ചിത്രം: ഇൻസ്റ്റ​ഗ്രാം 
Entertainment

ഭർത്താവിന്റെ കൈപിടിച്ച് മഞ്ജരി ​ഗുരുവായൂർ നടയിൽ, വിഡിയോ പങ്കുവച്ച് ​ഗായിക

ആദ്യമായിട്ടായിരുന്നു ജെറിൻ ​ഗുരുവായൂർ ക്ഷേത്രത്തിൽ എത്തുന്നത്. അകത്ത് കയറാൻ ജെറിന് സാധിച്ചില്ലെങ്കിലും പുറത്തുനിന്ന് പ്രാർത്ഥിക്കുകയായിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്

ഭർത്താവ് ജെറിനൊപ്പം ​ഗുരുവായൂർ ക്ഷേത്രത്തിലെത്തി ​ഗായിക മഞ്ജരി. ആദ്യമായിട്ടായിരുന്നു ജെറിൻ ​ഗുരുവായൂർ ക്ഷേത്രത്തിൽ എത്തുന്നത്. അകത്ത് കയറാൻ ജെറിന് സാധിച്ചില്ലെങ്കിലും പുറത്തുനിന്ന് പ്രാർത്ഥിക്കുകയായിരുന്നു. താൻ അകത്തുകയറി കണ്ണനെ തൊഴുതെന്നും മഞ്ജരി കുറിക്കുന്നുണ്ട്. ക്ഷേത്രദർശനം നടത്തുന്നതിന്റെ വിഡിയോ മഞ്ജരി സോഷ്യൽ മീഡിയയിൽ പങ്കുവച്ചു. 

ഇത് ജെറിന്റെ ആദ്യത്തെ ​ഗുരുവായൂർ സന്ദർശനമായിരുന്നു. അദ്ദേഹത്തെ അമ്പലം ചുറ്റിക്കാണിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്. അകത്തു കയറാൻ സാധിച്ചില്ലെങ്കിലും അദ്ദേഹം പുറത്തുനിന്നു പ്രാർത്ഥിച്ചു. ഞങ്ങൾക്കുവേണ്ടി ഞാൻ അമ്പലത്തിനകത്തു കയറി പ്രാർത്ഥിച്ചു.- മഞ്ജരി കുറിച്ചു. മജന്ത നിറത്തിലുള്ള സാരിയിൽ അതിസുന്ദരിയായാണ് മഞ്ജരി അമ്പലത്തിൽ എത്തിയത്. ഇരുവരുടേയും ക്ഷേത്രദർശനത്തിന്റെ ചിത്രങ്ങളും വിഡിയോയും വൈറലാവുകയാണ്. 

ജൂൺ 24നാണ് മഞ്ജരിയും ജെറിനും വിവാഹിതരായത്. തിരുവനന്തപുരത്തു വച്ചായിരുന്നു വിവാഹം. ഒന്നാം ക്ലാസ് മുതൽ ഒരുമിച്ചു പഠിച്ചവരാണ് മഞ്ജരിയും ജെറിനും. മസ്കറ്റിലായിരുന്നു ഇരുവരുടേയും സ്കൂൾ കാലഘട്ടം. ബംഗ്ലൂരുവിലെ ഒരു സ്വകാര്യ സ്ഥാപനത്തിലെ എച്ച് ആർ മാനേജരാണ് ജെറിൻ. പത്തനംതിട്ട സ്വദേശിയാണ്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഡല്‍ഹിയില്‍ ഇന്നും പ്രക്ഷോഭം, സുപ്രീംകോടതിയിലേക്ക് പ്രതിപക്ഷ മാര്‍ച്ച്; കൂടിക്കാഴ്ചയ്ക്ക് അനുമതി നിഷേധിച്ച് ചീഫ് ജസ്റ്റിസ്

വയനാട്ടില്‍ ട്രാവലര്‍ തലകീഴായി മറിഞ്ഞ് രണ്ട് വിദ്യാര്‍ത്ഥികള്‍ മരിച്ചു; അപകടത്തില്‍പ്പെട്ടത് വിനോദയാത്രാ സംഘം

Weekly horoscope (October 11- October 17, 2026): ജോലി, പ്രണയം, സാമ്പത്തികം ഈ ആഴ്ച നിങ്ങള്‍ക്കെങ്ങനെ

ഇരട്ട ചക്രവാതച്ചുഴി; ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത

Today's Rashi Phalam October 12| പുതിയ വരുമാന മാർ​ഗം കണ്ടെത്തും, സ്വർണം വാങ്ങാൻ അവസരം