രാഖി സാവന്ത്/ചിത്രം: ഫെയ്സ്ബുക്ക് 
Entertainment

'എന്റെ ന​ഗ്ന വിഡിയോകൾ 47 ലക്ഷം രൂപയ്ക്ക് വിറ്റു': മുൻ ഭർത്താവിനെതിരെ രാഖി സാവന്ത്

ശുചിമുറിയിൽ വച്ചും അല്ലാതെയും നിരവധി നഗ്ന വിഡിയോകൾ ആദിൽ ഷൂട്ട് ചെയ്തിട്ടുണ്ട്

സമകാലിക മലയാളം ഡെസ്ക്

ക്കാലത്തും വിവാ​ദങ്ങളിൽ നിറഞ്ഞു നിൽക്കുന്ന ബോളിവുഡ് നടിയാണ് രാഖി സാവന്ത്. മുൻ ഭർത്താവ് ആദിൽ ഖാൻ ദുറാനിക്ക് എതിരായ രാഖിയുടെ ആരോപണങ്ങളെല്ലാം വലിയ വാർത്തയായിരുന്നു. തുടർന്ന് ആദിൽ അറസ്റ്റിലാവുകയും ചെയ്തു. കഴിഞ്ഞ ദിവസം താരത്തിനെതിരെ ആദിൽ പരസ്യമായി രം​ഗത്തെത്തിയിരുന്നു. ഇപ്പോൾ ആദിലിനെതിരെ ​ഗുരുതര ആരോപണവുമായി എത്തിയിരിക്കുകയാണ് രാഖി. 

തന്റെ നഗ്നവിഡിയോകൾ 47 ലക്ഷം രൂപയ്ക്ക് രാഖി വിറ്റു എന്നാണ് ആരോപണം. ശുചിമുറിയിൽ വച്ചും അല്ലാതെയും നിരവധി നഗ്ന വിഡിയോകൾ ആദിൽ ഷൂട്ട് ചെയ്തിട്ടുണ്ട്. അതെല്ലാം പുറത്തുവന്നാൽ ആത്മഹത്യ ചെയ്യേണ്ടതായി വരുമെന്നും രാഖി പറഞ്ഞു. 

കുട്ടികൾ ഉൾപ്പെടെ ഉള്ളവർ എന്റെ നഗ്ന വിഡിയോകൾ കണ്ടതിന് ശേഷം ഞാൻ എന്ത് ചെയ്യും, എന്റെ സഹോദരന്റെ കുട്ടികൾ, എന്റെ സഹോദരിയുടെ കുട്ടികൾ, എനിക്ക് ചുറ്റുമുള്ളവർ ഇവരൊക്കെ ഇത് കണ്ട് കഴിഞ്ഞാൽ ഞാൻ എന്ത് ചെയ്യും. ഞാൻ എങ്ങനെ ലോകത്തിന് മുന്നിൽ എന്റെ മുഖം കാണിക്കും. ഞാൻ ഒരു സാധാരണ പെൺകുട്ടി അല്ല. ഇന്ത്യയിലെ സെലിബ്രിറ്റിയാണ്. ഒരു ബ്രാൻഡാണ്.- രാഖി പറഞ്ഞു. 

2022 മേയ് 29നാണ് രാഖിയും ആദിലും വിവാഹിതരാവുന്നത്. വൈകാതെ ആദിലിനെതിരെ ഗാർഹിക പീഡനം, പരസ്ത്രീ ബന്ധം തുടങ്ങി നിരവധി ആരോപണങ്ങൾ ഉന്നയിച്ച് നടി രം​ഗത്തെത്തി. ഫെബ്രുവരി 7ന് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസമാണ് മൈസൂർ ജയിലിൽ നിന്നും മോചിതനായ ആദിൽ രാഖിക്കെതിരെ പത്രസമ്മേളനം വിളിച്ചത്. രാഖിയെ വിശ്വസിച്ചതാണ് താൻ ചെയ്ത ഏറ്റവും വലിയ തെറ്റ് എന്നാണ് ആദിൽ പറഞ്ഞത്. രാഖി തന്നെ മർദിക്കാറുണ്ടായിരുന്നും വിവാഹശേഷവും മുൻ ഭർത്താവുമായി ബന്ധം തുടർന്നിരുന്നതായും ആദിൽ ആരോപിച്ചു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

'കുഞ്ഞികൃഷ്‌നെ പിന്തുണയ്‌ക്കേണ്ട ഗതികേട്'; വിമതനായി മത്സരിക്കുമെന്ന് മുതിര്‍ന്ന നേതാവ്; പയ്യന്നൂര്‍ സീറ്റിനെച്ചൊല്ലി കോണ്‍ഗ്രസില്‍ പൊട്ടിത്തെറി

SCROLL FOR NEXT