Sivakarthikeyan, Vijay ഇൻസ്റ്റ​ഗ്രാം
Entertainment

'33 വർഷമായി നമ്മെ വിസ്മയിപ്പിച്ച മനുഷ്യനാണ്, അതറിഞ്ഞപ്പോൾ ഞാൻ ഞെട്ടിപ്പോയി'; ജന നായകൻ- പരാശക്തി ക്ലാഷിൽ ശിവകാർത്തികേയൻ

രണ്ട് സിനിമകളും പൊങ്കലിന് റിലീസ് ചെയ്യുന്നുണ്ടെന്ന് അറിഞ്ഞപ്പോൾ ഞാൻ ഞെട്ടിപ്പോയി.

സമകാലിക മലയാളം ഡെസ്ക്

ശിവകാർത്തികേയൻ നായകനായെത്തുന്ന പുതിയ ചിത്രമാണ് പരാശക്തി. പൊങ്കൽ റിലീസായി ജനുവരി 10 ന് ആണ് ചിത്രം തിയറ്ററുകളിലെത്തുന്നത്. വിജയ് ചിത്രം ജന നായകനൊപ്പം ബോക്സ് ഓഫീസ് ക്ലാഷിനൊരുങ്ങുകയാണ് പരാശക്തി. സുധ കൊങ്കര സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ട്രെയ്‌ലർ ഇന്ന് പുറത്തുവിടുമെന്നാണ് വിവരം. ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് ഇന്നലെ നടന്നിരുന്നു.

ചിത്രത്തിന്റെ റിലീസിനെക്കുറിച്ച് ശിവകാർത്തികേയൻ ഓഡിയോ ലോഞ്ചിൽ പറഞ്ഞ വാക്കുകളാണിപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നത്. 1960 കളിലെ രാഷ്ട്രീയവും ചരിത്രവുമൊക്കെ പറയുന്ന പരാശക്തി 2025 ദീപാവലിക്ക് റിലീസ് ചെയ്യാനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്.

എന്നാൽ വിജയ് ചിത്രത്തിനൊപ്പം ക്ലാഷ് വെക്കണ്ടാ എന്ന് കരുതിയാണ് പൊങ്കലിലേക്ക് മാറ്റിയതെന്നും പിന്നീട് ജന നായകനും പൊങ്കൽ റിലീസാകുന്നുവെന്ന് കേട്ടപ്പോൾ താൻ ശരിക്കും ഞെട്ടിപ്പോയെന്നും ശിവകാർത്തികേയൻ ഓഡിയോ ലോഞ്ചിൽ പറഞ്ഞു.

"രണ്ട് സിനിമകളും പൊങ്കലിന് റിലീസ് ചെയ്യുന്നുണ്ടെന്ന് അറിഞ്ഞപ്പോൾ ഞാൻ ഞെട്ടിപ്പോയി. ഞങ്ങളുടെ നിർമ്മാതാവിനെ വിളിച്ച് റിലീസ് തീയതി മാറ്റാൻ കഴിയുമോ എന്ന് ഞാൻ ചോദിച്ചു. എന്നാൽ ചിത്രത്തിനു വേണ്ടി പണം നിക്ഷേപിച്ചവരോട് ‘പരാശക്തി’ പൊങ്കലിന് റിലീസ് ചെയ്യുമെന്ന് അതിനോടകം അറിയിച്ചിരുന്നു.

കൂടാതെ, 2026 വേനൽക്കാലത്തേക്ക് മാറ്റിയാൽ തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പ് കാരണം റിലീസ് ബുദ്ധിമുട്ടാകുകയും ചെയ്യും." അദ്ദേഹം പറഞ്ഞു. വിജയ്‌യുടെ മാനേജർ ജഗദീഷിനെയും വിളിച്ച് പ്രശ്നം പരിഹരിക്കാൻ ശ്രമിച്ചതായും താരം കൂട്ടിച്ചേർത്തു.

“പൊങ്കലിന് രണ്ട് ചിത്രങ്ങൾ റിലീസ് ചെയ്യുന്നതിൽ എന്താണ് പ്രശ്നമെന്ന് വിജയ്‌യുടെ മാനേജർ ചോദിച്ചു. നിങ്ങൾക്ക് ഒരു പ്രശ്നമുണ്ടാകില്ല, പക്ഷേ എന്റെ സിനിമയ്ക്ക് ഉണ്ടാകുമെന്ന് ഞാൻ പറഞ്ഞു. കാരണം 'ജന നായകൻ' വിജയ് സാറിന്റെ അവസാന ചിത്രമായിട്ടാണ് പ്രൊമോട്ട് ചെയ്യുന്നത്. അദ്ദേഹത്തോട് ഇതിനെക്കുറിച്ച് ചോദിക്കാമോ എന്ന് ചോദിച്ചിരുന്നു.

വിജയിയുമായി സംസാരിച്ച ശേഷം ജഗദീഷ് തിരികെ വിളിച്ചിരുന്നു." ശിവകാർത്തികേയൻ പറയുന്നു. ഇത് പൊങ്കൽ ആയതു കൊണ്ട് രണ്ട് ചിത്രങ്ങൾക്കും റിലീസ് ചെയ്യാൻ ധാരാളം ഇടമുണ്ടെന്നും ബോക്സ് ഓഫീസിൽ പരസ്പരം ബാധിക്കില്ലെന്നും വിജയ് സാർ കരുതുന്നുവെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ പരാശക്തിക്ക് സാർ എല്ലാവിധ ആശംസകളും അറിയിച്ചിട്ടുണ്ട്.

എല്ലാവരും ജനുവരി 9 ന് ജന നായകൻ ആസ്വദിക്കൂ. 33 വർഷമായി നമ്മെ വിസ്മയിപ്പിച്ച ഒരു മനുഷ്യനെക്കുറിച്ചാണ് നമ്മൾ സംസാരിക്കുന്നത്. പിന്നെ ജനുവരി 10 ന് പരാശക്തി കാണാൻ വരുകയും ചെയ്തു. വിജയ് നായകനായ ​ഗോട്ടിൽ അഭിനയിച്ചത് ഞങ്ങളുടെ ബന്ധം അങ്ങനെ ആയതിനാലാണ്".- ശിവകാർത്തികേയൻ പറഞ്ഞു.

Cinema News: Sivakarthikeyan talks about Jana Nayagan Parasakthi clash.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

റാഞ്ചിയില്‍ നിന്ന് ഡല്‍ഹിയിലേക്ക് പറന്ന എയര്‍ ആംബുലന്‍സ് തകര്‍ന്ന് വീണു; ചികിത്സയ്ക്കായി കൊണ്ടുപോയ രോഗിക്ക് ദാരുണാന്ത്യം

'6ന് 254'... ചരിത്രത്തിലേക്ക് 'ബാറ്റിങ് തീ' പടർത്തിയ കരീബിയൻ 'പവർ'

കരുതിയിരുന്നോളു, വിൻഡീസിനെ! സിംബാബ്‌വെയെ അടിമുടി 'പൂട്ടി' ക്ലിനിക്കല്‍ 'മെന്‍ ഇന്‍ മെറൂണ്‍'

കൈവശ ഭൂമിക്ക് പട്ടയം: സര്‍ക്കാരിന് ആശ്വാസം, ഹൈക്കോടതി സ്റ്റേ നീക്കി

'പന്ത് ചുരണ്ടല്‍' കുപ്രസിദ്ധിയുടെ 8 വര്‍ഷങ്ങള്‍; ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീം ദക്ഷിണാഫ്രിക്കയില്‍ ടെസ്റ്റ് കളിക്കാൻ വീണ്ടും എത്തുന്നു

SCROLL FOR NEXT