സ്കൈ ഫോഴ്സ് ഇൻസ്റ്റ​ഗ്രാം
Entertainment

ഇതാണ് തിരിച്ചുവരവ്! പരിഹസിച്ചവരെ കൊണ്ട് തന്നെ കൈയ്യടിപ്പിച്ച് അക്ഷയ് കുമാർ; 60 കോടി കടന്ന് സ്കൈ ഫോഴ്സ്

മൂന്ന് ദിവസത്തിനുള്ളിൽ 60 കോടി കടന്നിരിക്കുകയാണ് സ്കൈ ഫോഴ്സ്.

Author : സമകാലിക മലയാളം ഡെസ്ക്

സ്കൈ ഫോഴ്സ് എന്ന ചിത്രത്തിലൂടെ ബോക്സോഫീസിലേക്ക് വൻ തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് നടൻ അക്ഷയ് കുമാർ. ജനുവരി 24 നാണ് ചിത്രം തിയറ്ററുകളിലെത്തിയത്. ആദ്യ ദിനം ചിത്രം സമ്മിശ്ര പ്രതികരണങ്ങളാണ് നേടിയതെങ്കിലും രണ്ടാം ദിനത്തിൽ ചിത്രം തിയറ്ററുകൾ കീഴടക്കി. മൗത്ത് പബ്ലിസിറ്റിയാണ് ചിത്രത്തിന് ​ഗുണമായതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

മൂന്ന് ദിവസത്തിനുള്ളിൽ 60 കോടി കടന്നിരിക്കുകയാണ് സ്കൈ ഫോഴ്സ്. ആ​ഗോളതലത്തിൽ 61.75 കോടി രൂപയാണ് ചിത്രം ഇതുവരെ നേടിയ കളക്ഷൻ. ഓപ്പണിങ് ദിവസം 12.25 കോടി രൂപയാണ് ചിത്രം നേടിയത്. ശനിയാഴ്ച 22 കോടി രൂപയും ഞായറാഴ്ച 27.50 കോടി രൂപയും കളക്റ്റ് ചെയ്തു. 1965-ലെ ഇന്ത്യ പാകിസ്ഥാനില്‍ നടത്തിയ ആദ്യത്തെ എയര്‍ സ്ട്രൈക്കിന്‍റെ കഥയാണ് ചിത്രം പറയുന്നത്.

അക്ഷയ് കുമാർ ഫൈറ്റര്‍ പൈലറ്റായിട്ടാണ് ചിത്രത്തില്‍ എത്തിയിരിക്കുന്നത്. ബോളിവുഡില്‍ വന്‍ പരാജയങ്ങള്‍ ഏറ്റുവാങ്ങുന്ന അക്ഷയ് കുമാറിന് വന്‍ ആശ്വാസമാണ് സ്കൈ ഫോഴ്സിന്റെ വിജയം സമ്മാനിക്കുന്നത്. അഭിഷേക് അനിൽ കപൂറും സന്ദീപ് കെവ്‌ലാനിയും ചേർന്ന് സംവിധാനം ചെയ്‌ത ചിത്രത്തില്‍ പുതുമുഖം വീർ പഹാരിയയും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.

സാറ അലി ഖാനും ചിത്രത്തിൽ പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്. ദിനേശ് വിജൻ, അമർ കൗശിക്, ജ്യോതി ദേശ്‍പാണ്ഡെ എന്നിവർ ചേർന്നാണ് സ്‍കൈ ഫോഴ്‍സ് നിര്‍മിച്ചിരിക്കുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

ഫോട്ടോ പോലെ ഇനി ടെക്സ്റ്റും ഉടന്‍ അപ്രത്യക്ഷമാക്കാം; പുതിയ ഫീച്ചറുമായി വാട്‌സ്ആപ്പ്

GAT-B 2026: കുസാറ്റിൽ എം.ടെക്. മറൈൻ ബയോടെക്നോളജിയിൽ പ്രവേശനം നേടാം

തലശ്ശേരിയിൽ മദ്യപാനത്തിനിടെ തർക്കം; മധ്യവയസ്കനെ ബ്ലേഡുകൊണ്ട് കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമം; പ്രതി പിടിയിൽ

യൂറോപ്പിലെ 'സൗജന്യ ബസ്' മാതൃക കെഎസ്ആർടിസിക്ക് രക്ഷയാകുമോ? ജിയോയും ഗൂഗിളും പയറ്റുന്ന തന്ത്രങ്ങൾ കേരളത്തിലും പ്രായോഗികമോ?

SCROLL FOR NEXT