ഗായിക അഭിരാമി സുരേഷ്/ ചിത്രം ഫേസ്ബുക്ക് 
Entertainment

'അചെം അമ്മേം ബോൾഡ് ആയി തിരിച്ചടിക്കാൻ പഠിപ്പിച്ചിരുന്നെങ്കിൽ', വൈറലായി അഭിരാമിയുടെ കുറിപ്പ്

അച്ഛൻ സുരേഷിന് ജന്മദിനാശംസകൾ നേർന്ന് ​ഗായിക അഭിരാമി ഫേസ്ബുക്കിൽ കുറിച്ച വാക്കുകൾ ഏറ്റെടുത്ത് ആരാധകർ.

സമകാലിക മലയാളം ഡെസ്ക്

അച്ഛന് പിറന്നാൾ ആശംസിച്ച് ​ഗായിക അഭിരാമി സുരേഷ് ഫേസ്ബുക്കിൽ പങ്കുവെച്ച് ഹൃദയസ്‌പർശിയായ കുറിപ്പ് വൈറലാകുന്നു. അച്ഛൻ സുരേഷിനും അമ്മ ലൈലയ്‌ക്കുമൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ടാണ് അഭിരാമിയുടെ കുറിപ്പ്. നിരവധിയാളുകൾ സുരേഷിന് ആശംസകൾ അറിയച്ച് രം​ഗത്തെത്തി.

അഭിരാമിയുടെ ഫേസ്‌ബുക്ക് കുറിപ്പിന്റെ പൂർണരൂപം 

എന്റെ ജീവിതത്തിലെ എന്റെ ഏറ്റവും വലിയ സ്വത്താണിത് .. അതുപോലെ തന്നെ എന്റെ ചേച്ചിയും പാപ്പുമോളും ബിന്ദു ചേച്ചിയും ചേട്ടനും ചൂടുക്കുട്ടനും .. എന്തൊക്കെ വേദനകൾ അനുഭവിച്ചിട്ടും ആരെയും വേദനിപ്പിക്കാൻ വേണ്ടി തുനിഞ്ഞിറങ്ങിയത് ഒരിക്കൽ പോലും കണ്ടു വളരാനും പഠിക്കാനും ഒരു സാഹചര്യം പോലും ഒരുക്കി തരാതെ വളർത്തിയപ്പോൾ പലപ്പോഴും ചിന്തിച്ചിട്ടുണ്ട് .. “ ഈ അചെം അമ്മേം ഒന്ന് ബോൾഡ് ആയി തിരിച്ചടിക്കാൻ പഠിപ്പിച്ചിരുന്നെങ്കിൽ “ എന്ന് ..

പക്ഷെ കാലം പോകെ എന്റെയും ചേച്ചീടെയും പാപ്പൂന്റേം ഈ ദൈവങ്ങൾ പഠിപ്പിച്ചത് വെറുപ്പിനേക്കാളും ഒരുപാട് വലുതാണ് ആരോടും കടിച്ചുകേറാതെ വേദനിച്ചാണെലും വൃത്തിയോടെ സൂക്ഷിക്കാന് കഴിവുള്ള ഒരു മനസ്സിനുടമയാകുക എന്നത് .. ഇന്നെന്റെ അച്ചേട് പിറന്നാളാണ് .. ഈ ജീവിതത്തിനും അമ്മയെന്ന തീരുമാനത്തിനു ദൈവീകമായ കലയെന്ന സത്യത്തിനും ജന്മാന്തരങ്ങളുടെ നന്ദി … ഉമ്മ പി ആർ സുരേഷ്

you’re എ great ഫാദർ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇന്ത്യയുടെ ഭൂപടത്തില്‍ കേരളവുമുണ്ടെന്ന വസ്തുത ധനമന്ത്രി വിസ്മരിച്ചു'; ബജറ്റിനെതിരെ മുഖ്യമന്ത്രി

'ഇടനാഴിയില്‍ ഒരു കാലൊച്ച'; ബജറ്റില്‍ തൊഴിലാളികള്‍ക്കും സാധാരണക്കാര്‍ക്കും പകരം പശുവും ആമയുമെന്ന് ശിവന്‍കുട്ടി

നെഞ്ചുവേദന; തന്ത്രി കണ്ഠര് രാജീവര് ആശുപത്രിയില്‍

50MP കാമറ, 6,500mAh ബാറ്ററി; വിവോ വി70 സീരീസ് ലോഞ്ച് ഈ മാസം

കാട്ടുപോത്ത് വിരണ്ടോടി ബൈക്ക് ഷോറൂമിലേക്ക് പാഞ്ഞുകയറി; ചില്ലും ഫർണിച്ചറുകളും തകർത്തു (വിഡിയോ)

SCROLL FOR NEXT