കഴിഞ്ഞ വർഷത്തെ ക്രിസ്മസ് ഹിറ്റാണ് നിവിൻ പോളി ചിത്രം 'സർവ്വം മായ'. നടൻ നിവിൻ പോളിയുടെ വൻ തിരിച്ചുവരവ് കൂടിയായിരുന്നു ഈ അഖിൽ സത്യൻ ചിത്രം. ഒടിടി റിലീസിന് ശേഷം ചിത്രം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായി മാറിയിരിക്കുകയാണ്. ചിത്രത്തിലെ ഓരോ ഡീറ്റെയ്‌ലിങ്ങും സോഷ്യല്‍ മീഡിയ വിശദീകരിക്കുകയാണിപ്പോൾ. അന്തിക്കാട് യൂണിവേഴ്സിലെ കഥാപാത്രങ്ങള്‍ക്കുള്ള സമാനതകള്‍ ഇതിനോടകം വൈറലാകുന്നുണ്ട്.
സത്യന്‍ അന്തിക്കാട് സിനിമകള്‍ പോലെ തന്നെ ഫീല്‍ഗുഡ് അനുഭവം നല്‍കുന്ന സിനിമയാണ് സര്‍വ്വം മായയെന്നും അന്തിക്കാട് യൂണിവേഴ്സിലെ ക്യൂട്ട് പ്രേതമാണ് ഡെലൂലു തുടങ്ങിയ പോസ്റ്റുകളും നിറയുന്നുണ്ട്. ഇപ്പോള്‍ അഖില്‍ സത്യന്റെ ആദ്യ സിനിമയായ 'പാച്ചുവും അത്ഭുതവിളക്കിലും' സര്‍വ്വം മായയിലുമുള്ള ഒരു സമാനതയാണ് സോഷ്യല്‍ മീഡിയ ചർച്ചയാക്കിയിരിക്കുന്നത്.
ആരോടെങ്കിലും ബ്രേക്കപ്പ് ആയാല്‍ ഉടനെ നായകന്‍ ആയി റിലേഷനില്‍ ആവും അന്തിക്കാട് യൂണിവേഴ്സ് എന്നിങ്ങനെയാണ് സോഷ്യൽ മീഡിയയിൽ നിറയുന്ന കമന്റുകൾ. പാച്ചുവും അത്ഭുതവിളക്കും എന്ന സിനിമയില്‍ ഹംസധ്വനി ഫഹദിന്റെ കഥപാത്രമായ പാച്ചുവിനെ കാണുന്നതിന് മുൻപേ മറ്റൊരാളുമായി കമ്മിറ്റഡാണ്.
എന്നാല്‍ പാച്ചു ചില കാര്യങ്ങള്‍ പറയുമ്പോള്‍ ഹംസധ്വനിക്ക് തിരിച്ചറിവുണ്ടാകുകയും ഒരു പോയിന്റില്‍ വെച്ച് ഇത് തന്നെയാണോ തന്റെ ലൈഫ് പാര്‍ട്ണറാകേണ്ടയാള്‍ എന്ന് ചിന്തിക്കുകയും ചെയ്യുന്നു. തന്റെ അനിയനെ കാണാതായ വിഷമം വര്‍ഷങ്ങളായി ഉള്ളിലുള്ള വ്യക്തിയാണ് ഹംസധ്വനി. എത്രയൊക്കെ സന്തോഷത്തോടെ ഇരുന്നാലും ആ വിഷമത്തില്‍ നിന്ന് മൂവ് ഓണ്‍ ആവാന്‍ അവള്‍ക്ക് കഴിഞ്ഞിരുന്നില്ല.
എല്ലാം മാറ്റിവെച്ച് എന്‍ഗേജ്‌മെന്റിനായി തന്റെ കാമുകനും അവരുടെ അമ്മയും നിര്‍ബന്ധിക്കുമ്പോള്‍ ഹംസധ്വനി അത് എതിര്‍ക്കുകയും പിന്നീട് ബ്രേക്ക് അപ്പ് ആകുകയും ചെയ്യുന്നു. പിന്നീട് പാച്ചുവുമായി ഹംസധ്വനി പ്രണയത്തിലാകുകയാണ്. സര്‍വ്വം മായയില്‍ പ്രീതി മുകുന്ദന്‍ അവതരിപ്പിച്ച സാദിയ എന്ന കഥാപാത്രം ഒരു വലിയ ബ്രേക്ക് ഡൗണില്‍ നില്‍ക്കുമ്പോഴാണ് ഗിറ്റാറിസ്റ്റായ പ്രഭേന്ദുവിനെ കാണുന്നതും പരിചയപ്പെടുന്നതും.
തനിക്കുണ്ടായ അനുഭവങ്ങളും ദുഖങ്ങളുമൊക്കെ പ്രഭേന്ദുവിനോട് പറയുന്ന സാദിയ പ്രഭേന്ദുവുമായും പെട്ടന്ന് തന്നെ അടുക്കുന്നുണ്ട്. എന്നാല്‍ ഇത് സിനിമയിലല്ല റിയാലിറ്റിയിലും ഇങ്ങേനെ തന്നെയാണ് സംഭവിക്കാറുള്ളതെന്ന് ഒരു വിഭാഗം ചൂണ്ടി കാണിക്കുന്നു.
ഒരു ബന്ധം തകര്‍ന്നിരിക്കുമ്പോള്‍ മറ്റൊരാളുമായി പെട്ടെന്ന് റിലേഷന്‍ഷിപ്പിലാകാന്‍ സാധ്യത കൂടുതലാണെന്നും ജീവിതത്തില്‍ എന്തെങ്കിലും പ്രശ്‌നങ്ങളിലൂടെ കടന്നുപോകുകയാണെങ്കില്‍ നമ്മളെ സഹായിക്കാനും പ്രശ്‌നങ്ങള്‍ പങ്കുവെക്കാനുമൊരാളെ കിട്ടിയാല്‍ ഇമോഷണലി നമ്മള്‍ അയാളുമായി കണക്ട് ആകുമെന്നും ചിലർ കുറിക്കുന്നു.
ഫഹദ് ഫാസിലിനെ നായകനാക്കി അഖില്‍ സത്യന്‍ സംവിധാനം ചെയ്ത ചിത്രമായിരുന്നു പാച്ചുവും അത്ഭുതവിളക്കും. ചിത്രവും ബോക്സ് ഓഫീസിൽ വൻ വിജയമായി മാറിയിരുന്നു. അഞ്ജന ജയപ്രകാശ് ആണ് ചിത്രത്തിൽ ഹംസധ്വനി എന്ന നായികാ കഥാപാത്രമായി എത്തിയത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates