരു പുരുഷന്‍ വേണം. ആണിനും പെണ്ണിനും ഒരിക്കലും തുല്യ അവകാശം കൊടുക്കാന്‍ പാടില്ല. ഒരിക്കലും പുരുഷനോളം ആകാന്‍ സ്ത്രീയ്ക്ക് പറ്റില്ലെന്നും പുതിയ പ്രസിഡന്റായി പൃഥിരാജ് വരണമെന്നുമായിരുന്നു കുളപ്പുള്ളി ലീല അഭിപ്രായപ്പെട്ടത്.

Bhagyalakshmi, Kulappully Leela
'എന്റെ കുഞ്ഞിനെ തട്ടിയെടുക്കാന്‍ ചിലര്‍ ശ്രമിക്കുന്നു, ഞാന്‍ മരിച്ചാല്‍...'; കെെ കൂപ്പി അഭ്യർത്ഥിച്ച് രേണു സുധി
Bhagyalakshmi, Kulappully Leela
'എല്ലാ വീട്ടിലും ഒരു അമ്മു വേണോ എന്നറിയില്ല, പക്ഷെ എന്റെ ജീവിതത്തില്‍ വേണം'; മകളെ ചേര്‍ത്തു പിടിച്ച് സിന്ധു കൃഷ്ണ
Bhagyalakshmi, Kulappully Leela
വ്യൂസ് കൂട്ടാന്‍ എന്റെ ചിത്രവും പേരും; നിര്‍ത്തിയില്ലെങ്കില്‍ കേസ് കൊടുക്കും; യൂട്യൂബര്‍ക്കെതിരെ ഹന്‍സിക കൃഷ്ണ
Summary

Bhagyalakshmi replies to Kulappully Leela on her remark of AMMA leadership.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com