വീഡിയോ ദൃശ്യം 
Entertainment

അന്യ​ഗ്രഹ ജീവി ചായ ഇട്ടുതരും; ഏലിയൻ ചിത്രവുമായി ശിവകാർത്തികേയൻ, അയലാൻ ടീസർ

ഗംഭീര ദൃശ്യമികവോടെയാണ് ചിത്രം എത്തുക എന്നാണ് ടീസർ നൽകുന്ന സൂചന

Author : സമകാലിക മലയാളം ഡെസ്ക്

ടൻ ശിവകാർത്തികേയൻ നായകനായി എത്തുന്ന പുതിയ ചിത്രം അയലാൻ ടീസർ പുറത്ത്. ഭൂമിയിലേക്ക് എത്തുന്ന അന്യ​ഗ്രഹജീവിയുടെ കഥ പറയുന്ന സയൻ ഫിക്ഷൻ ചിത്രം സംവിധാനം ചെയ്യുന്നത് രവി കുമാർ ആണ്. ​ഗംഭീര ദൃശ്യമികവോടെയാണ് ചിത്രം എത്തുക എന്നാണ് ടീസർ നൽകുന്ന സൂചന.
 
2015ൽ പുറത്തിറങ്ങിയ 'ഇൻട്ര് നേട്ര് നാളൈ' എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സംവിധായകൻ ആർ. രവികുമാർ. അദ്ദേഹം തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്. രാകുൽ പ്രീത് സിങ്ങാണ് ചിത്രത്തിൽ നായികയാകുന്നത്. ശരത് കേൽകർ, ഇഷ കോപ്പികർ, യോഗി ബാബു, ഭാനുപ്രിയ, കരുണാകരൻ തുടങ്ങിയവരാണ് പ്രധാന വേഷത്തിലെത്തുന്നത്. 

എ.ആർ. റഹ്മാൻ ആണ് സംഗീതം. അൻബറിവാണ് സംഘട്ടനസംവിധാനം. നീരവ് ഷാ ഛായാ​ഗ്രഹണവും റൂബൻ എഡിറ്റിങ്ങും നിർവഹിക്കുന്നു. വിവേക്, മദൻ കർക്കി എന്നിവരാണ് ​ഗാനരചന. 24 എ.എം സ്റ്റുഡിയോസിന്റെ ബാനറിൽ ആർ.ഡി. രാജയാണ് അയലാൻ നിർമിക്കുന്നത്. ചിത്രം 2024 പൊങ്കൽ റിലീസായി തിയറ്ററുകളിലെത്തും.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT