'ഫ്‌ളാഷില്‍ അഭിനയിക്കുമ്പോഴാണ് ആ അപകടം, അത് വലിയ ട്രോമയായി'; സിനിമ തന്നത് പേടി മാത്രമെന്ന് പാര്‍വതി

'മുങ്ങുന്ന സമയത്ത് ഞാന്‍ പിന്നെ കാണുന്നത് ചുറ്റും നിന്ന് 15 പേര്‍ ക്യാമറയില്‍ പകര്‍ത്തുന്നതാണ്'
Parvathy Thiruvothu
പാര്‍വതി തിരുവോത്ത്
Updated on
1 min read

സിനിമ വെള്ളിത്തിരയില്‍ മാന്ത്രിക ലോകം തീര്‍ക്കുമ്പോള്‍, അതിന്റെ പിന്നില്‍ പലപ്പോഴും അഭിനേതാക്കള്‍ അനുഭവിക്കുന്ന നിശബ്ദമായ വേദനകളും ഭയങ്ങളുമുണ്ട്. വെറും അഭിനയമല്ല, പലപ്പോഴും ജീവന്‍ കൈയില്‍ പിടിച്ചുള്ള യാത്രയാണ് ക്യാമറയ്ക്ക് മുന്നിലെ ഓരോ നിമിഷവും. തനിക്ക് സിനിമ സമ്മാനിച്ച കടുത്ത ഭയങ്ങളെക്കുറിച്ചും ഷൂട്ടിങ്ങിനിടയിലുണ്ടായ അനുഭവത്തെക്കുറിച്ചും തുറന്നുപറയുകയാണ് നടി പാര്‍വതി തിരുവോത്ത്.

സിനിമകള്‍ മാറ്റിയ പേടിയുണ്ടോ എന്ന ചോദ്യത്തിന് തികച്ചും അപ്രതീക്ഷിതമായ മറുപടിയാണ് താരം നല്‍കിയത്. സിനിമകള്‍ തന്റെ പേടി മാറ്റുകയല്ല, യഥാര്‍ഥത്തില്‍ പേടി തരികയാണ് ചെയ്തിട്ടുള്ളതെന്ന് പാര്‍വതി പറയുന്നു. തന്റെ കരിയറിലെ തന്നെ കറുത്ത ഏടുകളിലൊന്നിനെക്കുറിച്ചും ജലത്തോടുള്ള ഭയമായ 'ഹൈഡ്രോഫോബിയ' തനിക്ക് എങ്ങനെ ആരംഭിച്ചു എന്നതിനെക്കുറിച്ചും താരം അടുത്തിടെ നല്‍കിയ അഭിമുഖത്തില്‍ വിശദീകരിക്കുന്നുണ്ട്.

'ഫ്ളാഷ്' എന്ന സിനിമയില്‍ അഭിനയിച്ചുകൊണ്ടിരിക്കുമ്പോഴാണ് ആ അപകടം സംഭവിക്കുന്നത്. ചിത്രത്തിലെ ഒരു രംഗത്തിനായി ഒരു കുളത്തില്‍ ചാടി ആത്മഹത്യ ചെയ്യാന്‍ ശ്രമിക്കുന്നതായി അഭിനയിക്കേണ്ടിയിരുന്നു. നില്‍ക്കാനായി നല്‍കിയ സ്റ്റൂളില്‍ നിന്ന് കാല്‍തെറ്റി വീണ പാര്‍വതി ശരിക്കും വെള്ളത്തില്‍ മുങ്ങിത്താഴ്ന്നു. ജീവനുവേണ്ടി പൊരുതി വെള്ളത്തിന് മുകളിലേക്ക് കൈയുയര്‍ത്തി 'രക്ഷിക്കൂ' എന്ന് അലമുറയിട്ടിട്ടും ക്രൂ അംഗങ്ങള്‍ അത് അഭിനയമാണെന്ന് കരുതി നോക്കിനില്‍ക്കുകയായിരുന്നു.

തന്റെ ജീവന്‍ അപകടത്തിലാണെന്ന് ചുറ്റുമുള്ളവര്‍ തിരിച്ചറിയാത്ത ആ നിമിഷങ്ങളെക്കുറിച്ച് പാര്‍വതി ഓര്‍ക്കുന്നത് ഇങ്ങനെയാണ്: 'മുങ്ങുന്ന സമയത്ത് ഞാന്‍ പിന്നെ കാണുന്നത് ചുറ്റും നിന്ന് 15 പേര്‍ ക്യാമറയില്‍ പകര്‍ത്തുന്നതാണ്. അതെനിക്ക് വലിയ ട്രോമയായി.' അന്ന് ചിത്രീകരണം കഴിഞ്ഞെങ്കിലും ആ ട്രോമ പാര്‍വതിയെ വര്‍ഷങ്ങളോളം വേട്ടയാടി. പിന്നീട് ഷവറിനടിയില്‍ നില്‍ക്കാന്‍ പോലും തനിക്ക് വലിയ പേടിയായിരുന്നുവെന്നും അത്രത്തോളം ആ സംഭവം മാനസികമായി തളര്‍ത്തിയിരുന്നുവെന്നും താരം പറയുന്നു.

Parvathy Thiruvothu
'ഉണ്ണി മുങ്ങി താഴുന്നത് കണ്ടതും ചാടി, പിടി കിട്ടിയത് പേളിയുടെ മുടിയില്‍'; നടനെ മരണത്തില്‍ നിന്നും രക്ഷിച്ച ട്രെയ്‌നര്‍
Parvathy Thiruvothu
'സിനിമ നിർത്തിയാലോ എന്ന് തോന്നാറുണ്ട്, പക്ഷേ എനിക്ക് പറ്റുന്നില്ല; പ്രതീക്ഷ ആണല്ലോ'
Parvathy Thiruvothu
രണ്ട് പേരൊഴികെ എല്ലാവരും ഇന്നും ഒപ്പമുണ്ട്, ആളുകളില്‍ നിന്നും അക്കാര്യം പ്രതീക്ഷിക്കുന്നത് നിര്‍ത്തി: പാര്‍വതി തിരുവോത്ത്
Summary

Parvathy Thiruvothu Opens Up About Developing Hydrophobia After a Near-Drowning Incident on Set

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com