മോഹന്‍ലാല്‍ ചിത്രത്തില്‍ നന്നായി പെര്‍ഫോം ചെയ്താല്‍ വിസിബിലിറ്റി കൂടുതലായിരിക്കും: മുരളി ഗോപി

മോഹന്‍ലാലിന്റെ ജോര്‍ജുകുട്ടിയ്ക്ക് ഒത്ത എതിരാളിയാണ് മുരളി ഗോപിയുടെ ഐജി തോമസ് ബാസ്റ്റിന്‍.
Murali Gopy about Drishyam 3
Murali Gopy about Drishyam 3
Updated on
1 min read

നടന്‍, തിരക്കഥാകൃത്ത് എന്നീ നിലകളില്‍ മലയാള സിനിമയില്‍ സ്വന്തമായൊരു ഇടം കണ്ടെത്തിയിട്ടുണ്ട് മുരളി ഗോപി. അദ്ദേഹത്തിന്റെ തിരക്കഥയില്‍ പിറന്ന സിനിമകള്‍ വലിയ വിജയങ്ങള്‍ കൈവരിക്കുകയും, അവതരിപ്പിച്ച കഥാപാത്രങ്ങള്‍ കയ്യടി നേടുകയും ചെയ്തു. ഏറ്റവും ഒടുവിലായി ദൃശ്യം 3ലാണ് മുരളി ഗോപി സ്‌ക്രീനിലെത്തിയത്.

ദൃശ്യം 2 വിലൂടെയാണ് മുരളി ഗോപി ദൃശ്യം ഫ്രാഞ്ചൈസിയുടെ ഭാഗമാകുന്നത്. ദൃശ്യം 2വിലെന്നത് പോലെ ദൃശ്യം 3യിലും മുരളി ഗോപി കയ്യടി നേടുകയാണ്. മോഹന്‍ലാലിന്റെ ജോര്‍ജുകുട്ടിയ്ക്ക് ഒത്ത എതിരാളിയാണ് മുരളി ഗോപിയുടെ ഐജി തോമസ് ബാസ്റ്റിന്‍.

ദൃശ്യം 3യിലെ കഥാപാത്രത്തിന് ലഭിക്കുന്ന സ്വീകാര്യതയുടെ കാരണങ്ങളിലൊന്ന് മോഹന്‍ലാല്‍ എന്ന ഘടകമാണെന്നാണ് മുരളി ഗോപി പറയുന്നത്. റിപ്പോര്‍ട്ടര്‍ ഫിലിംസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു മുരളി ഗോപി.

''ദൃശ്യം 3യിലെ കഥാപാത്രത്തിന് ലഭിക്കുന്ന പ്രതികരണങ്ങള്‍ കേള്‍ക്കുമ്പോള്‍ സന്തോഷമുണ്ട്. പ്രേക്ഷകര്‍ക്കിടയില്‍ വലിയ സ്വീകാര്യത കഥാപാത്രത്തിന് ലഭിച്ചിട്ടുണ്ട്. ഏത് റോള്‍ ചെയ്യുമ്പോഴും എന്റെ ബെസ്റ്റ് കൊടുക്കാന്‍ നോക്കുക എന്നല്ലാതെ അതിന് ഒരു പ്രതീക്ഷ വെച്ച് പുലര്‍ത്താറില്ല. സ്വഭാവികമായും ഇതൊരു മോഹന്‍ലാല്‍ ചിത്രമാണ്. അതായത് മലയാളത്തിലെ ഏറ്റവും ലൗഡ് ആയിട്ടുള്ള സൂപ്പര്‍ സ്റ്റാറിന്റെ സിനിമ. അതുകൊണ്ട് തന്നെ ഒരു മോഹന്‍ലാല്‍ ചിത്രത്തില്‍ നിങ്ങളൊരു കഥാപാത്രം നന്നായി ചെയ്താല്‍ വിസിബിലിറ്റി വളരെ കൂടുതലായിരിക്കും'' അദ്ദേഹം പറയുന്നു.

''അതിനാല്‍ ആ കഥാപാത്രത്തിന്റെ വിജയത്തിലെല്ലാം ലാലേട്ടന്‍ എന്ന ഫാക്ടറും കൂടെ ഉണ്ട്. ദൃശ്യം 3 കാണുന്ന ഭൂരിഭാഗം പേരും ആ ഫ്രാഞ്ചൈസിയുടെ ആരാധകരാണ്. അവരുടെ വീട്ടിലുള്ളവരെ പോലെ കാണുന്ന ഒരു കുടുംബമാണ് ജോര്‍ജുകുട്ടിയുടേത്. അവരുടെ ഫാമിലിയുടെ ഭാഗമായി കാണുമ്പോള്‍ ആ സിനിമ എല്ലായിടത്തേക്കും എത്തും. അതുകൊണ്ടാണ് ആ കഥാപാത്രത്തിന് അത്രയും അനുമോദനം കിട്ടുന്നതെന്നാണ് ഞാന്‍ കരുതുന്നത്'' എന്നും മുരളി ഗോപി പറയുന്നു.

Murali Gopy about Drishyam 3
പത്ത് ദിവസം ഉറക്കമില്ലാതെ ഷൂട്ട് ചെയ്തു; ഛര്‍ദ്ദിച്ചു, ഉറങ്ങാന്‍ ഇഞ്ചക്ഷന്‍ വേണ്ടി വന്നു, ഒടുവില്‍ മടുത്തു: സംയുക്ത വര്‍മ
Murali Gopy about Drishyam 3
'പരീക്ഷണം പാളി, തലയിലെ ചര്‍മം പൊള്ളി അടര്‍ന്നു'; അനുഭവം വെളിപ്പെടുത്തി സോഹ അലി ഖാന്‍
Murali Gopy about Drishyam 3
'അച്ഛന്റെ അടിയന്തരം കഴിഞ്ഞിട്ട് പോരെ? സ്‌നേഹമുള്ള മകന്‍ ഇങ്ങനെ ചെയ്യില്ല'; സിനിമ കാണാനെത്തിയ ചന്തുവിന് വിമര്‍ശനം
Summary

Murali Gopy about playing IG Thomas Bastin in Drishyam 3. Says you will have more visibility if perfomed in a Mohanlal movie.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com