Sivakarthikeyan ഫെയ്സ്ബുക്ക്
Entertainment

'സ്റ്റിറോയ്ഡ് ഉപയോ​ഗിച്ച് ശിവകാർത്തികേയന്റെ ആരോ​ഗ്യം പോയി'; അമരന്റെ സമയത്ത് വന്ന വ്യാജ വാർത്തകളെക്കുറിച്ച് നടൻ

ഞാൻ എന്റെ ബോഡി ഫിറ്റാക്കി അത്രയേ ഉണ്ടായിരുന്നുള്ളൂ.

Author : സമകാലിക മലയാളം ഡെസ്ക്

മദ്രാസിയെന്ന തന്റെ പുതിയ ചിത്രത്തിന്റെ പ്രൊമോഷൻ തിരക്കുകളിലാണിപ്പോൾ നടൻ ശിവകാർത്തികേയൻ. സെപ്റ്റംബർ 5 ന് തിയറ്ററുകളിലെത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് എആർ മുരു​ഗദോസ് ആണ്. ഇപ്പോഴിതാ തനിക്കെതിരെ വന്ന വ്യാജ വാർത്തകളെ കുറിച്ച് ശിവകാർത്തികേയൻ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. നിങ്ങളെക്കുറിച്ച് എന്തെങ്കിലും അഭ്യൂഹങ്ങൾ അല്ലെങ്കിൽ വ്യാജ വാർത്തകൾ വന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ എന്നായിരുന്നു ശിവകാർത്തികേയനോട് അവതാരക ചോദിച്ചത്.

സ്റ്റിറോയ്ഡ് ഉപയോ​ഗിച്ച് ആരോ​ഗ്യം നഷ്ടപ്പെട്ടു എന്ന തരത്തിലൊക്കെ വാർത്തകൾ വന്നിരുന്നുവെന്ന് പറയുകയാണ് ശിവകാർത്തികേയൻ. "ഒരുപാട് വന്നിട്ടുണ്ട്. അമരന്റെ സമയത്ത് ഞാൻ സിക്സ് പാക്ക് ആക്കിയിരുന്നു. അതിന്റെ ചിത്രമെടുത്ത് ആളുകൾ അത് 8 പാക്ക് ആക്കി. ആ സമയത്ത് ഞാൻ 1 പാക്ക് പോലും ആയിട്ടില്ലായിരുന്നു. ഞാൻ എന്റെ ബോഡി ഫിറ്റാക്കി അത്രയേ ഉണ്ടായിരുന്നുള്ളൂ.

അതുകഴിഞ്ഞപ്പോൾ അവർ എന്റെ മുഖമൊക്കെ വലിച്ചു നീട്ടി വലുതാക്കി. ശിവകാർത്തികേയൻ സ്റ്റിറോയ്ഡ് ഉപയോ​ഗിച്ചു അദ്ദേഹത്തിന്റെ ആരോ​ഗ്യം നഷ്ടപ്പെട്ടു, അദ്ദേഹത്തിന്റെ ലുക്ക് കണ്ടോ എന്ന തരത്തിലൊക്കെ പിന്നീട് തലക്കെട്ടുകൾ വന്നു. അയ്യോ... എന്നാണ് ഇതൊക്കെ കണ്ടപ്പോൾ എനിക്ക് തോന്നിയത്". - ശിവകാർത്തികേയൻ പറഞ്ഞു.

അതേസമയം രുക്മിണി വസന്ത് ആണ് മദ്രാസിയിൽ നായികയായെത്തുന്നത്. നടൻ ബിജു മേനോനും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. അനിരുദ്ധ് രവിചന്ദർ ആണ് ചിത്രത്തിന് സം​ഗീതമൊരുക്കുന്നത്. ശിവകാർത്തികേയനും സായ് പല്ലവിയും പ്രധാന വേഷത്തിലെത്തിയ അമരൻ വൻ ഹിറ്റായി മാറിയിരുന്നു. 300 കോടിയിലധികം ചിത്രം കളക്ട് ചെയ്യുകയും ചെയ്തിരുന്നു.

Cinema News: Actor Sivakarthikeyan about Fake thumbnails.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ്‌ഐടി ചോദ്യം ചെയ്തതുകൊണ്ട് ഒരാളെ മാറ്റി നിര്‍ത്താനാകുമോ?, സ്ഥലംമാറ്റ ഉത്തരവ് പുനഃപരിശോധിക്കും, 20 എണ്ണത്തില്‍ ഭേദഗതി: കെ ജയകുമാര്‍

വെള്ളാപ്പള്ളി നടേശനെ വീട്ടിലെത്തി കണ്ട് മോന്‍സ് ജോസഫ്; നല്ല മാതൃകയെന്ന് വെള്ളാപ്പള്ളി

നീറ്റ് പരീക്ഷയ്ക്ക് മുൻപ് ടെലഗ്രാമിന് പൂട്ട്; എന്തുകൊണ്ട് വാട്സാപ്പിനെ തൊട്ടില്ല?

'വീട്ടിൽ പോകു'... ആ പറഞ്ഞത് വൈഭവിനെ ചൊടിപ്പിച്ചു; കലിയടങ്ങാത്തതിന്റെ കാരണം...

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; സ്ത്രീശക്തി ലോട്ടറി ഫലം പ്രഖ്യാപിച്ചു | Sthree Sakthi SS 524 Lottery result

SCROLL FOR NEXT