തനിക്ക് കേൾവിക്കുറവ് സ്ഥിരീകരിച്ചെന്ന് വെളിപ്പെടുത്തി പ്രശസ്ത പിന്നണി ഗായിക അൽക യാഗ്നിക്. ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച കുറിപ്പിലൂടെയാണ് ഗായിക ഇക്കാര്യമറിയിച്ചത്. കുറച്ച് ആഴ്ചകൾക്ക് മുൻപ് ഒരു വിമാനയാത്രയ്ക്കിടെയായിരുന്നു തനിക്ക് കേൾവിക്കുറവ് സംഭവിച്ചതെന്ന് അൽക പറയുന്നു. അപൂർവമായ സെൻസറി ന്യൂറൽ നെർവ് കണ്ടീഷൻ സ്ഥിരീകരിച്ചുവെന്നും വൈറൽ ഇൻഫക്ഷൻ കാരണമെന്ന് ഇങ്ങനെ സംഭവിച്ചതെന്നും ഗായിക കുറിച്ചു.
'വിമാനത്തിൽ നിന്നിറങ്ങി നടക്കുന്നതിനിടയിലാണ് പെട്ടെന്ന് ഒന്നും കേൾക്കാൻ പറ്റാതായത്. തുടർന്നാണ് സെൻസറി ന്യൂറൽ നെർവ് കണ്ടീഷൻ സ്ഥിരീകരിച്ചത്. വളരെ ഉച്ചത്തിൽ പാട്ടുകേൾക്കുകയും ഹെഡ്ഫോൺ ഉപയോഗിക്കുകയും ചെയ്യുന്നവരെല്ലാം ശ്രദ്ധിക്കണം. എല്ലാവരുടേയും സ്നേഹവും പിന്തുണയും പ്രാർഥനയും തനിക്കുണ്ടാകണമെന്നും' അൽക കുറിച്ചു.
ഗായകരും ആരാധകരുമടക്കം നിരവധി പേരാണ് അൽകയുടെ പോസ്റ്റിന് കമന്റ് ചെയ്തിരിക്കുന്നത്. എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്നാണ് പലരും കുറിച്ചിരിക്കുന്നത്. 'എന്തോ സംഭവിച്ചുവെന്ന് എനിക്കറിയാമായിരുന്നു...തിരിച്ചു വരുമ്പോൾ കാണാം... വേഗം സുഖം പ്രാപിക്കട്ടെ' - എന്നാണ് സോനു നിഗം കുറിച്ചത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
'അൽകാജി വേഗം സുഖം പ്രാപിക്കാൻ പ്രാർത്ഥിക്കുന്നു!! പതിവുപോലെ റോക്ക് ചെയ്യിക്കാൻ നിങ്ങൾ തിരികെ വരും! ഒരുപാട് സ്നേഹവും ആശംസകളും'- എന്നാണ് ഗായകൻ ശങ്കർ മഹാദേവൻ കുറിച്ചത്. ചെവിയുടെ ഉൾഭാഗത്തേയോ ചെവിയെ മസ്തിഷ്കവുമായി ബന്ധിപ്പിക്കുന്ന ഞരമ്പിനോ ക്ഷതം സംഭവിക്കുന്ന അവസ്ഥയാണ് സെൻസറി ന്യൂറൽ നെർവ് കണ്ടീഷൻ. ഒരു ചെവിയെയോ ചിലപ്പോൾ രണ്ട് ചെവിയെയോ ഇത് ബാധിക്കാം. ഉച്ചത്തിലുള്ള ശബ്ദം, ജനിതക തകരാറുകൾ, പ്രായമാകൽ എന്നിവ കൊണ്ടെല്ലാം ഈ അവസ്ഥ സംഭവിക്കാം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates