ചിത്ര  ഫെയ്സ്ബുക്ക്
Entertainment

ഫെയ്‌സ് ബുക്ക് പേജില്‍ അശ്ലീല വീഡിയോ, പരാതി നല്‍കിയിട്ടും നടപടിയില്ല; സഹായം തേടി ഗായിക

മൂന്നു മാസത്തോളമായി പേജ് ഹാക്ക് ചെയ്തിരിക്കുകയാണെന്നും ബന്ധപ്പെട്ടവര്‍ക്ക് പരാതി നല്‍കിയെങ്കിലും ഫലമുണ്ടായില്ലെന്നും ചിത്ര

Author : സമകാലിക മലയാളം ഡെസ്ക്

തന്റെ ഫെയ്‌സ്ബുക്ക് പേജ് ഹാക്ക് ചെയ്യപ്പെട്ടെന്നും റിപ്പോര്‍ട്ട് ചെയ്യാന്‍ സഹായിക്കണമെന്നും അഭ്യര്‍ഥിച്ച് ഗായിക ചിത്ര അരുണ്‍. കഴിഞ്ഞ ദിവസം ചിത്രയുടെ പേജില്‍ അശ്ലീല വീഡിയോ പ്രത്യക്ഷപ്പെട്ടിരുന്നു. മൂന്നു മാസത്തോളമായി പേജ് ഹാക്ക് ചെയ്തിരിക്കുകയാണെന്നും ബന്ധപ്പെട്ടവര്‍ക്ക് പരാതി നല്‍കിയെങ്കിലും ഫലമുണ്ടായില്ലെന്നും ചിത്ര പറഞ്ഞു.

രണ്ട് ദിവസങ്ങള്‍ക്കു മുമ്പാണ് തന്റെ ഫെയ്‌സ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്ത വിവരം ചിത്ര അരുണ്‍ മറ്റൊരു ഫെയ്‌സ്ബുക്ക് ഐഡിയിലൂടെയാ് എല്ലാവരെയും അറിയിച്ചിരിക്കുന്നത്. സൈബര്‍ സെല്ലില്‍ പരാതി കൊടുത്തിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ ഒന്നും ചെയ്തിട്ടില്ല. ഫെയ്‌സ്ബുക് അധികൃതരേയും മെയില്‍ വഴി വിവരം അറിയിച്ചിരുന്നു. എന്നാല്‍ അവിടെ നിന്നും മറുപടിയുണ്ടായില്ല.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

മൂന്നാമത് ഒരാളെപ്പോലെ മാത്രമേ പേജ് കാണാന്‍ കഴിയുന്നുള്ളൂ. അശ്ലീല വീഡിയോ ഷെയര്‍ ചെയ്ത വിവരം പരിചയക്കാരും സുഹൃത്തുക്കളും അറിയിക്കുകയായിരുന്നുവെന്നാണ് ചിത്ര പറയുന്നത്. എന്റെ ആ പേജ് പിന്തുടരുന്നവരാണെങ്കില്‍ ദയവ് ചെയ്ത് അണ്‍ഫോളോ ചെയ്ത് പേജ് റിപ്പോര്‍ട്ട് ചെയ്ത് ബ്ലോക്ക് ചെയ്യണമെന്ന് അഭ്യര്‍ഥിക്കുന്നു.

ഹൗസ്ഫുള്‍, റാണി പദ്മിനി, രക്ഷാധികാരി ബൈജു തുടങ്ങിയ ചിത്രങ്ങളില്‍ ചിത്ര അരുണ്‍ ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്. ചലച്ചിത്ര പിന്നണിഗാനങ്ങള്‍ക്കൊപ്പം ഭക്തിഗാനരംഗത്തും സജീവമാണ് ഗായിക. ചിത്ര അരുണ്‍ ആലപിച്ച ഓണപ്പാട്ടുകളും ഏറെ ശ്രദ്ധേയമാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പെയ്‌തൊഴിയാതെ പേമാരി; ഒന്‍പത് ജില്ലകളില്‍ റെഡ് അലര്‍ട്ട്; അഞ്ച് നദികളില്‍ ഓറഞ്ച് അലര്‍ട്ട്

'എനിക്കു കുട്ടികള്‍ ഉണ്ടാവില്ല, പിന്നെ അവളെങ്ങനെ ഗര്‍ഭിണിയായി?' കൊലപാതക കേസില്‍ പ്രതിയുടെ മൊഴി

'വിൽപ്പന ചരക്ക്' അല്ല 'ഫുട്ബോൾ'... ഇൻഫാന്റിനോയുടെ 'കച്ചവടം' പൂട്ടിച്ചു!

ഓവര്‍ടേക്കിങ്ങിനിടെ അപകടം; പാലക്കാട് തിരുവേഗപ്പുറയില്‍ സ്‌കൂട്ടര്‍ യാത്രക്കാരന്‍ മരിച്ചു

കനത്ത മഴയും ഇടിമിന്നലും; സൗദിയിലും യമനിലും വന്‍നാശനഷ്ടം, എട്ട് മരണം