മമ്മൂട്ടിയും ശരത്തും, സ്‌നേഹതീരം ബാംഗ്ലൂര്‍ നോർത്തിൽ നിന്ന്/ ഇൻസ്റ്റ​ഗ്രാം 
Entertainment

27 വർഷത്തിൽ സുധി വളർന്ന് വലുതായി, പക്ഷേ പപ്പ ഇപ്പോഴും ചെറുപ്പം; വൈറലായി ചിത്രം

വർഷങ്ങൾക്ക് ശേഷം മമ്മൂട്ടിക്കൊപ്പം ഫോട്ടോ എടുക്കാൻ പറ്റിയതിന്റെ സന്തോഷവും പങ്കുവച്ചുകൊണ്ടാണ് പോസ്റ്റ്

സമകാലിക മലയാളം ഡെസ്ക്

മ്മൂട്ടിക്കൊപ്പം നിൽക്കുന്ന ഈ പയ്യനെ നിങ്ങൾക്ക് ഓർമയുണ്ടോ? ഓർമ കാണാൻ വഴിയില്ല. നമ്മൾ ഈ മുഖം കാണുന്നത് 27 വർഷം മുൻപാണ്. മമ്മൂട്ടി നായകനായി എത്തിയ നമ്പര്‍ വണ്‍ സ്‌നേഹതീരം ബാംഗ്ലൂര്‍ നോര്‍ത്ത് എന്ന ചിത്രത്തിൽ. സിനിമയിലെ സുധി എന്ന കഥാപാത്രത്തിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ ശരത് പ്രകാശാണത്. 27 വർഷങ്ങൾക്കു ശേഷം സുധിയും പപ്പയും വീണ്ടും കണ്ടുമുട്ടിയിരിക്കുകയാണ്. 

സോഷ്യൽ മീഡിയയിലൂടെ ശരത് തന്നെയാണ് മമ്മൂട്ടിക്കൊപ്പമുള്ള ചിത്രം പങ്കുവച്ചത്. വർഷങ്ങൾക്ക് ശേഷം മമ്മൂട്ടിക്കൊപ്പം ഫോട്ടോ എടുക്കാൻ പറ്റിയതിന്റെ സന്തോഷവും പങ്കുവച്ചുകൊണ്ടാണ് പോസ്റ്റ്. ‘‘ അങ്ങനെ ഇത് സംഭവിച്ചു. 27 വർഷങ്ങൾക്കു ശേഷം അദ്ദേഹത്തിനൊപ്പമൊരു ചിത്രം എടുക്കാനായതിൽ അതീവ സന്തോഷവാനാണ്. അദ്ദേഹമെന്റെ തോളിൽ തട്ടി പ്രിവിലേജ് എന്നു പറഞ്ഞപ്പോഴുള്ള വികാരം പ്രകടിപ്പിക്കാൻ കഴിയുന്നില്ല. നിങ്ങളുടെ സമയത്തിനും വളരെ മധുരതരമായ പെരുമാറ്റത്തിനും നന്ദി, മമ്മൂക്ക.’’–ശരത് കുറിച്ചു. 

സോഷ്യൽ മീഡിയയിൽ ചിത്രം പങ്കുവച്ചതിനു പിന്നാലെ രസകരമായ കമന്റുകളാണ് വരുന്നത്. സുധി വളർന്ന് പപ്പയുടെ തോളപ്പം എത്തിയിട്ടും പപ്പയ്ക്ക് മാറ്റമില്ല എന്നാണ് കമന്റുകൾ.  മമ്മൂട്ടിയുടെ സൗന്ദര്യത്തെ പ്രശംസിച്ചുകൊണ്ട് നിരവധി കമന്റുകളാണ് വരുന്നത്. 

മമ്മൂട്ടിയും പ്രിയാരാമനും നായികാ നായകന്മാരായി അഭിനയിച്ച ചിത്രമാണ് നമ്പര്‍ വണ്‍ സ്‌നേഹതീരം ബാംഗ്ലൂര്‍ നോര്‍ത്ത്. അച്ഛന്റേയും അമ്മയുടേയും സ്നേഹത്തെക്കുറിച്ച് പറഞ്ഞ ചിത്രത്തിൽ ശരത് പ്രകാശും ലക്ഷ്മി മരക്കാറുമായിരുന്നു അനുവും സുധിയുമായി എത്തിയത്. ഈ ചിത്രം കൂടാതെ ദ് പ്രിൻസ്, അടിവാരം തുടങ്ങിയ സിനിമകളിലും ശരത് അഭിനയിച്ചിട്ടുണ്ട്. ദൂരദർശനിൽ സംപ്രേഷണം ചെയ്തിരുന്ന സീമന്തം എന്ന സീരിയലിലും ശരത് ബാലതാരമായി എത്തി. 

തിരുവനന്തപുരം സ്വദേശിയായ ശരത് ഇപ്പോൾ മോഡലിങിലും പരസ്യ മേഖലയിലും സജീവമാണ്. ഏതാനും പരസ്യചിത്രങ്ങളിൽ ശരത് അഭിനയിച്ചിട്ടുമുണ്ട്. ശരതിന്റെ സഹോദരൻ ഹേമന്ദ് പ്രകാശും പരസ്യരംഗത്ത് സജീവമാണ്. അഭിനയത്തിനൊപ്പം സംവിധാനത്തിലും താൽപ്പര്യമുള്ള ശരത് ബനോഫീ പൈ എന്നൊരു ഹ്രസ്വചിത്രവും സംവിധാനം ചെയ്തിട്ടുണ്ട്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കു ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കിഫ്ബി റോഡുകളില്‍ ടോള്‍?, കിഫ്ബിയോട് ഉമ്മന്‍ ചാണ്ടിയുടെ നിലപാട്; തുറന്നുപറഞ്ഞ് കെ എം എബ്രഹാം

'ഇന്ദിരാഗാന്ധിയുടെ പ്രണയവും മനസ്സിനക്കരെയിലെ ഷീലയും'; ആ രംഗത്തിന്റെ പിറവിയെക്കുറിച്ച് സത്യന്‍ അന്തിക്കാട്

ഇക്കാര്യം ചെയ്തില്ലേ? ജനുവരി 1 മുതല്‍ പാന്‍ കാര്‍ഡ് പ്രവര്‍ത്തനരഹിതമാകും

വ്യാജമദ്യക്കേസ്: ആന്ധ്ര മുന്‍ മന്ത്രി ജോഗി രമേശ് അറസ്റ്റില്‍

ഇടയ്ക്കിടെ പനി, വിട്ടുമാറാത്ത ക്ഷീണം; സ്ട്രെസ് ഹോർമോൺ ഉയരുമ്പോഴുള്ള ലക്ഷണങ്ങൾ

SCROLL FOR NEXT