Entertainment

​ഗായകൻ ആദിത്യ നാരായൺ വിവാഹിതനായി; ചിത്രങ്ങ‌ൾ

പ്രമുഖ ഗായകൻ ഉദിത് നാരായണന്റെ മകനാണ് ആദിത്യ നാരായൺ

Author : സമകാലിക മലയാളം ഡെസ്ക്

​ബോളിവുഡ് ​ഗായകൻ ആദിത്യ നാരായൺ വിവാഹിതനായി. ശ്വേതാ അഗര്‍വാള്‍ ആണ് വധു. മുംബൈയിലായിരുന്നു കഴിഞ്ഞ ദിവസമായിരുന്നു ആദിത്യ നാരായണന്റെ വിവാഹം. കോവിഡ് പ്രോട്ടോകോൾ പാലിച്ചു നടന്ന വിവാഹത്തിൽ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് വിവാഹത്തില്‍ പങ്കെടുത്തത്.

പ്രമുഖ ഗായകൻ ഉദിത് നാരായണന്റെ മകനാണ് ആദിത്യ നാരായൺ. ബേബി പിങ്ക് നിറത്തിൽ സിൽവർ വർക്കോടു കൂടിയ ലെഹങ്കയാണ് ശ്വേത അണിഞ്ഞിരുന്നത്. അതേ നിറത്തിലുള്ള ഷെര്‍വാനിയായിരുന്നു ആദിത്യയുടെ വേഷം. 

മോഹനി എന്ന നേപ്പാളി സിനിമയിലൂടെ 1992ലാണ് ആദിത്യ നാരായൺ ആദ്യമായി ഗാനം ആലപിക്കുന്നത്. രംഗീല എന്ന സിനിമയില്‍ 1995ല്‍  ബാലതാരമായും അഭിനയിച്ചിരുന്നു.ഏറ്റവും ഒടുവില്‍ സുശാന്ത് സിംഗിന്റെ ദില്‍ ബെച്ചാരെ എന്ന സിനിമയ്‍ക്ക് വേണ്ടിയാണ് ആദിത്യ പാടിയത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം