Vijilesh Karayad, Riya Shibu വിഡിയോ സ്ക്രീൻഷോട്ട്
Entertainment

'എന്തൊരു ഓവറാ, ക്യൂട്ട്നസ് വാരി വിതറുന്നു'; വിജിലേഷിന് അവാർഡ് കൊടുത്ത റിയയ്ക്ക് വിമർശനം

വിജിലേഷ് തന്നെ സോഷ്യൽ മീഡിയയിൽ പങ്കുവച്ച വിഡിയോയ്ക്ക് താഴെ റിയയ്ക്കെതിരെ കടുത്ത വിമർശനങ്ങളാണ് ആരാധകർ ഉയർത്തുന്നത്.

സമകാലിക മലയാളം ഡെസ്ക്

'സർവ്വം മായ' എന്ന ചിത്രത്തിലൂടെ മലയാളികളു‌ടെ മനം കവർന്ന നായികയാണ് റിയ ഷിബു. ഡെലൂലു എന്ന കഥാപാത്രമായാണ് ചിത്രത്തിൽ റിയ എത്തുന്നത്. ‘സർവ്വം മായ’ വിജയഘോഷത്തിനിടെ റിയ ഷിബുവിനുണ്ടായ ഒരബദ്ധമാണിപ്പോൾ ചർച്ചയാകുന്നത്. ചിത്രത്തിൽ ഡെലുലു എന്ന കഥാപാത്രത്തെ അവതരിപ്പിച്ച റിയ, സഹപ്രവർത്തകനും സീനിയർ താരവുമായ വിജിലേഷിന് ഉപഹാരം നൽകാനായി വേദിയിൽ നിൽക്കുമ്പോഴായിരുന്നു സംഭവം.

വേദിക്ക് അരികിലെത്തിയിട്ടും ശ്രദ്ധിക്കാതെ നിന്ന റിയയെ അവതാരക 'ഡെലുലു' എന്ന് വിളിച്ചപ്പോഴാണ് താരം ശ്രദ്ധിച്ചത്. അപ്രതീക്ഷിതമായി വിജിലേഷിനെ കണ്ട് റിയ ഞെട്ടുന്നതും, തുടർന്ന് ഉപഹാരം കൈമാറുന്നതുമായ വിഡിയോ ഇതിനോടകം വൈറലായിക്കഴിഞ്ഞു.

വിജിലേഷ് തന്നെ സോഷ്യൽ മീഡിയയിൽ പങ്കുവച്ച വിഡിയോയ്ക്ക് താഴെ റിയയ്ക്കെതിരെ കടുത്ത വിമർശനങ്ങളാണ് ആരാധകർ ഉയർത്തുന്നത്. ഒരു മുതിർന്ന താരം അടുത്തെത്തിയിട്ടും മൈൻഡ് ചെയ്യാതെ നിന്നത് മര്യാദകേടാണെന്നാണ് പലരും സോഷ്യൽ മീഡിയയിൽ കുറിക്കുന്നത്.

അതേസമയം സീനിയർ ആക്ടറായ വിജിലേഷിന് ഉപഹാരം നൽകാൻ ഒരു പുതുമുഖ താരത്തെ നിയോ​ഗിച്ചതിലും ചിലർ സംഘാടകർക്കെതിരെ അതൃപ്തി പ്രകടിപ്പിക്കുന്നുണ്ട്. എന്നാൽ റിയ മനഃപൂർവം ചെയ്തതല്ലെന്നും താരം പെട്ടെന്നുണ്ടായ പരിഭ്രമത്തിലായിരിക്കാം ഇങ്ങനെയെന്നുമാണ് ആരാധകരിലെ മറ്റൊരു പക്ഷം പറയുന്നത്. പുതുമുഖങ്ങൾക്കും സീനിയർ താരങ്ങൾക്കും ഒരുപോലെ പ്രാധാന്യം നൽകിയ സിനിമയുടെ വിജയം ആഘോഷിക്കാനാണ് അണിയറപ്രവർത്തകർ സക്സസ് മീറ്റ് സംഘടിപ്പിച്ചത്.

Cinema News: Social Media comments against Riya Shibu.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സൗദി അരാംകോ റിഫൈനറിക്ക് നേരെ ആക്രമണം; രണ്ട് ഡ്രോണുകള്‍ വെടിവച്ചിട്ടു, പ്ലാന്റ് അടച്ചു

ആഗോള വിപണിക്കൊപ്പം ചലിച്ച് സ്വര്‍ണവില; ഉച്ചയോടെ 520 രൂപ വര്‍ധിച്ചു; വീണ്ടും ഒന്നേകാല്‍ ലക്ഷത്തിന് മുകളില്‍

ചപ്പാത്തി ചുടുമ്പോൾ പൊങ്ങി വരുന്നില്ലേ? ഇങ്ങനെ ചെയ്താൽ ബലൂൺ പോലെ വീർക്കും

സിദ്ധിഖിനെ കൂവിവിളിച്ചത് ശശിയായ നടപടിയല്ല; ആസൂത്രിതമല്ലെന്ന് മന്ത്രി കെ രാജന്‍

കോക്പിറ്റില്‍ കമ്പനി ഉടമയുടെ ഉറക്കം, ഗുരുതര ആരോപണവുമായി അജിത്പവാറിന്റെ മകന്‍-വിഡിയോ

SCROLL FOR NEXT