ചിത്രം: ഫേസ്ബുക്ക് 
Entertainment

'എന്റെ യൂട്യൂബ് ചാനൽ ഹാക്ക് ചെയ്തു', വിഡിയോയുമായി ശ്രേയ ജയദീപ്

പുതിയ ചാനലിന്റെ ലിങ്ക് എത്രയും പെട്ടെന്ന് പങ്കുവയ്ക്കാമെന്നും ശ്രേയ പറഞ്ഞു

Author : സമകാലിക മലയാളം ഡെസ്ക്

തന്റെ യൂട്യൂബ് ചാനൽ ഹാക്ക് ചെയ്യപ്പെട്ടെന്നു വെളിപ്പെടുത്തി ​ഗായിക ശ്രേയ ജയദീപ്. സോഷ്യൽ മീഡിയയിൽ പോസ്റ്റു ചെയ്ത വിഡിയോയിലൂടെയാണ് താരം ചാനൽ ഹാക്ക് ചെയ്യപ്പെട്ട വിവരം അറിയിച്ചത്. ചാനൽ വീണ്ടെടുക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെന്നും ശ്രേയ പറഞ്ഞു. 

എന്റെ യൂട്യൂബ് അക്കൗണ്ട് ഹാക്കായി, അത് തിരിച്ചുപിടിക്കാൻ ശ്രമിക്കുന്നുണ്ട്. അതിനൊപ്പം ഒരു ബാക്ക് അക്കൗണ്ട് തുടങ്ങുകയാണ്. പുതിയ ചാനലിലബടെ ലൈവ് വന്നിട്ട് സ്റ്റാർട്ട് ചെയ്യാനാണ് ആ​ഗ്രഹിക്കുന്നത്. നിങ്ങളുടെ സപ്പോർട്ട് വേണം- ശ്രേയ പറഞ്ഞു. പുതിയ ചാനലിന്റെ ലിങ്ക് എത്രയും പെട്ടെന്ന് പങ്കുവയ്ക്കാമെന്നും ശ്രേയ പറഞ്ഞു. 

മലയാളികളുടെ മനം കവർന്ന കുട്ടി ​ഗായികയാണ് ശ്രേയ ജയദീപ്.  ‘അമർ അക്ബർ അന്തോണി’ എന്ന ചിത്രത്തിലെ ‘എന്നോ ഞാനെന്റെ’ എന്നു തുടങ്ങുന്ന പാട്ടിലൂടെയാണ് ശ്രേയ ആസ്വാദകഹൃദയങ്ങൾ കീഴടക്കിയത്. ‘ഒപ്പം’ സിനിമയിലെ ‘മിനുങ്ങും മിന്നാമിനുങ്ങേ’ എന്ന പാട്ടും ഏറെ ശ്രദ്ധിക്കപ്പെട്ടു. സോഷ്യൽ മീഡിയയിൽ ഏറെ ആരാധകർ ശ്രേയയ്ക്കുണ്ട്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT