വിവാഹശേഷം സൊനാക്ഷി സിന്‍ഹ മതം മാറില്ല 
Entertainment

'വിവാഹശേഷം സൊനാക്ഷി സിന്‍ഹ മതം മാറില്ല': വ്യക്തമാക്കി സഹീര്‍ ഇഖ്ബാലിന്റെ പിതാവ്

കാമുകന്‍ സഹീര്‍ ഇഖ്ബാലുമായാണ് താരത്തിന്റെ വിവാഹം

Author : സമകാലിക മലയാളം ഡെസ്ക്

ബോളിവുഡില്‍ ആഘോഷമാവുകയാണ് നടി സൊനാക്ഷി സിന്‍ഹയുടെ വിവാഹ വാര്‍ത്ത. കാമുകന്‍ സഹീര്‍ ഇഖ്ബാലുമായാണ് താരത്തിന്റെ വിവാഹം. ഇരുവരുടേയും വിവാഹം ഏതെങ്കിലും മതാചാര പ്രകാരമായിരിക്കില്ല എന്ന് വ്യക്തമാക്കിയിരിക്കുകയാണ് സഹീറിന്റെ അച്ഛനും വ്യവസായിയുമായ ഇഖ്ബാല്‍ റത്‌നാസി.

അതൊരു ഹിന്ദു വിവാഹമോ മുസ്ലീം വിവാഹമോ ആയിരിക്കില്ല. രജിസ്റ്റര്‍ വിവാഹമായിരിക്കും. വിവാഹശേഷം സൊനാക്ഷി ഇസ്ലാമിലേക്ക് മതം മാറില്ല. അത് ഉറപ്പാണ്. ഹൃദയങ്ങള്‍ തമ്മിലാണ് ചേരുന്നത്. അതില്‍ മതത്തിന് കാര്യമില്ല. ഞാന്‍ മനുഷ്യത്വത്തിലാണ് വിശ്വസിക്കുന്നത്. ദൈവത്തെ ഹിന്ദുക്കള്‍ ഭഗവാനെന്നും മുസ്ലീംങ്ങള്‍ അള്ള എന്നും വിളിക്കുന്നു. പക്ഷേ അവസാനം നമ്മള്‍ എല്ലാം മനുഷ്യന്മാരാണ്. സഹീറിനും സൊനാക്ഷിക്കും എന്റെ അനുഗ്രഹങ്ങളുണ്ടാകും.- ഇഖ്ബാല്‍ വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നാളെയാണ് സൊനാക്ഷിയുടേയും സഹീറിന്റേയും വിവാഹം. രജിസ്റ്റര്‍ വിവാഹത്തിനു ശേഷം മുംബൈയില്‍ ഇരുവരും വിവാഹസല്‍ക്കാരം നടത്തും. മുംബൈയില്‍ വച്ച് മെഹന്തി ചടങ്ങുകള്‍ നടന്നിരുന്ന. കഴിഞ്ഞ ഏഴ് വര്‍ഷമായി പ്രണയത്തിലാണ് ഇരുവരും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ് ശ്രീജിത്ത് ഡിജിപി; യോഗേഷ് ഗുപ്ത ബെവ്‌കോ എംഡി

കണ്ണൂർ നഗരത്തിൽ ബൈക്ക് യാത്രികന്റെ പണവും മൊബൈൽ ഫോണും കൊള്ളയടിച്ചു; മൂന്നംഗ സംഘം അറസ്റ്റിൽ

കേരള ആരോഗ്യശാസ്ത്ര സര്‍വകലാശാലയില്‍ നാല് സുപ്രധാന പദ്ധതികള്‍ക്ക് തുടക്കം

നീറ്റ് പ്രതിഷേധം: കേരളത്തിലെടുത്ത കേസുകൾ റദ്ദാക്കും, തുടരന്വേഷണം വേണ്ടെന്ന് ഡി ജി പിക്ക് നിർദേശം

17 കാരിയെ വഴിയിൽ തടഞ്ഞു നിർത്തി ഉപദ്രവിച്ചു; പ്രതിക്ക് ഒരു വർഷം തടവും പിഴയും