വിഡിയോ സ്ക്രീൻഷോട്ട് 
Entertainment

"ഒരു മുഖം മനം തിരഞ്ഞിതാ..." പ്രണയനായകനായി വീണ്ടും കുഞ്ചാക്കോ ബോബൻ; 'ഒറ്റ്', പുതിയ ​ഗാനം 

'ഇരവേ..' എന്ന ഗാനമാണ് റിലീസ് ചെയ്തിരിക്കുന്നത്

സമകാലിക മലയാളം ഡെസ്ക്

കുഞ്ചാക്കോ ബോബനും അരവിന്ദ് സ്വാമിയും ആദ്യമായി ഒന്നിക്കുന്ന 'ഒറ്റി'ലെ പുതിയ ഗാനം പുറത്തുവിട്ടു. 'ഇരവേ..' എന്ന ഗാനമാണ് റിലീസ് ചെയ്തിരിക്കുന്നത്. 'ഒരു മുഖം മനം തിരഞ്ഞിതാ ഒരായിരം കിനാക്കളിൽ...' എന്ന് തുടങ്ങുന്ന പ്രണയഗാനം എഴുതിയിരിക്കുന്നത് വിനായക് ശശികുമാർ ആണ്. അരുൾ രാജ് ആണ് സംഗീതം. കെ എസ് ഹരിശങ്കറാണ് പാടിയിരിക്കുന്നത്. 

തമിഴിലും മലയാളത്തിലുമായി എത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ടി.പി. ഫെല്ലിനിയാണ്. ബോളിവുഡ് താരം ജാക്കി ഷ്റോഫും പ്രധാന വേഷത്തിലെത്തുന്നുണ്ട്. ഓണം റിലീസായി സെപ്റ്റംബർ 2ന് ചിത്രം തിയേറ്ററുകളിലെത്തും. തമിഴിൽ രണ്ടകം എന്ന പേരിലാണ് ചിത്രം തീയേറ്ററുകളിൽ എത്തുക.  ദി ഷോ പീപ്പിളിന്റെ ബാനറിൽ സിനിമ താരം ആര്യയും ഓഗസ്റ്റ് സിനിമാസിന്റെ ബാനറിൽ ഷാജി നടേശനും ചേർന്നാണ് ഒറ്റ് നിർമ്മിക്കുന്നത്.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തൃക്കരിപ്പൂരില്‍ സന്ദീപ് വാര്യര്‍?, മത്സരിക്കാന്‍ ആളെയിറക്കേണ്ട!, എതിര്‍പ്പുമായി കാസര്‍കോട് ഡിസിസി

'വീടുകയറി വസ്തുത വിരുദ്ധമായ കാര്യങ്ങള്‍ പറയുന്നു, എല്‍ഡിഎഫിനെതിരെ ഗീബല്‍സീയന്‍ നുണപ്രചാരണം'

പാലാ സെ​ന്റ് തോമസ് കോളജിൽ 19 വകുപ്പുകളിൽ ഗസ്റ്റ് അധ്യാപകരുടെ ഒഴിവുകൾ, ഏപ്രിൽ 13 വരെ അപേക്ഷിക്കാം

ദിവസവും 200 രൂപ ഇടാമോ?, ലക്ഷങ്ങള്‍ സമ്പാദിക്കാം; വിശദാംശങ്ങള്‍

പാലക്കാട് തീപാറുമോ?, തൃക്കരിപ്പൂരിൽ സന്ദീപ് വാര്യർ?, എതിർപ്പുമായി കാസർകോട് ഡിസിസി; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

SCROLL FOR NEXT