Soori, Mahima Nambiar 
Entertainment

'കൂടെ അഭിനയിക്കില്ലെന്ന് പല നടിമാരും പറഞ്ഞു, പക്ഷെ കഥ കേട്ട മഹി പറഞ്ഞത്..'; മഹിമ നമ്പ്യാര്‍ക്ക് നന്ദി പറഞ്ഞ് സൂരി

സെപ്റ്റംബര്‍ 10 നാണ് മണ്ടാടി തിയേറ്ററുകളിലെത്തുന്നത്

Author : സമകാലിക മലയാളം ഡെസ്ക്
Edited By : അബിന്‍ പൊന്നപ്പന്‍

കോമഡി താരത്തില്‍ നിന്നും നായകനിലേക്ക് വളര്‍ന്ന നടനാണ് സൂരി. സിനിമയില്‍ വേരുകളൊന്നുമില്ലാതെ കടന്ന്, സ്വന്തമായൊരു ഇടം കണ്ടെത്തിയ സൂരിയുടെ യാത്ര പലര്‍ക്കും പ്രചോദനമാണ്. സൂരി നായകനാകുന്ന പുതിയ ചിത്രമാണ് മണ്ടാടി. കടലിന്റെ പശ്ചാത്തലത്തില്‍ കഥ പറയുന്ന ചിത്രത്തില്‍ മലയാളം നടി മഹിമ നമ്പ്യാര്‍ ആണ് നായിക.

ചിത്രത്തിലെ നായിക വേഷത്തിന് വേണ്ടി പല നടിമാരേയും സമീപിച്ചിരുന്നുവെന്നും എന്നാല്‍ അവരൊന്നും തയ്യാറായില്ലെന്നാണ് സൂരി പറയുന്നത്. മണ്ടാടിയുടെ പ്രീ-റിലീസ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു സൂരി. പലരും നിരസിച്ച കഥാപാത്രത്തെ ചെയ്യാന്‍ തയ്യാറായ മഹിമയ്ക്ക് നന്ദി പറയുകയാണ് സൂരി.

''ഈ കഥാപാത്രത്തിന് വേണ്ടി നിറയെ പേരെ സമീപിച്ചിരുന്നു. പക്ഷെ പലരും പല കാരണങ്ങളാല്‍ ഒഴിഞ്ഞുമാറി. ഓരോരുത്തര്‍ക്കും അവരവരുടേതായ ഇഷ്ടങ്ങളുണ്ട്. പലരും വേണ്ടെന്ന് പറഞ്ഞ ആ വേഷം കഥ മുഴുവനും കേട്ട ശേഷം, ആ കഥാപാത്രത്തിന്റെ വ്യാപ്തി മനസിലാക്കി മഹി ഒക്കെ പറയുകയായിരുന്നു. കഥ എന്താണെന്ന് മാത്രമാണ് അവര്‍ നോക്കിയത്. അഭിനന്ദനങ്ങള്‍ മഹി'' എന്നാണ് സൂരി പറഞ്ഞത്.

സെപ്റ്റംബര്‍ 10 നാണ് മണ്ടാടി തിയേറ്ററുകളിലെത്തുന്നത്. മതിമാരന്‍ പുകഴേന്തി ആണ് സിനിമയുടെ സംവിധാനം. ആര്‍എസ് ഇന്‍ഫോടെയ്ന്‍മെന്റിന്റെ ബാനറില്‍ എല്‍റെഡ് കുമാറാണ് ചിത്രം നിര്‍മിക്കുന്നത്. ചിത്രത്തില്‍ വില്ലനായി എത്തുന്നത് തെലുങ്ക് താരം സുഹാസ് ആണ്. സത്യരാജ്, മിഥുന്‍ ജയ് ശങ്കര്‍, രവീന്ദ്ര വിജയ്, ബാല ശരവണന്‍, സ്റ്റണ്ട് ശിവ, കൃതിക ബാലസുബ്രഹ്മണ്യം തുടങ്ങിയവരും ചിത്രത്തിലുണ്ട്.

Soori said many actresses denied to be his heroine in Mandaadi. But Mahima Nambiar stepped up.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മുക്കാളി റെയിൽവേ സ്റ്റേഷനില്‍ ട്രാക്കിലേക്ക് ടിപ്പര്‍ മറിഞ്ഞു; ട്രെയിന്‍ ഗതാഗതം സ്തംഭിച്ചു

ഒറ്റയടിക്ക് 1360 രൂപ കുറഞ്ഞു; സ്വര്‍ണവില 1,14,000ല്‍ താഴെ

പെനാൽറ്റി പാഴാക്കി എംബാപ്പെ; റയൽ മാഡ്രിഡിനെ ഞെട്ടിച്ച് ബെറ്റിസ്, ഒറ്റ ​ഗോളിന് തോറ്റു!

ലോറികളുടെ അനധികൃത പാര്‍ക്കിങ്, റോഡില്‍ മുന്നറിയിപ്പ് ബോര്‍ഡ് ഇല്ല; കൊല്ലം സുധിയുടെ ജീവന്‍ പൊലിഞ്ഞതും ഇവിടെ തന്നെ

'10 ദിവസം കഴിഞ്ഞപ്പോള്‍ പനിയാണെന്ന് പറഞ്ഞ് ബ്ലോക്ക് ചെയ്തു പോയി'; പ്രണയകഥ പങ്കുവച്ച് പാര്‍വതി അയ്യപ്പദാസ്