Release postponed ഫയല്‍
Entertainment

ഒന്നും രണ്ടുമല്ല, ഈ മാസം റിലീസ് മാറ്റിവച്ചത് ആറ് വമ്പന്‍ സിനിമകള്‍; ബോക്‌സ് ഓഫീസില്‍ സംഭവിക്കുന്നതെന്ത്?

സമകാലിക മലയാളം ഡെസ്ക്

2025 അവസാനിക്കുകയാണ്. ഡിസംബറില്‍ ബോക്‌സ് ഓഫീസിനെ കാത്തിരിക്കുന്നത് ക്രിസ്തുമസ് അവധിയടക്കമുള്ള നാളുകളാണ്. ഈ വര്‍ഷം ഗംഭീരമായ അവസാനിപ്പിക്കുകയെന്നത് സിനിമാലോകത്തിന്റെ അടുത്ത വര്‍ഷത്തിന്റെ തുടക്കത്തിന് ആവേശം പകരുന്നതായിരിക്കും. അതുകൊണ്ട് തന്നെ ഡിസംബറില്‍ വലിയ സിനിമകള്‍ പ്രഖ്യാപിക്കുന്ന പതിവ് ഇക്കൊല്ലവും തുടര്‍ന്നിരുന്നു. ബോക്‌സ് ഓഫീസിലെ ശക്തമായ മത്സരത്തിന് പ്രേക്ഷകരും തയ്യാറായിരിക്കുകയായിരുന്നു.

എന്നാല്‍ കാത്തിരുന്ന പല സിനിമകളുടേയും റിലീസ് മാറ്റിവെക്കുന്നതിനാണ് ഈ മാസം സാക്ഷ്യം വഹിച്ചത്. മിക്ക ഭാഷകളിലേയും വലിയ സിനിമകളുടെ റിലീസുകളാണ് ഈ മാസം മാറ്റിവച്ചിട്ടുള്ളത്. ആദ്യം മാറ്റിവച്ചത് ബാലയ്യ നായകനാകുന്ന അഖണ്ഡ 2 ആണ്. ബോക്‌സ് ഓഫീസില്‍ വലിയ വിജയം നേടിയ ആദ്യ ഭാഗത്തിന്റെ തുടര്‍ച്ചയെന്ന നിലയില്‍ വന്‍ ഹൈപ്പിലെത്തുന്ന ചിത്രമാണ് അഖണ്ഡ 2.

നേരത്തെ പ്രഖ്യാപിച്ചത് പ്രകാരം ഡിസംബര്‍ അഞ്ചായിരുന്നു അഖണ്ഡയുടെ റിലീസ് തിയ്യതി. എന്നാല്‍ റിലീസിന് മണിക്കൂറുകള്‍ മുമ്പ് കോടതി ഇടപെട്ട് തടഞ്ഞു. സിനിമയുടെ നിര്‍മാതാക്കളായ 14 റീല്‍സ് പ്ലസുമായി ബന്ധപ്പെട്ട സാമ്പത്തിക പ്രശ്‌നങ്ങളായിരുന്നു റിലീസ് മാറ്റിവെക്കാന്‍ കാരണമായത്. ഒടുവില്‍ ചിത്രം ഇന്ന്, ഡിസംബര്‍ 12, തിയേറ്ററിലെത്തി.

ആരാധകര്‍ കാത്തിരിക്കുന്ന കാര്‍ത്തി ചിത്രമാണ് വാ വാദ്യാര്‍. നളന്‍ കുമാരസ്വാമി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ചിത്രീകരണം പലപ്പോഴായി മുടങ്ങുകയും വീണ്ടും ആരംഭിക്കുകയും ചെയ്തതാണ്. കാത്തിരിപ്പുകള്‍ക്കൊടുവില്‍ ചിത്രം ഡിസംബറിലെത്തുമെന്നായിരുന്നു കരുതിയിരുന്നത്. എന്നാല്‍ നിര്‍മാതാക്കളായ സ്റ്റുഡിയോ ഗ്രീനിന്റെ മുന്‍ ചിത്രമായ കങ്കുവയുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളിലെ പ്രശ്‌നങ്ങളെ തുടര്‍ന്നാണ് കോടതി ഇടപെടുന്നതും റിലീസ് തടയുന്നതും.

തമിഴില്‍ ആരാധകര്‍ കാത്തിരുന്ന മറ്റൊരു റിലീസായിരുന്നു ലവ് ഇന്‍ഷുറന്‍സ് കമ്പനി. ഹാട്രിക് വിജയം നേടിയ പ്രദീപ് രംഗനാഥന്‍ നായകനായ ചിത്രത്തില്‍ കൃതി ഷെട്ടി, ഗൗരി ജി കിഷന്‍, എസ്‌ജെ സൂര്യ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. ഈ വര്‍ഷമാദ്യം റിലീസാകേണ്ട സിനിമയായിരുന്നു ലവ് ഇന്‍ഷുറന്‍സ് കമ്പനി. എന്നാല്‍ പിന്നീടത് ദീപാവലിയിലേക്കും ഡിസംബറിലേക്കുമെത്തി. ഫ്യൂച്ചറിസ്റ്റിക് സിനിമയായതിനാല്‍ ധാരാളം വിഎഫ്എക്‌സ് വര്‍ക്കുകള്‍ ബാക്കിയുള്ളത് കാരണാണ് സിനിമയുടെ റിലീസ് നീണ്ടു പോകുന്നത്. റിപ്പോര്‍ട്ടുകള്‍ പ്രകാരം അടുത്ത വര്‍ഷം ഫെബ്രുവരിയിലാകും സിനിമയുടെ റിലീസ്.

മോഹന്‍ലാല്‍ പ്രധാന വേഷത്തിലെത്തുന്ന പാന്‍ ഇന്ത്യന്‍ ചിത്രമാണ് വൃഷഭ. നേരത്തെ ദീപാവലിയ്ക്ക് റിലീസാകുമെന്നായിരുന്നു കരുതിയിരുന്നത്. എന്നാല്‍ റിലീസ് മാറ്റി വച്ചു. ഡിസംബര്‍ 25ന് തിയേറ്ററിലെത്തുമെന്നായിരുന്നു അറിയിപ്പ്. എന്നാല്‍ പുതിയ റിപ്പോര്‍ട്ടുകള്‍ പറയുന്നത് ഇതിലും മാറ്റമുണ്ടാകുമെന്നാണ്. മലയാളത്തില്‍ ഈ മാസം എത്താനിരുന്ന വലിയ സിനിമയാണ് റേച്ചല്‍. ഹണി റോസ് ആദ്യമായി ടൈറ്റില്‍ റോളിലെത്തുന്ന സിനിമയാണ് റേച്ചല്‍. ഇന്നായിരുന്നു, ഡിസംബര്‍ 12, റേച്ചലിന്റെ റിലീസ് പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ റേച്ചല്‍ മറ്റൊരു ദിവസമെത്തുമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിരിക്കുന്നത്. എന്തുകൊണ്ടാണ് മാറ്റിവെക്കുന്നതെന്നും എന്നാകും റിലീസാവുകയെന്നും അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിട്ടില്ല.

തെലുങ്കില്‍ ആരാധകര്‍ കാത്തിരിക്കുന്ന വലിയ ചിത്രമാണ് രാജാ സാബ്. പ്രഭാസ് നായകനാകുന്ന ചിത്രത്തില്‍ വലിയൊരു താരനിര തന്നെയുണ്ട്. ഡിസംബര്‍ അഞ്ചായിരുന്നു നേരത്ത റിലീസ് തിയ്യതിയായി കരുതിയിരുന്നത്. എന്നാല്‍ നിലവില്‍ രാജാ സാബിന്റെ റിലീസ് ജനുവരിയിലേക്ക് മാറ്റിയിരിക്കുകയാണ്.

Six major movies got postponed this month. Including Vrishaba and Akhanda 2.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സുനേത്ര പവാര്‍ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയാകും; സത്യപ്രതിജ്ഞ നാളെ

പതിമൂന്നുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി; ബന്ധുവായ 46കാരന് 100 വര്‍ഷം തടവ്; 10 ലക്ഷം രൂപ പിഴ

'ഓര്‍മ്മയുണ്ടോ?, പ്രളയം പൂര്‍ണമായും തുടച്ചുനീക്കിയ, ജനങ്ങളുടെ കണ്ണീരില്‍ മുങ്ങിയ ഒരു ഗ്രാമത്തെ?; ഉയിര്‍പ്പ് പൂര്‍ണമാക്കുകയാണ് ഈ സര്‍ക്കാര്‍'

ആയുഷ് മിഷനിൽ സ്പീച്ച് തെറാപ്പിസ്റ്റ്, സൈക്കോതെറാപ്പിസ്റ്റ്, ഇൻഫർമേഷൻ ടെക്‌നോളജി ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡിൽ അസിസ്റ്റ​ന്റ മാനേജ‍ർ തസ്തികകളിൽ ഒഴിവ്

വാഹനങ്ങൾ റീ ടെസ്റ്റ് ചെയ്യാൻ 5,600 രൂപ; കൈക്കൂലി വാങ്ങിയ ചേർത്തല എംവിഐ വിജിലൻസ് പിടിയിൽ

SCROLL FOR NEXT