ചിത്രം; ഫേയ്സ്ബുക്ക് 
Entertainment

മലയാളത്തിന്റെ പ്രിയ നായികമാർ ഒന്നിച്ച്, വിലമതിക്കാനാവാത്തതെന്ന് മഞ്ജു വാര്യർ; സൂപ്പർസ്റ്റാർസ് എന്നുവിളിച്ച് ആരാധകർ

തനിക്ക് ലഭിച്ച ഏറ്റവും ഊഷ്മളമായ ആലിംഗനങ്ങളിൽ ഒന്ന് എന്ന ക്യാപ്ഷനോടെയാണ് മഞ്ജുവിനെ ചേര്‍ത്തുപിടിക്കുന്ന ചിത്രം ശോഭന പോസ്റ്റ് ചെയ്തത്

Author : സമകാലിക മലയാളം ഡെസ്ക്

ലയാളത്തിലെ എക്കാലത്തേയും പ്രിയ നായികമാരാണ് ശോഭനയും മഞ്ജു വാര്യരും. അഭിനയത്തിന്റെ കാര്യത്തിലും നൃത്തത്തിന്റെ കാര്യത്തിലുമെല്ലാം ഇരുവരും ഒരേപോലെയാണ്. ഇപ്പോൾ ഇതാ ഇരുവരും കണ്ടുമുട്ടിയിരിക്കുകയാണ്. സോഷ്യൽ മീഡിയയിൽ ഒന്നിച്ചുള്ള ചിത്രം പങ്കുവച്ച് സൂപ്പർതാരങ്ങൾ തന്നെയാണ് സന്തോഷം ആരാധകരുമായി പങ്കുവച്ചത്. 

വൈറലായി ചിത്രം

തനിക്ക് ലഭിച്ച ഏറ്റവും ഊഷ്മളമായ ആലിംഗനങ്ങളിൽ ഒന്ന് എന്ന ക്യാപ്ഷനോടെയാണ് മഞ്ജുവിനെ ചേര്‍ത്തുപിടിക്കുന്ന ചിത്രം ശോഭന പോസ്റ്റ് ചെയ്തത്. തൊട്ടുപിന്നാലെ ഒന്നിച്ചുള്ള ചിത്രവുമായി മഞ്ജുവും എത്തി. വിലമതിക്കാനാവാത്തത് എന്നാണ് മഞ്ജു കുറിച്ചത്. എന്തായാലും പ്രിയനായികമാർ ഒന്നിച്ചുള്ള ചിത്രം ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ. 

ഞങ്ങളുടെ സൂപ്പർസ്റ്റാർസ് എന്നാണ് ആരാധകർ കുറിക്കുന്നത്. ഇരുവരേയും ഒന്നിച്ച് എന്നാണ് സിനിമയിൽ കാണാനാവുക എന്നും ആരാധകർ ചോദിക്കുന്നുണ്ട്. സിനിമയിൽ അത്ര സജീവമല്ലെങ്കിലും ശോഭന കലാരം​ഗത്ത് നിറഞ്ഞു നിൽക്കുകയാണ്. ഡാൻസ് പരിപാടികളും തന്റെ ഡാൻസ് സ്കൂളുമായി തിരക്കിലാണ് താരം. സുരേഷ് ​ഗോപിക്കൊപ്പമുള്ള വരനെ ആവശ്യമുണ്ട് ആയിരുന്നു താരത്തിന്റെ ഏറ്റവും അവസാന ചിത്രം. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

തിരുനാമകീര്‍ത്തനം പാടുവാനല്ലെങ്കില്‍...; ഫാ. മൈക്കിള്‍ പനച്ചിക്കല്‍ അന്തരിച്ചു

'എന്നോളം പഴക്കമുള്ള അമ്മയുടെ സാരിയിൽ'; ചിത്രം പങ്കുവച്ച് സംവൃത

'ഞാനേ ഒരു ഉമ്മ തന്നോട്ടേ...' മമ്മൂട്ടിയോട് എംജി ശ്രീകുമാർ, 'പിച്ചകപ്പൂങ്കാവുകൾക്കുമപ്പുറം' പാടി ലെജൻഡ്സ്, വൈറലായി വിഡിയോ

ഓഡിയോളജി,സ്പീച്ച് ലാംഗ്വേജ് പാതോളജി കോഴ്‌സുകൾക്ക് അപേക്ഷിക്കാം

SCROLL FOR NEXT