വീഡിയോ ദൃശ്യം 
Entertainment

ചിമ്പു ബോട്ടിലിന് തലയ്ക്കടിച്ചു വീഴ്ത്തിയത് ആറു പേരെ, അമ്പരപ്പിച്ച് സിം​ഗിൾ ഷോട്ട് ഫൈറ്റ്; വിഡിയോ

സോഷ്യൽ മീഡിയയിൽ ഹിറ്റാകുന്നത് ചിത്രത്തിലെ സിം​ഗിൾ ഷോട്ട് ഫൈറ്റ് സീനാണ്

Author : സമകാലിക മലയാളം ഡെസ്ക്

ചിമ്പുവിനെ നായകനാക്കി വെങ്കട് പ്രഭു സംവിധാനം ചെയ്ത മാനാട് മികച്ച അഭിപ്രായം നേടി മുന്നേറുകയാണ്. ഏറെ നാളുകൾക്ക് ശേഷമുള്ള ചിമ്പുവിന്റെ ബോക്സ് ഓഫിസിലേക്കുള്ള തിരിച്ചുവരവായാണ് ചിത്രത്തെ വിലയിരുത്തുന്നത്. ഫൈറ്റിന് ഏറെ പ്രാധാന്യമുള്ള ചിത്രം ടൈം ലൂപ്പിനെ അടിസ്ഥാനമാക്കിയാണ് എടുത്തിരിക്കുന്നത്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഹിറ്റാകുന്നത് ചിത്രത്തിലെ സിം​ഗിൾ ഷോട്ട് ഫൈറ്റ് സീനാണ്. 

തിയറ്ററിനെ ആവേശത്തിലാക്കിയ രം​ഗം

ഒരൊറ്റ ഷോട്ടിൽ ആറു പേരെ ബോട്ടിലിന് അടിച്ചു വീഴ്ത്തുന്ന ചിമ്പുവിനെയാണ് വിഡിയോയിൽ കാണുന്നത്. തിയറ്ററുകളില്‍ ഏറെ ആവേശമുണര്‍ത്തിയ രം​ഗം അണിയറ പ്രവർത്തകർ തന്നെയാണ് പുറത്തുവിട്ടത്. ചിത്രത്തിന്‍റെ ഇന്‍റര്‍വെല്‍ ബ്ലോക്കിന് തൊട്ടുമുന്‍പായി കടന്നുവരുന്ന ഈ രംഗത്തിന് യുട്യൂബിലും മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. സ്റ്റണ്ട് സില്‍വയായിരുന്നു ചിത്രത്തിന്‍റെ ആക്ഷന്‍ ഡയറക്ടര്‍. 

ചിമ്പുവിനൊപ്പം നിറഞ്ഞ് എസ്ജെ സൂര്യ

വെങ്കട് പ്രഭുവും ചിമ്പുവും ആദ്യമായി ഒരുമിച്ച ചിത്രമാണ് മാനാട്. ചിമ്പുവിനൊപ്പം എസ്ജെ സൂര്യയും സുപ്രധാന വേഷത്തിലെത്തുന്നുണ്ട്. ചിമ്പു അവതരിപ്പിച്ച അബ്‍ദുള്‍ ഖാലിദ് എന്ന നായക കഥാപാത്ര  ഒരു ദിവസത്തിനുള്ളിൽ കുടുങ്ങിപ്പോകുന്നതാണ് ചിത്രം പറയുന്നത്. കല്യാണി പ്രിയദര്‍ശന്‍ ആണ് ചിത്രത്തിലെ നായിക. കേരളത്തിൽ റിലീസ് ചെയ്ത ചിത്രത്തിന് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT