അഭിജീത്ത് ഭട്ടാചാര്യ, സൽമാൻ ഖാൻ/ചിത്രം: ഫേയ്സ്ബുക്ക് 
Entertainment

'എന്റെ വെറുപ്പുപോലും സല്‍മാന്‍ അര്‍ഹിക്കുന്നില്ല, അയാള്‍ക്ക് കൂറ് പാകിസ്ഥാനോട്': രൂക്ഷ വിമര്‍ശനവുമായി ഗായകന്‍

കിസ്ഥാന്‍ ഗായകര്‍ക്ക് അവസരം നല്‍കി സല്‍മാന്‍ ഖാന്‍ പാകിസ്ഥാനോട് കൂറ് കാണിക്കുകയാണെന്നും അഭിജീത് ആരോപിച്ചു

സമകാലിക മലയാളം ഡെസ്ക്


ബോളിവുഡ് സൂപ്പര്‍താരം സല്‍മാന്‍ ഖാനെതിരെ രൂക്ഷ വിമര്‍ശനവുമായി ഗായകന്‍ അഭിജീത്ത് ഭട്ടാചാര്യ. തന്റെ വെറുപ്പുപോലും സല്‍മാന്‍ അര്‍ഹിക്കുന്നില്ല എന്നാണ് ഗായകന്‍ പറഞ്ഞത്. പാകിസ്ഥാന്‍ ഗായകര്‍ക്ക് അവസരം നല്‍കി സല്‍മാന്‍ ഖാന്‍ പാകിസ്ഥാനോട് കൂറ് കാണിക്കുകയാണെന്നും അഭിജീത് ആരോപിച്ചു. 

സൽമാൻ ഖാൻ ഹിറ്റ് ആൻഡ് റൺ കേസിൽ പ്രതിയായതിനു പിന്നാലെ അദ്ദേഹത്തെ പിന്തുണച്ചതിന്റെ പേരിൽ അഭിജീത് വിമർശനങ്ങൾ നേരിട്ടിരുന്നു. ഈ വിഷയത്തിലായിരുന്നു ​ഗായകന്റെ പ്രതികരണം. താൻ സൽമാൻ ഖാനെ പിന്തുണച്ചു സംസാരിച്ചിട്ടില്ലെന്നും അഭിജീത് വ്യക്തമാക്കി

സല്‍പ്പേര് ഉള്ളതുകൊണ്ട് മാത്രമാണ് സല്‍മാന്‍ ഖാന്‍ വിജയിച്ചു നിൽക്കുന്നത്. സൽമാൻ ഖാൻ ഒരു ദൈവമല്ല. അങ്ങനെയാണെന്ന് അയാൾ സ്വയം വിശ്വസിക്കുന്നു. സൽമാൻ നിരവധി ഇന്ത്യൻ ഗായകരുടെ അവസരങ്ങൾ നഷ്ടപ്പെടുത്തി പാക്കിസ്ഥാൻ ഗായകരെ പിന്തുണച്ചു. ശത്രു രാജ്യങ്ങളിൽ നിന്നുള്ള കലാകാരന്മാരെ മാത്രം പ്രോത്സാഹിപ്പിക്കുന്ന ഇത്തരമൊരു മനുഷ്യനെ പിന്തുണച്ച് ഞാൻ സംസാരിക്കുമെന്ന് ആളുകൾക്ക് എങ്ങനെ ചിന്തിക്കാനാകും? പാക്കിസ്ഥാനോടുള്ള കൂറ് കാണിക്കാൻ വേണ്ടി ഇന്ത്യൻ കലാകാരന്മാരുടെ പേര് വെട്ടി പാക്കിസ്ഥാനികൾക്ക് അവസരം കൊടുത്തയാളാണ് സൽമാന്‍. ഇതെല്ലാം അയാൾ ബോധപൂർവം തന്നെ ചെയ്തതാണ്. എന്റെ വെറുപ്പിനുപോലും അയാൾ അർഹനല്ല.- അഭിജീത് പറഞ്ഞു. 

സൽമാന്റെ ടൈർ 3യിൽ പാട്ടുപാടിയതിന് അർജിത്ത് സിങ്ങിനെതിരെയും രൂക്ഷ ഭാഷയിൽ വിമർശിച്ചു. ‘സുൽത്താൻ’ സിനിമയിൽ അർജിത്തിനു പകരം പാക്കിസ്ഥാനി ഗായകൻ രഹത് ഫത്തേ അലി ഖാനെക്കൊണ്ടാണ് സല്‍മാൻ പാട്ട് പാടിച്ചത്. എന്നിട്ടും സൽമാനോട് അവസരത്തിനായി അർജിത്ത് അപേക്ഷിച്ചത് ലജ്ജാകരമാണ് എന്നാണ് അഭിജീത്ത് കൂട്ടിച്ചേർത്തു. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോണ്‍ഗ്രസും ലീഗും ചേര്‍ന്ന് ധ്രുവീകരണത്തിന് ശ്രമിച്ചു; 'പോറ്റിയേ കേറ്റിയേ' ഗാനത്തിനെതിരെ സിപിഎം പരാതി നല്‍കും

മാര്‍ട്ടിനെതിരെ അതിജീവിതയുടെ പരാതിയില്‍ കേസ് എടുക്കും; അന്വേഷണത്തിന് പ്രത്യേക സംഘം

ഒരു ദിവസം എത്ര കാപ്പി വരെ ആകാം

'കടുവയെ വച്ച് വല്ല ഷോട്ടും എടുക്കുന്നുണ്ടെങ്കിൽ വിളിക്കണം, ഞാൻ വരാം'; രാജമൗലിയോട് ജെയിംസ് കാമറൂൺ

വിസി നിയമനത്തിന് പിന്നാലെ കേരള സര്‍വകലാശാല രജിസ്റ്റര്‍ കെഎസ് അനില്‍കുമാറിനെ സ്ഥലം മാറ്റി

SCROLL FOR NEXT