ലതാ മങ്കേഷ്‌കര്‍/ട്വിറ്റർ 
Entertainment

കോവിഡിന് ഒപ്പം ന്യൂമോണിയയും; ലതാ മങ്കേഷ്‌കര്‍ ഐസിയുവില്‍ തന്നെ

കോവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്ന പ്രശസ്ത ഗായിക ലതാമങ്കേഷ്‌കര്‍ തീവ്ര പരിചരണ വിഭാഗത്തില്‍ തുടരുകയാണെന്ന് ആശുപത്രി അധികൃതര്‍

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: കോവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്ന പ്രശസ്ത ഗായിക ലതാ മങ്കേഷ്‌കര്‍ തീവ്ര പരിചരണ വിഭാഗത്തില്‍ തുടരുകയാണെന്ന് ആശുപത്രി അധികൃതര്‍. കോവിഡിനൊപ്പം അവര്‍ക്കു ന്യൂമോണിയയും ബാധിച്ചിട്ടുണ്ടെന്ന് ബ്രീച്ച് കാന്‍ഡി ആശുപത്രിയിലെ ഡോ. പ്രതീത് സാംധാനി അറിയിച്ചു. ലതാ മങ്കേഷ്‌കര്‍ രണ്ടാഴ്ചയോളം നിരീക്ഷണത്തിലായിരിക്കുമെന്ന് ഡോക്ടര്‍ പറഞ്ഞു. 

ഇന്നലെയാണ് ഗായികയെ തീവ്രപരിചരണ വിഭാഗത്തില്‍ (ഐസിയു) പ്രവേശിപ്പിച്ചത്. പ്രായം പരിഗണിച്ച് കരുതല്‍ നടപടിയുടെ ഭാഗമായാണ് അവരെ തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചതെന്ന് മരുമകള്‍ രചന ഇന്നലെ അറിയിച്ചിരുന്നു. ലതാ മങ്കേഷ്‌കറുടെ നില തൃപ്തികരമാണെന്നും രചന വാര്‍്ത്താ ഏജന്‍സിയോടു പറഞ്ഞു.

ഇന്ത്യയുടെ വാനമ്പാടി എന്നറിയപ്പെടുന്ന ലതാ മങ്കേഷ്‌കര്‍ക്ക് 92 വയസ്സുണ്ട്. വാര്‍ധക്യസഹജമായ രോഗങ്ങളും ഗായികയെ അലട്ടുന്നുണ്ട്. ശ്വാസസംബന്ധമായ പ്രശ്‌നങ്ങളെ തുടര്‍ന്ന് 2019 നവംബറില്‍ ലത മങ്കേഷ്‌കര്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

കഴിഞ്ഞ വര്‍ഷം സെപ്തംബറിലാണ് ഇതിഹാസ ഗായികയുടെ 92ാം ജന്മദിനം ആഘോഷിച്ചത്. 1929 സെപ്തംബര്‍ 28 ന് ജനിച്ച ലതമങ്കേഷ്‌കര്‍ക്ക് ദാദാസാഹേബ് ഫാല്‍ക്കെ അടക്കം നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. 2001 ല്‍ രാജ്യം ഏറ്റവും വലിയ സിവിലിയന്‍ പുരസ്‌കാരമായ ഭാരതരത്‌നം നല്‍കി ആദരിച്ചിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT