വീഡിയോ ദൃശ്യം 
Entertainment

സേതുരാമയ്യരെ കാണാൻ നാ​ഗവല്ലി എത്തി, ഒന്നിച്ച് ഭക്ഷണം കഴിച്ചും സെൽഫി എടുത്തും താരങ്ങൾ; വിഡിയോ

പുതിയ ചിത്രം സിബിഐ 5ന്റെ ഷൂട്ടിങ് ലൊക്കേഷനിൽ എത്തിയാണ് ശോഭന മമ്മൂട്ടിയെ സന്ദർശിച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

രുകാലത്ത് മലയാള സിനിമയിലെ ഇഷ്ട ജോഡികളായിരുന്നു മമ്മൂട്ടിയും ശോഭനയും. വർഷങ്ങൾക്ക് ശേഷം ഇരുവരേയും ഒന്നിച്ചു കണാൻ പറ്റിയതിന്റെ ആവേശത്തിലാണ് ആരാധകർ. പുതിയ ചിത്രം സിബിഐ 5ന്റെ ഷൂട്ടിങ് ലൊക്കേഷനിൽ എത്തിയാണ് ശോഭന മമ്മൂട്ടിയെ സന്ദർശിച്ചത്. മമ്മൂട്ടി തന്നെയാണ് സെറ്റിൽ ശോഭന എത്തിയതിന്റെ വിഡിയോ പങ്കുവച്ചത്. 

‘നാഗവല്ലി, സേതുരാമയ്യരെ സന്ദർശിച്ചപ്പോൾ’ എന്ന അടിക്കുറിപ്പോടെയാണ് മമ്മൂട്ടി വിഡിയോ പങ്കുവച്ചത്. ശോഭന ലൊക്കേഷനിലെത്തുന്നതും മമ്മൂട്ടിയും സംവിധാകൻ കെ മധുവും ഉൾപ്പെടെയുള്ളവർ ചേർന്ന് സ്വീകരിക്കുന്നതും വിഡിയോയിലുണ്ട്. ഒന്നിച്ച് വിശേഷങ്ങൾ പങ്കുവച്ചും ഭക്ഷണം കഴിച്ചുമാണ് ശോഭന മടങ്ങിയത്. പോകാൻ നേരം മമ്മൂട്ടിക്കൊപ്പം സെൽഫി എടുക്കുന്നതും കാണാം. 

മമ്മൂട്ടിയും ശോഭനയും ഒന്നിച്ച മഴയെത്തും മുൻപേ എന്ന ചിത്രത്തിലെ സൂപ്പർഹിറ്റ് ​ഗാനത്തിനൊപ്പമാണ് വിഡിയോ. ഇതേ ലൊക്കേഷനിൽ നിന്നുള്ള ഇരുവരുടെയും സെൽഫി കുറച്ചുനാൾ മുമ്പ് വൈറലായിരുന്നു. ആരാധകരെ ആവേശത്തിലാക്കുകയാണ് വിഡിയോ. ഇതിനോടകം പത്ത് ലക്ഷത്തിൽ അധികം പേരാണ് വിഡിയോ കണ്ടത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT