മേഘ്നയും സിംബയും, ചിരഞ്ജീവി സർജ/ ട്രെയിലർ ചിത്രം 
Entertainment

അമ്മയുടെ മടിയിൽ ഇരുന്നു കുഞ്ഞിവിരൽ അമർത്തി, അച്ഛന്റെ അവസാന സിനിമയുടെ ട്രെയിലർ പുറത്തുവിട്ട് സിംബ

ചിരഞ്ജീവി സർജയുടെ അവസാന ചിത്രം രാജമാർത്താണ്ഡയുടെ ട്രെയിലറാണ് പറത്തെത്തിയത്

Author : സമകാലിക മലയാളം ഡെസ്ക്

മ്മയുടെ മടിയിൽ ഇരുന്ന് കുഞ്ഞ് സിംബ അച്ഛന്റെ അവസാന സിനിമയുടെ ട്രെയിലർ പുറത്തുവിട്ട്. അകാലത്തിൽ വിടപറഞ്ഞ കന്നട താരം ചിരഞ്ജീവി സർജയുടെ അവസാന ചിത്രം രാജമാർത്താണ്ഡയുടെ ട്രെയിലറാണ് പറത്തെത്തിയത്. 

ജൂനിയർ ചീരുവിനെ മടിയിലിരുത്തി അവന്റെ വിരലുകൾ കൊണ്ട് ഫോണിലെ പ്ലേ ബട്ടൺ അമർത്തിയാണ് മേഘ്ന ട്രെയിലർ പുറത്തുവിട്ടത്. മേഘ്നയുടേയും കുഞ്ഞിന്റേയും ദൃശ്യത്തോടെയാണ് ട്രെയിലർ ആരംഭിക്കുന്നത്. കഴിഞ്ഞ വാലന്റൈൻസ് ദിനത്തിലാണ് മേഘ്ന മകനെ പരിചയപ്പെടുത്തിയത്. സ്പെഷ്യൽ വിഡിയോയിലൂടെയായിരുന്നു സിംബ ആരാധകരുടെ മുന്നിലെത്തിയത്. 

ചിരഞ്ജീവി സർജ അഭിനയിച്ച ആക്ഷൻ ത്രില്ലറാണ് രാജമാർത്താണ്ഡ. കെ. രാമനാരായൺ സംവിധാനം ചെയ്ത ചിത്രത്തിൽ മലയാളികളുടെ പ്രിയ താരം ദീപ്തി സതിയാണ് നായികയായി എത്തുന്നത്. ചിരഞ്ജീവിക്ക് വേണ്ടി ചിത്രത്തിൽ ഡബ് ചെയ്തിരിക്കുന്നത് സഹോദരൻ ധ്രുവ് സർജയാണ് എന്നതാണ് മറ്റൊരു പ്രത്യേകത. ജൂണിലാണ് ചിരഞ്ജീവി അപ്രതീക്ഷിതമായി വിടപറയുന്നത്. അന്ന് നാലു മാസം ​ഗർഭിണിയായിരുന്നു മേഘ്ന.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇടുക്കിയിലും ഷിഗെല്ല; രണ്ടു വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

താമരശേരിയില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം; കെപിസിസി അംഗത്തിനെതിരെ കേസ്

കാഫിർ സ്‌ക്രീൻ ഷോട്ട് കേസിൽ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റിൽ, ഇ പി ജയരാജനെതിരെ പുനരന്വേഷണം വേണമെന്ന് കോടതി; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

SCROLL FOR NEXT