Vincy Aloshious, Annie വിഡിയോ സ്ക്രീൻഷോട്ട്
Entertainment

'ഒരു മാറ്റവും ഇല്ലല്ലോ ആനി!; 'ഭർത്താവിന്റെ വീട്ടിൽ ചെന്നിട്ട് പാചകം പഠിച്ചാൽ മതി'; നടിയെ എയറിലാക്കി സോഷ്യൽ മീഡിയ

ഇപ്പോഴിതാ വീണ്ടും ആനിയെ എയറിലാക്കിയിരിക്കുകയാണ് സോഷ്യൽ മീ‍ഡിയ.

സമകാലിക മലയാളം ഡെസ്ക്

ഒരു കാലത്ത് മലയാള സിനിമയിൽ നിറഞ്ഞു നിന്നിരുന്ന നടിമാരിലൊരാളാണ് ആനി. സംവിധായകൻ ഷാജി കൈലാസുമായുള്ള വിവാഹത്തിന് പിന്നാലെ അഭിനയ ജീവതത്തിൽ നിന്ന് ഇടവേളയെടുത്തെങ്കിലും ടെലിവിഷൻ രം​ഗത്ത് സജീവമാണിപ്പോൾ ആനി. ആനീസ് കിച്ചൺ എന്ന ടെലിവിഷൻ പരിപാടിയിലൂടെ പലപ്പോഴും ആനിയിപ്പോൾ എയറിലാകാറുമുണ്ട്.

ഇപ്പോഴിതാ വീണ്ടും ആനിയെ എയറിലാക്കിയിരിക്കുകയാണ് സോഷ്യൽ മീ‍ഡിയ. അഭിമുഖത്തിനെത്തുന്ന സ്ത്രീകളോട് കല്ല്യാണമായില്ലേ എന്ന പതിവ് ചോദ്യവും മറ്റ് പിന്തിരിപ്പന്‍ ചിന്താഗതിയിലുള്ള ചോദ്യങ്ങളുമാണ് ആനിയെ സോഷ്യൽ മീഡിയ എയറിലാക്കാനുള്ള കാരണം.

നടി വിന്‍സി അലോഷ്യസ് അതിഥിയായെത്തിയ എപ്പിസോഡിലാണ് ആനി സ്ത്രീകളെക്കുറിച്ചുള്ള തന്റെ കാഴ്ച്ചപ്പാട് ഒരിക്കല്‍ കൂടി വെളിപ്പെടുത്തി ട്രോളുകള്‍ ഏറ്റുവാങ്ങിയിരിക്കുന്നത്. വിന്‍സി അലോഷ്യസിനോട് സംസാരിക്കവേ പെണ്‍കുട്ടികളെ കെട്ടിച്ചുവിടുന്നതിന് മുൻപ് പാചകം ചെയ്യാന്‍ പഠിക്കണമെന്ന് പറയുന്നതിനോട് തനിക്ക് യോജിക്കാന്‍ പറ്റില്ലെന്ന് ആനി പറയുന്നുണ്ട്.

കല്ല്യാണത്തിന് മുൻപ് പെണ്‍കുട്ടികള്‍ പൊതുവേ പാചകം ഒന്നും പഠിക്കേണ്ടതില്ലെന്നാണ് തന്റെ അഭിപ്രായമെന്നാണ് ആനി പറയുന്നത്. അത്യാവശ്യം പട്ടിണിയില്ലാതെ ജീവിച്ചുപോകാന്‍ പാകത്തില്‍ കാപ്പിയിടാനും ദോശ, ഓംലെറ്റ് തുടങ്ങിയവ ഉണ്ടാക്കാനും പെണ്‍കുട്ടികള്‍ പഠിച്ചാല്‍ മതിയെന്ന് ആനി പറയുന്നു.

എന്നാല്‍ ആനി ഇങ്ങനെ പറയാനുണ്ടായ കാരണം അറിഞ്ഞപ്പോഴാണ് പ്രേക്ഷകരില്‍ ചിരി പൊട്ടിയത്. പെണ്‍കുട്ടികളുടെ വീട്ടിലെ ടേസ്റ്റായിരിക്കില്ല കല്ല്യാണം കഴിഞ്ഞ് ചെല്ലുന്ന വീട്ടിലേതെന്നും അവിടെ ചെന്ന് അവരുടെ ഇഷ്ടത്തിന് അനുസരിച്ചുള്ള ഭക്ഷണം പാകം ചെയ്ത് പഠിക്കുന്നതായിരിക്കും എപ്പോഴും നല്ലത് എന്നുമാണ് ആനി പറഞ്ഞിരിക്കുന്നത്.

ഷോയിലെ ഈ ഭാഗം കട്ട് ചെയ്ത് ഫെയ്സ്ബുക്കിലും മറ്റും പ്രത്യക്ഷപ്പെട്ട വിഡിയോക്ക് താഴെ പരിഹാസ രൂപേണ വലിയ വിമര്‍ശനമാണ് ആനിക്കെതിരെ ഉയരുന്നത്. ഇത് വെറും കുലസ്ത്രീ അല്ല കുലസ്ത്രീ അള്‍ട്രാ പ്രോമാക്‌സ് ആണെന്നായിരുന്നു ഒരു കമന്റ്.

Cinema News: Social media trolls against Actress Annie.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Kerala Budget 2026 Live|ഡിഎ കുടിശ്ശിക തീര്‍ക്കും, 12-ാം ശമ്പള കമ്മീഷന്‍ പ്രഖ്യാപിച്ചു, റിപ്പോര്‍ട്ട് മൂന്ന് മാസത്തിനകം

'വെടിക്കെട്ട് ' ബാറ്റിങിന് പിന്നിലെ രഹസ്യം ഇതാണ്; വെളിപ്പെടുത്തലുമായി ശിവം ദുബെ

'അജിത് ദാദാ അമര്‍ രഹേ'; അജിത് പവാറിന് ജന്മനാടിന്റെ യാത്രയയപ്പ്

എംസി റോഡ് 24 മീറ്റർ വീതിയിൽ നാലുവരിയാക്കും, ഒന്നാം ഘട്ടത്തിന് 5217 കോടി; ​ഗതാ​ഗതക്കുരുക്ക് പരിഹരിക്കാൻ ന​ഗരങ്ങളിൽ ബൈപ്പാസ്

'സർവ്വം മായ'യും 'ധുരന്ധറും'; ഈ ആഴ്ച ശരിക്കും കളറാ ! പുത്തൻ ഒടിടി റിലീസുകൾ

SCROLL FOR NEXT