Mammootty. Sivadas Kannur 
Entertainment

ഓടി അടുത്ത് ചെന്ന് സംസാരിച്ചിട്ടും മമ്മൂക്ക മൈന്റാക്കാതെ പോയി, പിന്നെയാണ് കാരണം മനസിലായത്: ശിവദാസ് കണ്ണൂര്‍

ഒന്ന് നോക്കിയ ശേഷം ഒന്നും മിണ്ടാതെ അദ്ദേഹം പോയി

Author : സമകാലിക മലയാളം ഡെസ്ക്
Edited By : അബിന്‍ പൊന്നപ്പന്‍

ജീവിതത്തില്‍ പൊലീസുകാരനായ ശിവദാസ് കണ്ണൂര്‍ സിനിമയില്‍ ഏറെ ചിരിപ്പിച്ചിട്ടുള്ള നടനാണ്. തൊണ്ടിമുതലും ദൃക്‌സാക്ഷിയും മുതല്‍ ആരംഭിച്ച ആ യാത്ര ഇപ്പോഴും തുടരുകയാണ് ശിവദാസ്. മമ്മൂട്ടിയ്‌ക്കൊപ്പം ദ പ്രീസ്റ്റ് എന്ന ചിത്രത്തില്‍ അഭിനയിച്ചതിന്റെ ഓര്‍മകള്‍ പങ്കിടുകയാണ് ശിവദാസ്. മൂവി വേള്‍ഡ് ഒറിജിനല്‍സിന് നല്‍കിയ അഭിമുഖത്തിലാണ് മമ്മൂട്ടിയുമായുള്ള രസകരമായ കൂടിക്കാഴ്ചയെക്കുറിച്ച് അദ്ദേഹം സംസാരിക്കുന്നത്. ആ വാക്കുകളിലേക്ക്:

അവിചാരിതമായി ഒരു സിനിമയിലേക്കുള്ള അവസരം വന്നു. ഒന്നാം തിയ്യതി മുതല്‍ ഷൂട്ടുണ്ട്, എറണാകുളം ആണെന്ന് പറഞ്ഞു. വരാം ആരെല്ലാമുണ്ടെന്ന് ചോദിച്ചു. മമ്മൂക്കയും മഞ്ജു വാര്യരുമൊക്കെയുണ്ടെന്ന് പറഞ്ഞ്. അങ്ങനെ അവിടേക്ക് പോയി. പൂജ സമയത്ത് മമ്മൂക്ക ഇറങ്ങി വന്നതും മൊത്തം നിശ്ചലമായി. അഞ്ച് തിരിയുള്ള വിളക്കാണ് കത്തിക്കുന്നത്. ജഗദീഷ് സാറൊക്കെയുണ്ട്.

അവസാനം ഒരു തിരി മാത്രം ആയപ്പോള്‍ മമ്മൂക്ക എന്നെ നോക്കുന്നത് കണ്ടു. ഞാന്‍ കരുതി പിന്നിലുള്ള ആരെയെങ്കിലും ആകുമെന്ന്. അപ്പോള്‍ മമ്മൂക്ക ആന്റോ ജോസഫിനോട് വടക്കോട്ടൊന്നും വിളക്ക് കത്തിക്കുന്ന പരിപാടി ഇല്ലെന്ന് തോന്നുന്നു എന്ന് പറഞ്ഞു. അപ്പോള്‍ എനിക്ക് മനസിലായി എന്നെ ഉദ്ദേശിച്ചാണെന്ന്.

അങ്ങനെ വിളക്ക് എടുത്ത് കത്തിച്ചു. അതിന് ശേഷം 26 ദിവസം മമ്മൂക്കയുടെ കൂടെ ഷൂട്ട് ചെയ്തു. എങ്ങനെയാണ് ഈ സിനിമയിലെത്തിയതെന്ന് എനിക്ക് അറിയില്ല. വിളക്ക് കത്തിച്ച ശേഷം ഞാന്‍ ഓടി മമ്മൂക്കയുടെ അടുത്ത് പോയി, തൊണ്ടിമുതലിന് ശേഷം വേറേയും സിനിമകളില്‍ ഞാന്‍ അഭിനയിച്ചിട്ടുണെന്ന് പറഞ്ഞു. ഒന്ന് നോക്കിയ ശേഷം ഒന്നും മിണ്ടാതെ അദ്ദേഹം പോയി. പിന്നീട് സംവിധായകന്‍ കഥ പറയുമ്പോള്‍ എങ്ങനെയാണ് ഞാന്‍ ഇതിലേക്ക് വന്നതെന്ന് ചോദിച്ചു.

അപ്പോഴാണ് പറയുന്നത്. ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍ എന്ന സിനിമയിലെ കോമഡി സീന്‍ കണ്ടിട്ട് മമ്മൂക്കയാണ് എന്നെ കാസ്റ്റ് ചെയ്തത്. അത് കേട്ട് ഞാന്‍ ഞെട്ടി. മമ്മൂക്ക കാസ്റ്റ് ചെയ്ത ഞാന്‍ അങ്ങോട്ട് പോയി ഇന്ന സിനിമയില്‍ അഭിനയിച്ചുവെന്ന് പറയുമ്പോള്‍ അദ്ദേഹം പ്രതികരിക്കാതിരിക്കുന്നതില്‍ അതിശയമില്ല. അതോടെ മനസിലായി മമ്മൂക്ക എല്ലാ സിനിമയും കാണാറുണ്ടെന്ന്.

Sivadas Kannur recalls meeting Mammootty at The Priest pooja.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നേപ്പാളിനെ പിടിച്ചുലച്ച് മിന്നല്‍ പ്രളയം, മരണം 95 ആയി, 105 ഇന്ത്യാക്കാര്‍ അടക്കം 400 ലേറെ പേരെ കാണാനില്ല; 77 കൈലാസ തീര്‍ത്ഥാടകരെക്കുറിച്ചും വിവരമില്ല, തിരച്ചിൽ

നെതന്യാഹുവിന്റെ മകനു നേരെ ഇറാന്റെ വധശ്രമം; പദ്ധതിയിട്ടത് യുഎസില്‍ വച്ച് കൊലപ്പെടുത്താന്‍

വൈദ്യുതാഘാതമേറ്റ് സഹോദരങ്ങൾ മരിച്ചു; അപകടം കോഴിഫാമിൽ വെച്ച്

ഈ ക്രമത്തിലാണോ നിങ്ങള്‍ ഓണ സദ്യ കഴിച്ചത്? ലഭിക്കും ആരോഗ്യ ഗുണങ്ങളേറെ

നേപ്പാള്‍ പ്രളയം: അടിയന്തര സഹായത്തിന് ഹെല്‍പ് ഡെസ്‌ക് തുടങ്ങി നോര്‍ക്ക