ശോഭിത ഇൻസ്റ്റ​ഗ്രാം
Entertainment

നാ​ഗ ചൈതന്യയുടെ അമ്മ സമ്മാനിച്ച സാരിയോ? വിവാഹ ആഘോഷങ്ങൾ തുടങ്ങിയെന്ന് ശോഭിത

തെലുങ്ക് വിവാഹങ്ങളുടെ പ്രധാനപ്പെട്ട ചടങ്ങുകളിലൊന്നാണിത്.

Author : സമകാലിക മലയാളം ഡെസ്ക്

തെന്നിന്ത്യൻ സിനിമാ ലോകവും ആരാധകരും ഉറ്റുനോക്കുന്ന വിവാ​ഹമാണ് നാഗ ചൈതന്യ - ശോഭിത ധൂലിപാല വിവാഹം. ഇപ്പോഴിതാ താരവിവാഹത്തിനുള്ള ഒരുക്കങ്ങൾക്ക് തുടക്കമായിരിക്കുകയാണ്. വിവാഹത്തിന് മുന്നോടിയായി നടത്തുന്ന ഗോധുമ റായി ചടങ്ങുകളുടെ ചിത്രങ്ങൾ പങ്കുവച്ചിരിക്കുകയാണ് ശോഭിത. തെലുങ്ക് വിവാഹങ്ങളുടെ പ്രധാനപ്പെട്ട ചടങ്ങുകളിലൊന്നാണിത്.

വിവാഹം ഉറപ്പിച്ചതിന് ശേഷം വധുവും കുടുംബത്തിലെ മറ്റു സ്ത്രീകളും ചേർന്നുള്ള ചടങ്ങാണിത്. വധൂവരൻമാർക്ക് സന്തോഷവും സമൃദ്ധിയും വിജയകരമായ ദാമ്പത്യജീവിതവും ഉണ്ടാകാനായാണ് ഈ ചടങ്ങ് നടത്തുന്നത്. വിവാഹത്തിനുള്ള ആഭരണങ്ങളും വസ്ത്രങ്ങളുമെല്ലാം ഈ ചടങ്ങിന് ശേഷമാണ് തീരുമാനിക്കുക.

പച്ചയും ​ഗോൾഡനും നിറത്തിലെ ബോർഡറുള്ള പിങ്ക് നിറത്തിലെ കാഞ്ചീവരം സിൽക്ക് സാരിയായിരുന്നു ശോഭിതയുടെ വേഷം. നാ​ഗ ചൈതന്യയുടെ അമ്മ ലക്ഷ്മി ദ​ഗുബതി ശോഭിതയ്ക്ക് സമ്മാനിച്ച സാരിയാണിതെന്ന് റിപ്പോർട്ടുകൾ പറയുന്നു. ട്രെഡീഷ്ണൽ ആഭരണങ്ങൾക്കൊപ്പം കൈകളിൽ നിറയെ കുപ്പിവളകളും ശോഭിത ഇട്ടിരുന്നു.

‘‘അങ്ങനെ അത് ആരംഭിക്കുന്നു’’ എന്നാണ് ചിത്രങ്ങൾ പങ്കുവച്ച് കുറിച്ചത്. കഴിഞ്ഞ ഓ​ഗസ്റ്റ് 8 നായിരുന്നു ശോഭിതയും നാ​ഗ ചൈതന്യയും തമ്മിലുള്ള വിവാഹനിശ്ചയം. ഡിസംബറിലായിരിക്കും താരവിവാഹമെന്നും തെലുങ്ക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പെയ്‌തൊഴിയാതെ പേമാരി; ഒന്‍പത് ജില്ലകളില്‍ റെഡ് അലര്‍ട്ട്; അഞ്ച് നദികളില്‍ ഓറഞ്ച് അലര്‍ട്ട്

'എല്ലാ കുടുംബത്തിനും ഒരു ഹീറോ ഉണ്ടാകും! ഞങ്ങളുടെ ഹീറോയെ ഒരു വർഷം മുൻപ് നഷ്ടമായി'; കുറിപ്പുമായി കലാഭവൻ നവാസിന്റെ മകൻ

'എനിക്കു കുട്ടികള്‍ ഉണ്ടാവില്ല, പിന്നെ അവളെങ്ങനെ ഗര്‍ഭിണിയായി?' കൊലപാതക കേസില്‍ പ്രതിയുടെ മൊഴി

'വിൽപ്പന ചരക്ക്' അല്ല 'ഫുട്ബോൾ'... ഇൻഫാന്റിനോയുടെ 'കച്ചവടം' പൂട്ടിച്ചു!

ഓവര്‍ടേക്കിങ്ങിനിടെ അപകടം; പാലക്കാട് തിരുവേഗപ്പുറയില്‍ സ്‌കൂട്ടര്‍ യാത്രക്കാരന്‍ മരിച്ചു