മുഖ്യമന്ത്രി വിഡി സതീശനെ വിമര്‍ശിച്ച് ഗായകന്‍ സൂരജ് സന്തോഷ്. മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തപ്പോള്‍ വിഡി സതീശന്‍ ജാതിപ്പേര് ഉപയോഗിച്ചതിനേയാണ് സൂരജ് സന്തോഷ് വിമര്‍ശിക്കുന്നത്. നെഹ്‌റുവിയന്‍ ഇടതുപക്ഷക്കാരനെന്ന് സ്വയം പരിചയപ്പെടുത്തുന്ന സതീശന്റെ നിലപാടിലെ വൈരുദ്ധ്യങ്ങളും സൂരജ് ചൂണ്ടിക്കാണിക്കുന്നു. ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയായിരുന്നു സൂരജ് സന്തോഷിന്റെ പ്രതികരണം.
സതീശന്‍ സ്വയം പരിചയപ്പെടുത്തുന്നത് നെഹ്‌റുവിയന്‍ ഇടതുപക്ഷക്കാരന്‍ എന്നാണ്. എന്നാല്‍ ജവഹര്‍ലാല്‍ നെഹ്‌റു, നിരീശ്വരവാദിയും മതേതര കാഴ്ചപ്പാടുകള്‍ക്ക് പേര് കേട്ടയാളുമായിരുന്നുവെന്ന് സൂരജ് ചൂണ്ടിക്കാണിക്കുന്നു. സത്യപ്രതിജ്ഞ ചടങ്ങിലെ വന്ദേ മാതരത്തിന്റെ സാന്നിധ്യവും സൂരജ് ചൂണ്ടിക്കാണിക്കുന്നുണ്ട്. അദ്ദേഹത്തിന്റെ വാക്കുകള്‍ ഇങ്ങനെയാണ്:
നമ്മുടെ മുഖ്യമന്ത്രി വിഡി സതീശന്‍ പറയുന്നത് താനൊരു വലുതപക്ഷക്കാരനല്ലെന്നാണ്. ഒരു അഭിമുഖത്തില്‍ അദ്ദേഹം സ്വയം വിശേഷിപ്പിച്ചത് നെഹ്‌റുവിയന്‍ ഇടതുപക്ഷക്കാരന്‍ എന്നാണ്. പക്ഷെ അതില്‍ ചില വൈരുദ്ധ്യങ്ങള്‍ ശ്രദ്ധിക്കേണ്ടതായുണ്ട്.
അദ്ദേഹം ദൈവനാമത്തിലാണ് സത്യപ്രതിജ്ഞ ചെയ്തിരിക്കുന്നത്. അത് അദ്ദേഹത്തിന്റെ ഭരണഘടനാപരമായ അവകാശമാണ്. അതേസമയം, ജവഹര്‍ലാല്‍ നെഹ്‌റു, നിരീശ്വരവാദിയും മതേതര കാഴ്ചപ്പാടുകള്‍ക്ക് പേര് കേട്ടയാളുമായിരുന്നു.
സത്യ പ്രതിജ്ഞ ചൊല്ലുമ്പോള്‍ അദ്ദേഹം തന്റെ ജാതിപ്പേര് പരസ്യമായി ഉപയോഗിക്കുകയും ചെയ്തു. പശ്ചാല്ലത്തല സംഗീതം വന്ദേ മാതരം ആയിരുന്നുവെന്നതും ഓര്‍ക്കണം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates