Parasakthi എക്സ്
Entertainment

'ശിവകാർത്തികേയന്റെ ബെസ്റ്റ്', 'ക്ഷമ നശിക്കും'; സമ്മിശ്ര പ്രതികരണം നേടി 'പരാശക്തി', ആദ്യ എക്സ് പ്രതികരണം

ഗുരു സോമസുന്ദരം, ബേസിൽ ജോസഫ്, റാണ ദഗ്ഗുബാട്ടി എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.

സമകാലിക മലയാളം ഡെസ്ക്

ശിവകാർത്തികേയന്റേതായി സിനിമാ പ്രേക്ഷകർ കാത്തിരുന്ന ചിത്രമാണ് പരാശക്തി. സെൻസർ സർട്ടിഫിക്കറ്റ് ലഭിക്കാതയതോടെ ചിത്രത്തിന്റെ റിലീസ് അനിശ്ചിതത്വത്തിലായിരുന്നു. എന്നാൽ പ്രതിസന്ധികളെല്ലാം മറികടന്ന് സുധ കൊങ്കര സംവിധാനം ചെയ്ത ചിത്രം ഇന്ന് റിലീസിനെത്തി. രവി മോഹൻ, ശ്രീലീല, അഥർവ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തി.

1960 കളിലെ മദ്രാസിനെ പശ്ചാത്തലമാക്കി, ഹിന്ദി അടിച്ചേൽപ്പിക്കുന്നതിനെച്ചൊല്ലി പൊള്ളാച്ചിയിൽ നടന്ന വിദ്യാർഥി പ്രക്ഷോഭങ്ങളെക്കുറിച്ചാണ് ചിത്രം പറയുന്നത്. ഗുരു സോമസുന്ദരം, ബേസിൽ ജോസഫ്, റാണ ദഗ്ഗുബാട്ടി എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. ഇപ്പോഴിതാ ആദ്യ ഷോയ്ക്ക് പിന്നാലെ സമ്മിശ്ര പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചു കൊണ്ടിരിക്കുന്നത്.

ഒരു ആവറേജ് സിനിമാ അനുഭവമാണ് പരാശക്തിയെന്നാണ് എക്സിൽ പലരും കുറിച്ചിരിക്കുന്നത്. 'ഗംഭീരമായ ആദ്യ പകുതി. രോമാഞ്ചം തരുന്ന ഇന്റർവെൽ ബ്ലോക്ക്, അഥർവയുടെയും ശിവകാർത്തികേയന്റെയും സഹോദരബന്ധം ആഴത്തിൽ സ്പർശിക്കുന്നതാണ്. ശ്രീലീലയുടെ അതിശയിപ്പിക്കുന്ന സ്ക്രീൻ പ്രെസൻസ്'.,

'ആദ്യ മണിക്കൂർ ശരിക്കും നമ്മുടെ ക്ഷമ പരീക്ഷിക്കും... ഇമോഷണൽ ഇന്റർവെൽ ബ്ലോക്ക്, വിവാദമായ പല വിഷയങ്ങളും പരാമർശിച്ചിട്ടുണ്ട്'.- എന്നൊക്കെയാണ് എക്സിൽ പലരും കുറിച്ചിരിക്കുന്നത്. 'ദൈർഘ്യമേറിയ ആഖ്യാനം നമ്മുടെ ക്ഷമയെ പരീക്ഷിക്കും, പ്രണയ ട്രാക്കും അത്ര വർക്കായില്ല'. 'നല്ല വിഷയമാണ് സംവിധായിക തിരഞ്ഞെടുത്തത്, പക്ഷേ തിരക്കഥ മോശമായത് സിനിമയെ ബാധിച്ചിട്ടുണ്ട്'.

സം​ഗീതവും അത്ര പോരെന്നാണ് ഒരാൾ കുറിച്ചിരിക്കുന്നത്. 'പ്രസക്തമായ വിഷയമാണ് സിനിമ സംസാരിക്കുന്നത്. പക്ഷേ മേക്കിങും മോശം തിരക്കഥയും കല്ലുകടിയായി മാറി'- എന്നും ഒരാൾ കുറിച്ചിട്ടുണ്ട്. ജി വി പ്രകാശ് കുമാർ ആണ് ചിത്രത്തിന് സം​ഗീതമൊരുക്കിയിരിക്കുന്നത്. 250 കോടി ബജറ്റിലൊരുക്കിയ ചിത്രം ആകാശ് ഭാസ്കരൻ ആണ് നിർ‌മിച്ചിരിക്കുന്നത്.

അതേസമയം ചിത്രത്തെ പ്രശംസിക്കുന്നവരും കുറവല്ല. 'ഇതൊരു പൊളിറ്റിക്കൽ സിനിമയല്ല. ഇത് ഞങ്ങളുടെ സിനിമയാണ്. എല്ലാ തമിഴരും സംവദിക്കുന്ന ഒരു സിനിമ. ഭാഷാ സ്വാതന്ത്ര്യം ഉറപ്പാക്കാൻ നമ്മുടെ പൂർവ്വികർ നടത്തിയ പോരാട്ടം കാണിക്കുന്ന ഒരു ടൈം കാപ്സ്യൂ'.- എന്നാണ് ഒരാൾ കുറിച്ചിരിക്കുന്നത്.

Cinema News: Sivakarthikeyan's Parasakthi gets mixed reviews.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രാഹുല്‍ മാങ്കൂട്ടത്തില്‍ റിമാന്‍ഡില്‍; ജയിലിലേക്ക്

ഭക്ഷണത്തിൽ കുരുമുളക് ഉൾപ്പെടുത്തിയാൽ എന്താണ് ഗുണം?

'അതൊരു നിലവിളിയാണ്; ശബ്ദരഹിതമായ ആ നിലവിളി അനേകരുടെ ശബ്ദത്തിലൂടെ പ്രതിധ്വനിക്കട്ടെ'

തൂക്കുമോ ഒരോവറിൽ ആറ് സിക്സുകൾ, സഞ്ജുവിന്റെ 'ആശാൻ' യുവരാജ്! (വിഡിയോ)

'തങ്കലാന് വേണ്ടി സിലംബം പഠിച്ചു, ഇപ്പോൾ അതില്ലാതെ എനിക്ക് പറ്റില്ല'

SCROLL FOR NEXT