Neeli  ഇന്‍സ്റ്റഗ്രാം
Entertainment

'വണ്ണമുള്ളപ്പോള്‍ പരിഹാസം, മെലിഞ്ഞപ്പോള്‍ പ്രമേഹവും എയ്ഡ്‌സും'; വിമർശനങ്ങളോട് തുറന്നടിച്ച് നീലി, വിഡിയോ

വണ്ണം കുറയ്ക്കുന്നതും കൂട്ടുന്നതുമൊക്കെ ഓരോരുത്തരുടേയും ഇഷ്ടം

സമകാലിക മലയാളം ഡെസ്ക്

ബോഡി ഷെയ്മിങ്ങിനെതിരെ തുറന്നടിച്ച് സോഷ്യല്‍ മീഡിയ താരം ഗോപിക കീര്‍ത്തി. നീലി എന്ന പേരില്‍ സോഷ്യല്‍ മീഡിയ റീലുകളിലൂടെ ഒരുപാട് ആരാധകരെ നേടിയ താരമാണ് ഗോപിക. നേരത്തെ തന്നെ വണ്ണത്തിന്റെ പേരിലായിരുന്നു വിമര്‍ശിച്ചിരുന്നത്. എന്നാല്‍ ഇപ്പോള്‍ മെലിഞ്ഞതിന്റെ പേരിലും വിമര്‍ശിക്കുകയാണെന്നാണ് ഗോപിക പറയുന്നത്.

മെലിഞ്ഞപ്പോള്‍ പ്രമേഹമാണോ അതോ എയ്ഡ്‌സ് ആണോ എന്നാണ് തന്നോട് പലരും ചോദിക്കുന്നതെന്നാണ് താരം പറയുന്നത്. സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച വിഡിയോയിലൂടെയായിരുന്നു ഗോപികയുടെ പ്രതികരണം. ഗോപികയുടെ വാക്കുകളിലേക്ക്:

എന്താണ് പറയാന്‍ പോകുന്നതെന്ന് അറിയില്ല. എങ്കിലും ഇങ്ങനൊരു വിഡിയോ ചെയ്യണമെന്ന് തോന്നി. രണ്ട് വര്‍ഷമേ ആയിട്ടുള്ള സ്ഥിരമായി വിഡിയോ ഇട്ടു തുടങ്ങിയത്. ആ സമയത്ത് എനിക്ക് ലഭിച്ചിരുന്ന കമന്റുകള്‍ പന്നിയുടേയും തക്കാളിയുടേയും അടക്കം തടിയുമായി ബന്ധപ്പെട്ട ഇമോജികളായിരുന്നു. കമന്റുകള്‍ മാത്രമല്ല, അല്ലാതെ തന്നെ വണ്ണവുമായി ബന്ധപ്പെട്ട് പ്രശ്‌നങ്ങള്‍ നേരിട്ടിരുന്നു.

ഇപ്പോള്‍ എനിക്ക് ലഭിക്കുന്നത് പഴയ നീലിയാണ് നല്ലത് പുതിയ നീലി കൊള്ളില്ല എന്നൊക്കെയാണ്. പ്രമേഹം ആണോ ഡയറ്റിലാണോ എയ്ഡ്‌സ് ആണോ എന്നൊക്കെയാണ് ചോദിക്കുന്നത്. ഇതൊന്നും അല്ല എനിക്ക്. ഞാന്‍ മെലിയുകയോ മെലിയാതിരിക്കുകയോ ചെയ്‌തോട്ടേ, നിങ്ങള്‍ക്കൊക്കെ എന്താണ്? വണ്ണം വെക്കുമ്പോള്‍ പന്നിയുടെ ഇമോജിയിടും. വണ്ണം കുറയുമ്പോള്‍ പറയും വണ്ണമുള്ളതായിരുന്നു നല്ലതെന്ന്.

സൈക്കോസിസിന്റെ ഓരോ അവസ്ഥാന്തരങ്ങളാണ് ഇതൊക്കെ. ഇത് അവനവന്റെ വ്യക്തിപരമായ കാര്യങ്ങളാണ്. എനിക്ക് വണ്ണം കുറയ്ക്കണമെന്ന് തോന്നി, ഞാന്‍ വണ്ണം കുറച്ചു. അതിലിത്തിരി ഹെല്‍പ്പൊക്കെ ഉണ്ടായിരുന്നു. അത് സത്യമാണ്. എന്റെ ഗാള്‍ ബ്ലാഡര്‍ എടുത്തു കളഞ്ഞ സമയത്ത് എനിക്ക് ഭക്ഷണമൊന്നും കഴിക്കാന്‍ സാധിച്ചിരുന്നില്ല. അങ്ങനെ കഴിക്കാതെ സര്‍വൈവ് ചെയ്യാമെന്ന് ഞാന്‍ മനസിലാക്കി. അങ്ങനെ കുറച്ച് കഴിച്ച് കഴിച്ച് വണ്ണം കുറഞ്ഞു.

നിങ്ങള്‍ക്ക് വണ്ണമുള്ളവരെ ആണ് ഇഷ്ടമെങ്കില്‍ വണ്ണമുള്ളവരെ കെട്ടുകയോ ഫോളോ ചെയ്യുകയോ ആവാം. അവരുടെ വിഡിയോ കണ്ടോളൂ. വണ്ണമില്ലാത്തവരെ ആണ് ഇഷ്ടമെങ്കില്‍ അവരുടെ വിഡിയോ കണ്ടോളൂ, അവരെ ഫോളോ ചെയ്‌തോളൂ. ഞാന്‍ ഈ വിഡിയോ ഇടുന്നത് എന്റെ നേരമ്പോക്കിനാണ്. പണ്ട് ഞാന്‍ നൈറ്റ് ഷിഫ്റ്റിലായിരുന്നു വര്‍ക്ക് ചെയ്തിരുന്നു. ഒരുപാട് സമയം വീട്ടില്‍ വെറുതെ ഇരിക്കണ്ടല്ലോ എന്ന് കരുതി ഞാനും കാമുകനും പോയി എടുത്ത വിഡിയോകളാണ് ഇട്ടു കൊണ്ടിരുന്നത്.

ഇപ്പോള്‍ ജോലി മാറി, തിരക്കായി. വിഡിയോ ഇടുന്നത് വിക്കെന്‍ഡില്‍ മാത്രമായി. ഇത് എന്റെ വിനോദമാണ്, വേണമെങ്കില്‍ കാണാം. വേണ്ടെങ്കില്‍ കാണണ്ട. ചിലരുടെ സ്വഭാവം അങ്ങനെയാകും. ബാക്കിയുള്ളവരെ കുറ്റം പറഞ്ഞാലേ ഉറക്കം വരൂ എന്നാണെങ്കില്‍ ആയിക്കോളൂ. എനിക്കതില്‍ പ്രത്യേകിച്ച് പറയാനൊന്നുമില്ല. വണ്ണം കുറയ്ക്കുന്നതും കൂട്ടുന്നതുമൊക്കെ ഓരോരുത്തരുടേയും ഇഷ്ടമാണ്. അത് പറയണമെന്ന് തോന്നി.

Social Media influencer Neeli slams comments for criticising her weight loss.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മന്ത്രിസഭയിലും എല്‍ഡിഎഫിലും ശരിയായ ചര്‍ച്ച നടന്നില്ല; പിഎം ശ്രീയില്‍ വീഴ്ച സമ്മതിച്ച് സിപിഎം

കെ എസ് ശബരീനാഥന്‍ കവടിയാറില്‍; തിരുവനന്തപുരം കോര്‍പ്പറേഷനിലെ 48 സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് കോണ്‍ഗ്രസ്

'ജനങ്ങളുടെ അവകാശങ്ങള്‍ക്കുമേലുള്ള നിയന്ത്രണം'; എസ്‌ഐആറിനെതിരെ തമിഴ്‌നാട് സുപ്രീംകോടതിയിലേയ്ക്ക്

മുസ്ലീംലീഗ് കടലാസില്‍ പൊതിഞ്ഞ പൊട്ടാസ്യം സയനൈഡ്, ഗണേഷ് കുമാര്‍ തറ മന്ത്രി: വെള്ളാപ്പള്ളി

ഐഎസ്ആര്‍ഒയുടെ എല്‍വിഎം 3, സിഎംഎസ് 3 ഉപഗ്രഹ വിക്ഷേപണം വിജയകരം

SCROLL FOR NEXT