പാ രഞ്ജിത്തും അറിവും, ധീയും വിന്‍സന്റ് ഡീ പോളും റോളിങ് സ്‌റ്റോണ്‍ ഇന്ത്യയുടെ കവര്‍ ചിത്രത്തില്‍/ ഫേയ്സ്ബുക്ക് 
Entertainment

'എന്‍ജോയ് എന്‍ജാമി വരികളെഴുതി, പാടി എന്നിട്ടും അറിവിനെ അപ്രത്യക്ഷനാക്കി'; വിമർശനവുമായി പാ രഞ്ജിത്ത്

പാട്ടുകളുടെ റീമിക്‌സികളില്‍ നിന്നും പാട്ടുകളുമായി ബന്ധപ്പെട്ട ചര്‍ച്ചകളില്‍ നിന്നും ഒഴിവാക്കപ്പെടുന്നതിനെതിരെയാണ് പ്രതിഷേധം

സമകാലിക മലയാളം ഡെസ്ക്

മിഴിലെ മുൻനിര റാപ്പറാണ് അറിവ്. എന്നാൽ അറിവ് പലപ്പോഴും മാറ്റിനിർത്തപ്പെടുന്നതായി ആരോപണങ്ങളുണ്ടായിരുന്നു. ഇപ്പോൾ ഇതിനെതിരെ ശക്തമായ പ്രതിഷേധവുമായി രം​ഗത്തെത്തിയിരിക്കുകയാണ് പാ രഞ്ജിത്ത്.അദ്ദേഹത്തിന്റെ പാട്ടുകളുടെ റീമിക്‌സികളില്‍ നിന്നും പാട്ടുകളുമായി ബന്ധപ്പെട്ട ചര്‍ച്ചകളില്‍ നിന്നും ഒഴിവാക്കപ്പെടുന്നതിനെതിരെയാണ് പ്രതിഷേധം.

'നീയേ ഒലി രചിച്ചതും എന്‍ജോയ് എന്‍ജാമിയുടെ വരികളെഴുതി അത് പാടിയിരിക്കുന്നതും തെരുക്കുറല്‍ അറിവാണ്. എന്നാല്‍ അദ്ദേഹം ഒരിക്കല്‍കൂടി അപ്രത്യക്ഷനാക്കപ്പെട്ടിരിക്കുന്നു. പൊതുഇടങ്ങളില്‍ നിന്നും ഇത്തരത്തില്‍ ഒഴിവാക്കപ്പെടുന്നതിനെ ചോദ്യം ചെയ്യുകയാണ് ഈ രണ്ട് പാട്ടുകളിലൂടെയും അറിവ് ചെയ്യുന്നതെന്ന് റോളിംഗ് സ്റ്റോണ്‍ ഇന്ത്യയ്ക്കും മാജയ്ക്കും മനസിലാക്കാന്‍ ഇത്ര ബുദ്ധിമുട്ടാണോ?- പാ രഞ്ജിത്ത് കുറിച്ചു.

റോളിങ് സ്‌റ്റോണ്‍ ഇന്ത്യയുടെ കവര്‍ ചിത്രത്തില്‍ ഗായിക ധീയും ശ്രീലങ്കന്‍ കനേഡിയന്‍ ഗായകന്‍ വിന്‍സന്റ് ഡീ പോളുമാണുള്ളത്. അതിലും അറിവിനെ ഉള്‍പ്പെടുത്തിയിട്ടില്ല. ഇതാണ് വിമർശനങ്ങൾ രൂക്ഷമാകാൻ കാരണമായത്. പാ രഞ്ജിത്തിന്റെ ഏറ്റവും പുതിയ ചിത്രമായ 'സാര്‍പ്പട്ട പരമ്പരൈ'ക്ക് വേണ്ടിയാണ് അറിവ് 'നീയേ ഒലി' എഴുതിയത്. പിന്നീട് മ്യൂസിക് പ്ലാറ്റ ഫോം മാജ ആ ഗാനം ആല്‍ബമായി ഇറക്കുകയായിരുന്നു. എന്നാല്‍ വീഡിയോ ഡിസ്‌ക്രിപ്ഷനിലോ വീഡിയോയിലോ അറിവിന്റെ പേര് ഉള്‍പ്പെടുത്തിയില്ല. മ്യൂസിക് മാഗസിനായ റോളിംഗ് സ്റ്റോണ്‍ ഇന്ത്യ, എ.ആര്‍ റഹ്മാന്റെ മ്യൂസിക് പ്ലാറ്റ്‌ഫോം മാജാ എന്നിവയ്‌ക്കെതിരെ സോഷ്യൽ മീഡിയയിൽ പ്രതിഷേധം ശക്തമാവുകയാണ്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിന്റെ നികുതി വിഹിതം കൂടി; അധികമായി ലഭിക്കുക 11,000 കോടി, കണക്ക് ഇങ്ങനെ

ആ ട്രെയിന്‍ അല്ല ഈ ട്രെയിന്‍, ബജറ്റില്‍ പ്രഖ്യാപിച്ചത് ബുള്ളറ്റ് ട്രെയിന്‍, കേരളത്തിന് ഇല്ലെന്ന് അറിയാമായിരുന്നു: ഇ ശ്രീധരന്‍

നാം അറിയുന്നില്ല, പല്ലുകളെ ദുർബലപ്പെടുത്തുന്ന 5 ശീലങ്ങൾ

Union Budget 2026 Live Updates: ആദായനികുതി സ്ലാബുകളില്‍ മാറ്റമില്ല, കേരളത്തിന് ഇത്തവണയും എയിംസ് ഇല്ല, കൂപ്പുകുത്തി ഓഹരി വിപണി

വീണ്ടും ഇന്ത്യ- പാക് ബ്ലോക്ക്ബസ്റ്റര്‍; വീണ്ടും കൈ കൊടുക്കാതെ ക്യാപ്റ്റന്‍മാര്‍

SCROLL FOR NEXT