Vijay, Sivakarthikeyan  ഇൻസ്റ്റ​ഗ്രാം
Entertainment

'തുപ്പാക്കി പിടിക്ക് ശിവ', ഇന്ന് മുഖ്യമന്ത്രി വിജയ്ക്ക് ബൊക്കെ നൽകി ശിവ കാർത്തികേയൻ; വൈകാരിക കുറിപ്പുമായി താരം

ഇത് എപ്പോഴും ഏറ്റവും സവിശേഷമായ ഒന്നായിരിക്കും.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Hima Prakash

തമിഴ്‌നാട് മുഖ്യമന്ത്രി ജോസഫ് വിജയ്‌യെ നേരിൽ കണ്ട് ആശംസകൾ അറിയിച്ച് നടൻ ശിവ കാർത്തികേയൻ. മുഖ്യമന്ത്രിയുടെ ഓഫീസിലെത്തി പൂച്ചെണ്ട് നൽകിയാണ് താരം വിജയ്‌യെ അനുമോദിച്ചത്. കൂടിക്കാഴ്ചയുടെ ചിത്രങ്ങൾ പങ്കുവെച്ചു കൊണ്ട് ശിവകാർത്തികേയൻ സോഷ്യൽ മീഡിയയിൽ കുറിച്ച വാക്കുകൾ ഇപ്പോൾ തമിഴകത്ത് ചർച്ചയായി മാറിയിരിക്കുകയാണ്.

സിനിമയിൽ നിന്ന് രാഷ്ട്രീയത്തിലേക്കും അവിടെ നിന്ന് തമിഴ്‌നാടിന്റെ ഭരണത്തലപ്പത്തേക്കുമുള്ള വിജയ്‌യുടെ യാത്രയെ ‘അസാധാരണം’ എന്നാണ് ശിവകാർത്തികേയൻ വിശേഷിപ്പിച്ചിരിക്കുന്നത്. ഇരുവരും തമ്മിലുള്ള ആത്മബന്ധവും സ്നേഹവും വ്യക്തമാക്കുന്നതാണ് ശിവ കാർത്തികേയൻ സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പ്.

"ഹൃദയങ്ങളെ രസിപ്പിക്കുന്നത് മുതൽ സംസ്ഥാനത്തെ നയിക്കുന്നത് വരെ... ചില യാത്രകൾ തികച്ചും അസാധാരണമാണ്. നമ്മുടെ ബഹുമാനപ്പെട്ട തമിഴ്‌നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ് സാറിനെ അഭിവാദ്യം ചെയ്യാൻ കഴിഞ്ഞത് ഒരു ബഹുമതിയായി കരുതുന്നു.

രസിഗൻ എക്സ്പ്രസ് മുതൽ, വിജയ് അവാർഡ് വേദി വരെ, ഗോട്ട് സിനിമയിൽ ഒന്നിച്ച് സ്ക്രീൻ പങ്കിട്ടത് മുതൽ... ഇപ്പോൾ നിങ്ങളോടൊപ്പമുള്ള ഈ നിമിഷം വരെ, സാർ. ഇത് എപ്പോഴും ഏറ്റവും സവിശേഷമായ ഒന്നായിരിക്കും. ആ സഹോദരബന്ധം, ആ ആത്മബന്ധം തുടരുന്നു. തമിഴ്‌നാട് മുഖ്യമന്ത്രി ജോസഫ് വിജയ്‌യോടൊപ്പം".– ശിവ കാർത്തികേയൻ കുറിച്ചു.

Sivakarthikeyan shares pics from his meeting with Vijay.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കുഴിമന്തി കഴിച്ച മൂന്ന് പേര്‍ക്ക് ഷിഗെല്ല; അല്‍ റീം റെസ്റ്റോറന്റിന്റെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു

രുചിയുടെ പിന്നിലെ അപകടം; കുഴിമന്തി എപ്പോൾ വിഷമാകും?

വടക്കുംനാഥ ക്ഷേത്രത്തിൽ അഷ്ടദ്രവ്യ മഹാഗണപതി ഹോമത്തിനും ആനയൂട്ടിനും ഒരുക്കങ്ങൾ പൂർത്തിയായി; നാളെ അമ്പതിലധികം കൊമ്പന്മാർ അണിനിരക്കും

കളി ജയിച്ചു, ആഘോഷത്തിനിടെ ഫോക്‌ലാന്‍ഡ് ബാനര്‍, വിവാദം; അര്‍ജന്റീനയ്ക്ക് ഫിഫയുടെ പണിവരുന്നു

ഗുരുവായൂർ ദേവസ്വത്തിൽ 55 ഒഴിവുകൾ; സെക്യൂരിറ്റി,കോയ്മ തസ്തികകൾ