Vijay, Trisha ഇൻസ്റ്റ​ഗ്രാം
Entertainment

അഭിനയിച്ച സിനിമകളെല്ലാം സൂപ്പർ ഹിറ്റ്, എന്നിട്ടും 15 വർഷം വിജയ്ക്കൊപ്പം അഭിനയിക്കാതെ തൃഷ; പിന്നിൽ കുടുംബത്തിന്റെ താക്കീതോ ?

തൃഷയുടെ പ്രിയപ്പെട്ട വളർത്തു നായയെ കൊഞ്ചിക്കുന്ന വിജയ്‌യുടെ ചിത്രമാണ് തൃഷ അന്ന് പോസ്റ്റ് ചെയ്തത്.

സമകാലിക മലയാളം ഡെസ്ക്

ഒരുകാലത്ത് തമിഴ് സിനിമയിലെ ഹിറ്റ് ജോഡികളായിരുന്നു വിജയ്‌യും തൃഷയും. ഏറെക്കാലമായി ഇരുവരും തമ്മിൽ നല്ല സൗഹൃദത്തിലുമാണ്. ഇപ്പോഴിതാ വിജയ്‌യുടെ വിവാഹമോചനത്തോടനുബന്ധിച്ചും തൃഷയുടെ പേര് ഉയർന്നു കേൾക്കുകയാണ്. വിജയ്‌യും തൃഷയും തമ്മിലുള്ള ഡേറ്റിങ് വാർത്തകൾക്ക് മാത്രം രണ്ടു പതിറ്റാണ്ട് പ്രായം ഉണ്ടാകും. 2024 മുതൽ തൃഷ- വിജയ് ഡേറ്റിങ് കിംവദന്തികൾ വീണ്ടും ചൂടുപിടിച്ചിരുന്നു.

നടി കീർത്തി സുരേഷിന്റെ വിവാഹത്തിന് വിജയ്ക്കൊപ്പം തൃഷ കൃഷ്ണൻ സ്വകാര്യ ജെറ്റിൽ യാത്ര ചെയ്തതും വലിയ വാർത്തയായി മാറിയിരുന്നു. രണ്ട് സുഹൃത്തുക്കൾക്ക് എന്തുകൊണ്ട് ഒന്നിച്ച് അത്തരമൊരു യാത്ര നടത്തിക്കൂടാ എന്ന ചോദ്യമാണ് അന്ന് സോഷ്യൽ മീഡിയയിൽ പലരും ഉന്നയിച്ചത്. അധികം വൈകാതെ ഈ ​ഗോസിപ്പും കെട്ടടങ്ങി. അതിന് ശേഷം കഴിഞ്ഞ വർഷം വിജയ്‌യുടെ ജന്മദിനത്തിന് തൃഷ പങ്കുവച്ച ഒരു പോസ്റ്റായിരുന്നു അടുത്തതായി ആരാധകർക്കിടയിൽ വൈറലായി മാറിയത്.

തൃഷയുടെ പ്രിയപ്പെട്ട വളർത്തു നായയെ കൊഞ്ചിക്കുന്ന വിജയ്‌യുടെ ചിത്രമാണ് തൃഷ അന്ന് പോസ്റ്റ് ചെയ്തത്. 2004 ൽ പുറത്തിറങ്ങിയ 'ഗില്ലി' എന്ന സിനിമയിലൂടെയാണ് തൃഷയും വിജയ്‌യും ആദ്യമായി ഒന്നിച്ചത്. ചിത്രം ഹിറ്റായതോടു കൂടി ഇരുവരും പ്രേക്ഷകരുടെ പ്രിയപ്പെട്ടവരായി. ഇതിനു പിന്നാലെ ആത്തി, തിരുപ്പാച്ചി, കുരുവി പോലുള്ള സിനിമകളിൽ അവർ ഒന്നിച്ചു.

2008 ൽ പുറത്തിറങ്ങിയ കുരുവിക്ക് ശേഷം തൃഷയും വിജയ്‌യും നീണ്ട 15 വർഷക്കാലം പിന്നീട് ഒരുമിച്ചഭിനയിച്ചില്ല. തൃഷയുമായി അടുപ്പമുണ്ട് എന്ന വാർത്തകൾ പരന്ന സാഹചര്യത്തിൽ കുടുംബം നടന് താക്കീത് നൽകിയതായിരുന്നുവെന്നാണ് പുറത്തുവരുന്ന വിവരം. വർഷങ്ങൾക്ക് ശേഷം ലിയോ എന്ന ചിത്രത്തിലൂടെയാണ് തൃഷയും വിജയ്‌യും വീണ്ടുമൊന്നിക്കുന്നത്.

ലിയോയുടെ പ്രൊമോഷൻ ചടങ്ങുകൾക്കിടെ തൃഷ പങ്കുവച്ച ചിത്രവും ആരാധകർ ഏറ്റെടുത്തിരുന്നു. പൊട്ടിച്ചിരിക്കുന്ന വിജയ്‌യ്ക്കൊപ്പമുള്ള ചിത്രമായിരുന്നു തൃഷ പങ്കുവച്ചത്. 'ചോദിച്ചവർക്കും കാത്തിരുന്നവർക്കും ആഗ്രഹിച്ചവർക്കും വേണ്ടി...ഇത് നിങ്ങൾക്കുള്ളതാണ്'.- എന്നായിരുന്നു ചിത്രം പങ്കുവച്ച് തൃഷ അന്ന് കുറിച്ചത്. ലിയോയ്ക്ക് ശേഷം വിജയ് നായകനായെത്തിയ ​ഗോട്ട് എന്ന ചിത്രത്തിൽ ഒരു ഡാൻസ് നമ്പറിലും തൃഷ അതിഥി വേഷത്തിലെത്തിയിരുന്നു.

Cinema News: Social media reactions on Trisha Krishnan Vijay relationship.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംഘർഷം പടരുന്നു; ഇറാന്‍ ആക്രമണത്തില്‍ അബുദാബിയില്‍ ഒരു മരണം, ബഹ്റൈനിലും കുവൈത്തിലും സ്ഫോടനങ്ങള്‍

'ഒരു സ്‌പോയിലര്‍ അല്ലേ ആ കേട്ടത്? ജോര്‍ജുകുട്ടി നാലാമതും വരുമോ?'; ഗണേഷ് കുമാറിന്റെ വെളിപ്പെടുത്തലില്‍ ചര്‍ച്ച

ഇന്ത്യ- പാക് സെമി പോരാട്ടം നടക്കുമോ?, സാധ്യതകൾ ഇങ്ങനെയാണ്

പൊലീസ് മേധാവി റവാഡ ചന്ദ്രശേഖറിന്റെ നിയമനം ഒരു വർഷത്തേക്കു കൂടി നീട്ടി

തടി കുറയ്ക്കാനായി എത്ര ചപ്പാത്തി കഴിക്കണം?

SCROLL FOR NEXT