ജ്യോത്സ്ന/ ഇൻസ്റ്റ​ഗ്രാം 
Entertainment

'ഞാനും ബോഡി ഷെയ്മിങ്ങിന്റെ ഇര, ഇപ്പോഴും 'വല്യ സൈസ് ഉള്ള കുട്ടി' തന്നെയാണ്'; മാറ്റത്തെക്കുറിച്ച് ജ്യോത്സ്ന

യോ​ഗയിലൂടെയും ആരോ​ഗ്യ കരമായ ഭക്ഷണം ശീലമാക്കിയതിലൂടെയാണ് ജ്യോത്സ്ന ശരീരഭാരം കുറച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

രീര ഭാരം കുറക്കുന്നതിനായി ജീവിതത്തിൽ വരുത്തിയ മാറ്റത്തെക്കുറിച്ച് തുറന്നെഴുതി ​ഗായിക ജ്യോത്സ്ന രാധാകൃഷ്ണൻ. വളരെക്കാലം ബോഡി ഷെയ്മിങ്ങിന് ഇരയായിരുന്നെന്നും സ്വയം നിയന്ത്രിക്കാനുള്ള തീരുമാനമാണ് തന്നിൽ മാറ്റമുണ്ടാക്കിയത് എന്നുമാണ് ജ്യോത്സ്ന പറയുന്നത്. നീല സാരിയിലെ പഴയതും പുതിയതുമായ രണ്ട് ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ടാണ് താരത്തിന്റെ കുറിപ്പ്. 

യോ​ഗയിലൂടെയും ആരോ​ഗ്യ കരമായ ഭക്ഷണം ശീലമാക്കിയതിലൂടെയാണ് ജ്യോത്സ്ന ശരീരഭാരം കുറച്ചത്. സൗന്ദര്യത്തിന്റെ മാനദണ്ഡങ്ങൾ വച്ചു നോക്കുമ്പോൾ താൻ ഇപ്പോഴും വലിയ സൈസുള്ള കുട്ടി തന്നെയാണെന്നും എന്നാൽ താൻ ഇപ്പോഴും മാറ്റത്തിന്റെ പാതയിലാണെന്നും താരം പറയുന്നു. ശരീരം മാത്രമല്ല മനസും ആരോ​ഗ്യമുള്ളതാക്കണമെന്നും ജ്യോത്സ്യന എടുത്തു പറയുന്നുണ്ട്. നിരവധി പേരാണ് ജ്യോത്സ്നയുടെ പോസ്റ്റിനെ പ്രശംസിച്ചുകൊണ്ട് രം​ഗത്തെത്തിയിരിക്കുന്നത്. സിത്താര കൃഷ്ണകുമാർ, കൈലാസ് മേനോൻ, ​ഗായത്രി അരുൺ, ​ഗായത്രി അശോകൻ തുടങ്ങിയ നിരവധി പേരാണ് കമന്റ് ചെയ്തിരിക്കുന്നത്. 

ജ്യോത്സ്നയുടെ കുറിപ്പ് വായിക്കാം

ഈ ചിത്രം ഇവിടെ ഇവിടെ പങ്കുവയ്ക്കാൻ തോന്നി. വണ്ണം വയ്ക്കുന്നതോ അമിതഭാരമോ ഭയാനകരമായ കാര്യമാണെന്ന് ചൂണ്ടികാണിക്കാനല്ല ഈ പോസ്റ്റ്. മെലിഞ്ഞിരിക്കുന്നതും ഒതുങ്ങിയ ഇടുപ്പുമാണ് നിങ്ങൾക്ക് മൂല്യം നൽകുന്നതെന്നും എടുത്തുകാണിക്കാനല്ല. ജീവിതത്തിൽ വളരെക്കാലം ഞാനും ബോഡി ഷേമിംഗിന്റെ ഇരയായിരുന്നു. ഏറ്റവും മോശമായ വൈകാരികമായ അധിക്ഷേപങ്ങളിൽ ഒന്നാണത്.

ഇവിടെ നിങ്ങൾ കാണുന്നതെന്തും എന്നെത്തന്നെ നിയന്ത്രിക്കാനുള്ള എന്റെ തീരുമാനത്തിന്റെ ഫലമാണെന്ന് ചൂണ്ടിക്കാണിക്കാൻ മാത്രമാണ് ഈ കുറിപ്പ്. ശാരീരികമായും വൈകാരികമായും ആത്മീയമായും..അതിന്റെ ഫലമായി ഞാനെന്റെ ജീവിതശൈലി മാറ്റി, സ്വയം സഹതാപം തോന്നുന്നത് അവസാനിപ്പിച്ച് എന്നെ തന്നെ സ്നേഹിക്കാൻ തീരുമാനിച്ചു. എന്താണ് എനിക്ക് ഫലമുണ്ടാക്കുക എന്ന് മനസ്സിലാക്കാൻ ശ്രമിച്ചു.

ഈ യാത്രയിൽ, ഞാനെടുത്തു പറയേണ്ട രണ്ടു പേരുകളുണ്ട്. ഒന്ന്, എന്റെ യോഗ ഗുരു, താര സുദർശനൻ, വ്യായാമം ചെയ്യാൻ ഏറ്റവും മികച്ച സമയം പുലർച്ചെ 5 മണിയാണെന്ന് എന്നെ പഠിപ്പിച്ച വ്യക്തി. അതുപോലെ മിസ്റ്റർ മനീഷ്, എന്റെ പോഷകാഹാര വിദഗ്ധൻ. പോഷകസമൃദ്ധമായ, ശരിയായ ഭക്ഷണത്തിന് അത്ഭുതങ്ങൾ കാണിക്കാനാവുമെന്ന് അദ്ദേഹമെന്നെ പഠിപ്പിച്ചു. നന്ദി.

ഞാനിപ്പോഴും മാറ്റത്തിന്റെ പാതയിലാണ്. നിലവിലെ സൗന്ദര്യമാനദണ്ഡങ്ങൾ വച്ചുനോക്കുമ്പോൾ, ഞാനിപ്പോഴും ‘വല്യ സൈസ് ഉള്ള കുട്ടി’ തന്നെയാണ്. അമിതമായ തീറ്റിയും കുടിയും എന്നെ ഇപ്പോഴും ആക്രമിക്കാറുണ്ട്. ഇപ്പോഴും കൊഴുപ്പ് അടിഞ്ഞ വയറും തടിച്ച കൈകളുമൊക്കെ എനിക്കുണ്ട്, ഞാനതിനെ ഉൾകൊള്ളുന്നു. ഇതൊരു മന്ദഗതിയിലുള്ള പ്രക്രിയയാണ്. മുന്നോട്ട് പോവുന്തോറും ഞാൻ പഠിക്കുകയാണ്.

എന്നോടും എന്നെ പോലെയുള്ളവരോടും ഞാൻ പറയാൻ ആ​ഗ്രഹിക്കുന്നത് ഒന്ന് മാത്രമാണ് ആരോഗ്യത്തോടെയിരിക്കുക എന്നത്. നിങ്ങളുടെ ശരീരം മാത്രമല്ല, ഏറ്റവും പ്രധാനമായി മനസും ആരോ​ഗ്യത്തോടെ ഇരിക്കണം.  വ്യായാമം, ഭക്ഷണം, ചുറ്റുമുള്ള ആളുകൾ, നിങ്ങളുടെ ചിന്തകൾ എല്ലാം ആരോഗ്യകരമാവട്ടെ. നിങ്ങൾ സമാനതകളില്ലാത്ത വ്യക്തിയാണ്. നിങ്ങൾ സ്നേഹിക്കപ്പെടുന്നുണ്ട്.  അങ്ങനെയല്ല എന്നു വരുത്തിതീർക്കാൻ മറ്റാരെയും അനുവദിക്കരുത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT