മലയാളത്തിന്റെ ഇഷ്ടഗായികയാണ് സിത്താര കൃഷ്ണകുമാര്‍. സംഗീത പരിപാടിയ്ക്കായി അമേരിക്കയിലാണ് താരം ഇപ്പോള്‍. സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധനേടുന്നത് ഗായികയുടെ കുടുംബം നല്‍കിയ വമ്പന്‍ സര്‍പ്രൈസാണ്. സിത്താരയുടെ ഭര്‍ത്താവ് സജീഷും മകളും അമേരിക്കയില്‍ എത്തി ഗായികയെ ഞെട്ടിപ്പിക്കുകയായിരുന്നു.
ഏതാനും ദിവസങ്ങൾക്കു മുൻപാണ് സംഗീതപരിപാടിയുമായി ബന്ധപ്പെട്ട് സിത്താര അമേരിക്കയ്ക്കു പോയത്. പിന്നാലെ സിത്താരയറിയാതെ ഭർത്താവും മകളും യാത്ര പുറപ്പെട്ടു. സംഗീതപരിപാടി കഴിഞ്ഞെത്തി മുറിയിലെത്തിയ സിത്താര അപ്രതീക്ഷിതമായി തന്റെ കുടുംബത്തെ കണ്ട് ഞെട്ടി. മനുഷ്യനെ പേടിപ്പിച്ചു കളഞ്ഞു എന്നാണ് ഗായിക പറഞ്ഞത്. മൂവരും ചേർന്ന് നാട് ചുറ്റിക്കാണാൻ ഇറങ്ങിയതും വിഡിയോയിലുണ്ട്.
സിത്താരയ്ക്ക് സർപ്രൈസ് നൽകാനുള്ള ഇവരുടെ യാത്രയെക്കുറിച്ച് സജീഷ് വിഡിയോ ചെയ്തിട്ടുണ്ട്. 'അങ്ങനെ അവർ അമേരിക്കയിൽ എത്തിയിരിക്കുകയാണ് സൂർത്തുക്കളേ..! ഏതാണ്ട് 24മണിക്കൂറിലധികം നീണ്ട വിമാനയാത്രയ്ക്ക് ശേഷം, ന്യൂയോർക്കിലെ ജോൺ എഫ് കെന്നഡി എയർപോർട്ടിൽ ഞങ്ങളിറങ്ങി.
അമേരിക്കയിലെ മലയാളി സുഹൃത്തും ഞങ്ങളുടെ ഗൂഢാലോചനയിൽ പങ്കാളിയും സിത്താര കൃഷ്ണകുമാറിന്റെ സംഗീത പരിപാടികളുടെ സംഘാടകനായ പ്രേമേട്ടൻ അയച്ച വണ്ടിയിൽ ഞങ്ങൾ താമസിക്കുന്ന ഗ്ലെൻ കോവ് എന്ന സ്ഥലത്തെ മനോഹരമായ ഒരു വീട്ടിലെത്തി. ലോങ് അയ്ലന്റിലെ ബീച്ചിനും പാർക്കുകൾക്കുമൊക്കെ പേരുകേട്ട
സുന്ദരിയായ നഗരം... സുന്ദരമായ സഹനീയമായ തണുപ്പുള്ള കാലാവസ്ഥ..! ഞങ്ങൾ സന്തോഷത്തിലാണ്
ഒപ്പം അൽപ്പം സംഭ്രമത്തിലും. നേരം ഇരുട്ടിത്തുടങ്ങി. ന്യൂയോർക്ക് ഷോ കഴിഞ്ഞ് അവരെല്ലാം വരാറായിത്തുടങ്ങി. ഞങ്ങൾ കാത്തിരുന്നു..'- എന്ന അടിക്കുറിപ്പിലായിരുന്നു സജീഷിന്റെ ആദ്യത്തെ വിഡിയോ.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates