Sohail Khan  വിഡിയോ സ്ക്രീൻഷോട്ട്
Entertainment

'ചെറുപ്പത്തിൽ ലൈം​ഗിക ചൂഷണത്തിനിരയായി, അതെന്റെ തെറ്റ് അല്ലായിരുന്നു, എന്നിട്ടും നാണക്കേട് ഓർത്ത് ആരോടും മിണ്ടിയില്ല'; തുറന്നു പറഞ്ഞ് സൊഹെയ്ല്‍ ഖാന്‍

എന്റെ മക്കളോട് ഞാൻ എപ്പോഴും പറയുന്നത്, എന്ത് സംഭവിച്ചാലും അത് എന്നോട് തുറന്നു പറയണം.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Hima Prakash

ബോളിവുഡ് നടനും നിർമാതാവുമായ സൊഹെയ്ല്‍ ഖാന്‍ കുട്ടിക്കാലത്ത് തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവത്തെ കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ് ഇപ്പോൾ. കുട്ടിക്കാലത്ത് തനിക്ക് ലൈം​ഗിക ചൂഷണം നേരിടേണ്ടി വന്നുവെന്നും എന്നാൽ നാണക്കേട് ഭയന്ന് താൻ ഇക്കാര്യം എല്ലാവരിൽ നിന്നും മറച്ചു വച്ചുവെന്നും പറയുകയാണ് നടൻ. അലൈൻസിന്റെ പുതിയ എപ്പിസോഡിലായിരുന്നു നടന്റെ വെളിപ്പെടുത്തൽ.

റാ​ഗിങ്ങിനെ താൻ ശക്തമായി എതിർക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. ആരെങ്കിലും ഭീഷണിപ്പെടുത്തുകയോ അപമര്യാദയായി പെരുമാറുകയോ ചെയ്താൽ തന്നോട് തുറന്നു പറയാൻ ഒരിക്കലും മടിക്കുകയോ ലജ്ജിക്കുകയോ ചെയ്യരുതെന്ന് താൻ മക്കളോട് എപ്പോഴും പറയാറുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. "ഞാൻ റാഗിങിനെ വളരെയധികം എതിർക്കുന്ന ആളാണ്.

ആരെങ്കിലും ഭീഷണിപ്പെടുത്തുകയോ അപമര്യാദയായി പെരുമാറുകയോ ചെയ്താൽ എന്നോട് തുറന്നു പറയാൻ ഒരിക്കലും മടിക്കുകയോ ലജ്ജിക്കുകയോ ചെയ്യരുതെന്ന് മക്കളോട് ഞാനെപ്പോഴും പറയും. വാസ്തവത്തിൽ, ചെറുപ്പത്തിൽ എന്നെ ഒരാൾ ലൈംഗികമായി ഉപദ്രവിച്ചിട്ടുണ്ട്. വർഷങ്ങളോളം ഞാൻ അത് ആരോടും പറയാതെ എന്റെയുള്ളിൽ തന്നെ വച്ചു. ഞാൻ വളർന്നു വലുതായപ്പോൾ, അച്ഛനോട് ഞാൻ എല്ലാം തുറന്നു പറഞ്ഞു.

ഡാഡി, എനിക്ക് ഇങ്ങനെ സംഭവിച്ചിട്ടുണ്ട് എന്ന് ഞാൻ അദ്ദേഹത്തോട് പറഞ്ഞു. "മോനേ, ഇത്രയും വർഷം നീ ഇത് ഉള്ളിലൊതുക്കി വച്ചിരുന്നോ?" എന്ന് അദ്ദേഹം എന്നോട് ചോദിച്ചു. ക്ഷമിക്കണം, എനിക്കത് പറയാൻ വളരെ നാണക്കേട് തോന്നി അതാണ് പറയാതിരുന്നത് എന്ന് ഞാൻ അച്ഛനോട് പറഞ്ഞു.

അതിൽ എന്റെ തെറ്റൊന്നുമില്ലായിരുന്നു. എന്നിട്ടും എനിക്ക് നാണക്കേട് തോന്നി. അതുകൊണ്ടാണ് എന്റെ മക്കളോട് ഞാൻ എപ്പോഴും പറയുന്നത്, എന്ത് സംഭവിച്ചാലും അത് എന്നോട് തുറന്നു പറയണം. ഒന്നും മറച്ചുവെക്കരുത് എന്ന്". - സൊഹെയ്ൽ ഖാൻ പറഞ്ഞു.

Sohail Khan reveals he was sexually harassed as a child.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'വിദ്യാര്‍ഥികള്‍ക്ക് അധിക സമ്മര്‍ദം'; സിബിഎസ്ഇ ത്രിഭാഷാ പദ്ധതി ഒന്‍പതാം ക്ലാസില്‍ തുടങ്ങരുതെന്ന് സുപ്രീംകോടതി

1,550 രൂപ മാത്രം; കര്‍ണാടകത്തില്‍ നിന്ന് കേരളത്തിലേക്ക് രാജകീയ യാത്ര; ആദ്യ ഫ്‌ലൈ ബസ് സര്‍വീസ് നാളെ മുതല്‍

വെറും മണത്തിന് വേണ്ടി മാത്രമല്ല, തക്കോലം ബിരിയാണിയിലിടുന്നതിന് പിന്നിൽ...

വാണിയംകുളത്തുനിന്ന് കാണാതായ മൂന്നംഗ കുടുംബത്തെ കർണാടകയിൽ കണ്ടെത്തി; വഴിക്കടവ് ചുരത്തിൽ കാർ ഉപേക്ഷിച്ച് കടന്നത് ആസൂത്രിതമായി

ഡിവൈഡറുകളിലെ അപകടാവസ്ഥ ഒഴിവാക്കും; താഴെ ചൊവ്വ മുതൽ പൊടിക്കുണ്ട് വരെ ലൈറ്റുകൾ സ്ഥാപിക്കാൻ കണ്ണൂർ കോർപ്പറേഷൻ തീരുമാനം